Monday, April 16, 2007

ചില്ലുതടയണകള്‍

അടഞ്ഞുകിടന്ന വാതിലുകളില്‍..
കറുപ്പു കയറിയ ചില്ലുതടയണകളില്‍...
പരന്നുറങ്ങിയ സ്പോഞ്ചുകഷണങ്ങളില്‍..
ജ്വരം ബാധിച്ച മനസ്സിന്റെ തടിച്ചുപൊന്തിയ പൊളങ്ങളായ്‌ എന്റെ സ്നേഹം വക്രിച്ചു നിന്നു...
മിഴിനീരിന്റെ ഉപ്പുകലര്‍ന്ന രസമോ.. ഫേസ്ക്രീമിന്റെ ചവര്‍പ്പു കലര്‍ന്ന മധുരമോ..
എന്നെ അസ്വസ്ഥനാക്കിയില്ല..
പകരം തിളച്ചിറങ്ങിയ മേദസ്സിന്റെ ഊര്‍ജ്ജമൊഴുകുന്ന സിരകള്‍ എന്നെ വലിച്ചുമുറുക്കി..
ആ ചങ്ങലക്കൂട്ടങ്ങളില്‍ ഞാന്‍ ബന്ധനസ്ഥനായി...ആരുമറിയാതെ..
പുറത്തേക്കു കടക്കനാവാതെ ആ ചില്ലുതടയണകള്‍ എന്നെ അപ്പോഴും തടഞ്ഞു നിര്‍ത്തി

1 comment:

ധ്വനി | Dhwani said...

അടഞ്ഞുകിടന്ന വാതിലുകളില്‍..
കറുപ്പു കയറിയ ചില്ലുതടയണകളില്‍...
പരന്നുറങ്ങിയ സ്പോഞ്ചുകഷണങ്ങളില്‍..
ജ്വരം ബാധിച്ച മനസ്സിന്റെ തടിച്ചുപൊന്തിയ പൊളങ്ങളായ്‌ എന്റെ സ്നേഹം വക്രിച്ചു നിന്നു...

എന്തൊരു കല്‍പന മാഷെ!!
വളരെ നന്നായിരിക്കുന്നു! :)

പറയാതെ വയ്യ, ഇയാളെഴുതുന്ന ഒരു വാക്കുപോലും യാഥാര്‍ഥ്യത്തോടു ചേരില്ലെന്നോ പാഴാണെന്നൊ തൊന്നിയില്ല!!