Friday, August 24, 2007

നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..

അവള്‍ ഉറങ്ങുകയായിരുന്നു...
ഒരുപാടുറങ്ങിയ കണ്ണുകള്‍ എന്തിനോ,ഇന്നലെ രാത്രിയില്‍ ഉണര്‍ന്നിരുന്നു...
അവളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ അവ അറിയാതെ വിടര്‍ന്നുപൂവിട്ടിരുന്നു..
ഹൃദയം തുറന്നെന്റെ വാക്കുകള്‍ ഒരുപാടു വേഗത്തില്‍ അവളെ പുണര്‍ന്നിരുന്നു...
ഒരിക്കലുമില്ലാത്ത വേദനയില്‍ മനസ്സറിയാതെ അവളെ വരിച്ചിരുന്നു..

എന്നിട്ടും....
അവള്‍ ഉറങ്ങുകയായിരുന്നു...

എന്നുടെ സ്നേഹത്തിന്‍ തീയമ്പുകള്‍ അവളെ തൊടാതെ കടന്നു പോയോ??
എന്നുടെ വാക്കിലെ,നോക്കിലെ നിസ്വനം അവള്‍ കേള്‍ക്കാതിരുന്നുവോ??
അവള്‍ക്കായ്‌ കരുതിയ മൃദു ചുംബനങ്ങള്‍,അവളുടെ ചുണ്ടിനെ നോവിച്ചിരുന്നോ???പക്ഷെ....
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
നിന്‍ നിദ്രയില്‍ ഞാന്‍ സ്വപ്നമായ്‌ മാറാം...
നീ ഉണര്‍ന്നാല്‍ ഞാന്‍ ഉണര്‍ന്നേയിരിക്കാം..
നിന്റെ സ്നേഹത്തിന്‍ ഉറവയായ്‌ തീരാം

Wednesday, August 22, 2007

എന്നിട്ടുമെന്തേ കരയുന്നു നീ??

ഇന്നിന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാം
പ്രണയാര്‍ദ്രമായ്‌ ഞാന്‍ പകുത്തുനല്‍കാം..
നാളെയെന്‍ ഹൃദയം മരിച്ചുപോകാം
നാളെയെന്‍ മനസ്സും മരവിച്ചിടാം..
എങ്കിലും പ്രണയം ചുവന്നുനില്‍ക്കും..
എന്നിലെ പൂമരം പൂത്തുനില്‍ക്കും
അടരാതെ കൊഴിയാതെ വാടാതെയെന്‍,
മലരണിക്കാടുകള്‍ പൂത്തുനില്‍ക്കും
എന്നിട്ടുമെന്തേ കരയുന്നു നീ ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
ചൂടിയ മുല്ലകള്‍ വാടിടുമ്പോള്‍
ചൂടാതെ പോയവ പൂത്തുനില്‍ക്കും
നിറയെ സുഗന്ധം പരത്തിനില്‍ക്കും..
എന്റെ പ്രണയത്തിന്‍ തീയായ്‌ തെളിഞ്ഞു നില്‍ക്കും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
നീ തന്നെ പാതയും പാഥേയവും..
നീ തന്നെ ജീവനും ജീവാമൃതും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??

Wednesday, August 1, 2007

തിരിച്ചറിവ്‌..

നീ അണിഞ്ഞ വളകളും പാദസരങ്ങളും എന്റെ ചിന്തകള്‍ക്ക്‌ നിറം കൂട്ടിയില്ല..
നീ ഉടുത്ത സ്വര്‍ണ നിറത്തിലുള്ള പട്ടു ചേലയില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നില്ല..
നിന്റെ വിടര്‍ന്ന കണ്ണുകളിലെ മാസ്മരികത എന്നെ അന്ധനാക്കിയില്ല..
നിന്നില്‍നിന്ന് ഒഴുകിയെത്തിയ മാന്ത്രികനിസ്വനം എന്നെ മത്തു പിടിപ്പിച്ചില്ല..
നിന്റെ ഫോണ്‍ സിഗ്നലുകളിലും മെസ്സേജുകളിലും ഞാന്‍ എന്നെത്തന്നെമറന്നില്ല..

പക്ഷെ,നീ,നീ ഒരു സത്യമാണെന്ന തിരിച്ചറിവ്‌..എന്നെ അവാച്യമായ ഒരു ആവേഗത്തിലേക്ക്‌,അനുഭൂതിയിലേക്ക്‌,ആശ്വാസത്തിലേക്ക്‌ നയിക്കുന്നു

നിനച്ചിരിക്കാതെ...

ഉറക്കമില്ലാതെ പോയ രാത്രിയില്‍..
സൗഹൃദത്തിന്റെ പുതിയ ഉറവയുമായവള്‍ വന്നു...
അന്നറിഞ്ഞു ഞാന്‍.. സ്നേഹം പ്രണയത്തേക്കാള്‍ അനിര്‍വചനീയമാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍...മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്‌..
അന്നറിഞ്ഞു ഞാന്‍, കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍,അവള്‍ എന്റെ ആത്മാവിലെ തീച്ചൂളയില്‍ കനലാവുന്നത്‌....
അവള്‍ എന്റെ സുഹൃത്താണ്‌..അല്ല!! അവളാണ്‌ സൗഹൃദം

അല്ലെങ്കില്‍പിന്നെ എങ്ങനെയാണ്‌ തോരാതെ മഴ പെയ്ത ആ രാത്രിയില്‍,കണ്ണിമകള്‍ വെട്ടാതെ, ഉറക്കത്തിനു കീഴടങ്ങാതെ....സൗഹൃദത്തിന്റെ കെട്ടുപിണഞ്ഞ വേരുകള്‍ ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയത്‌..???