Friday, September 25, 2009

പിശാചിന്റെ താണ്ഡവം

അറിയില്ലെനിക്കീ കൂട്ടുകാരനെ..
അറിയില്ലവന്റെയീ രൂക്ഷഗന്ധത്തെ..!
അറിയില്ലവന്റെയീ ആത്മരോഷത്തെ..
അറിയില്ലവന്റെയീ രുദ്രവേഷത്തെ...!

തൊടിയിലെ ചക്കരമാവിന്റെ ചോട്ടില്‍ നാമൊത്ത്‌..
മണ്ണു വാരിക്കളിച്ചതും..കണ്ണുപൊത്തിക്കളിച്ചതും...
അക്കരപ്പാടത്തെ പുഴയില്‍ ഒരു പരല്‍മീനിനെ
തോര്‍ത്തു കൊണ്ടാറ്റിപ്പിട്ച്ചതും..
തുമ്പക്കുടങ്ങള്‍ പറിച്ചതും...പൂക്കളമിട്ടതും...
മറന്നുപോയോ...നീ മറന്നുപോയോ?

കാലചക്രത്തിന്‍ കയ്പ്പുള്ള വാക്കായ്‌...
നിന്‍ കത്തിമുനയിലെ ചോരയുടെ മണമായ്‌..
പിശാചിന്റെ താണ്ഡവം...!!!
വിഷലിപ്തമാം ചുണ്ടുകള്‍മര്‍ത്തി,
ചുംബനവെറിയുമായുറഞ്ഞു തുള്ളുന്ന...
ക്രൂരമാം താണ്ഡവ്ം!!!

പിടയുന്ന പ്രാണന്റെ ഇടറുന്ന വാക്കുകള്‍..
എരിയുന്ന ചിതയിലെ എരിവുള്ള നാളങ്ങള്‍..
ഒരമ്മയുടെ വിലാപം,ഒരച്ചന്റെ മൗനം...

ഇനിയുമില്ലേ കണ്ണുനീര്‍ നിന്‍ കണ്‍കളില്‍?
ഒരല്‍പം വിഷാദം മനസ്സിനുള്ളില്‍...?
ഞാനിനിയും ചോദിക്കുന്നു കൂട്ടുകാരാ...
എന്തിനാണു നീയൊരമ്മയുടെ സ്വപ്നങ്ങളെ
അരിഞ്ഞു തള്ളിയത്‌?
എന്തിനാണു നീയൊരച്ചന്റെ വാത്സല്യതെ കണ്ണീരിലാഴ്ത്തിയത്‌?

ഇനിയും തുറക്കാത്ത നിന്റെ തൃക്കണ്ണ്‌
മഹേശ്വരാ...നീ ഇവനു വേണ്ടിയാണോ തുറക്കാനിരിക്കുന്നത്‌?