Friday, June 3, 2011

ലോവേസ്റ്റ്‌ ജീന്‍സ്

എന്റെ ചില സുഹൃത്തുക്കള്‍ എന്നെ വിട്ടു പോയത്
പ്രണയത്തെ ഞാന്‍ ലോ വേസ്റ്റ്‌ ജീന്‍സ് എന്ന പേരിട്ട് വിളിച്ചത് കൊണ്ടാണ് !
മുന്നോട്ടു പോകും തോറും താഴേക്കിരങ്ങുകയും ...
നല്ലതെന്ന് കരുതിയതൊക്കെയും നല്ലതല്ലെന്ന്‍ മനസ്സിലാക്കി തരുകയും ..
ചെയ്യുന്ന പ്രണയത്തെ ഞാന്‍ മറ്റെന്തു പേരാണ് വിളിക്കേണ്ടത് ??

അവരുടെ ചിന്തകളില്‍ പ്രണയത്തിനു തുമ്പപ്പൂവിന്റെ മണവും
കാട്ടാറിന്റെ കുളിര്‍മയുമായിരുന്നു!
ഒരു കാലവര്‍ഷക്കാലത്ത് കുനിഞ്ഞു നില്‍ക്കുന്ന
ചേമ്പിലയില്‍ ഉരുന്ടിറങ്ങിയ വെള്ളത്തുള്ളിയുടെ പരിശുദ്ധിയായിരുന്നു..!

മുഷിഞ്ഞ മണവും പേറി , മേലാകെ കറകളുള്ള, കീറലുള്ള
പിങ്ക് നിറത്തിലുള്ള അടിവസ്ത്രം പൊളിച്ചു കാട്ടുന്ന നിഷേധിയായ
പ്രണയത്തെ അവര്‍ക്കറിയില്ലായിരുന്നു ..!

അവരരിഞ്ഞ തുമ്പപൂ മണം ഡിയൊദരിന്ടിന്റെതാനെന്നും
കുളിര്‍മ വിദേശ നിര്‍മ്മിത ബോഡി ലോഷന്റെതാണെന്നും
പരിശുദ്ധി ഒരൊഴിഞ്ഞ പോളിത്തീന്‍ കവറു പോലെ
നഗ്നമായിരുന്നുവെന്നും അറിയുമ്പോഴേക്കും ...

ഇറങ്ങി വന്നു കഴിഞ്ഞിരിക്കും..ആ ലോ വേസ്റ്റ്‌ ജീന്‍സ് ...കാല്‍മുട്ട് വരേയ്ക്കും !!!

3 comments:

CeeVee said...

Intersting Ranjith .. but i wonder why you feel soo dejected about love...Enjoy your life as you pass through its various phases.. You may not get the same romance as you got once in life..but still , you will have the love with you..

Anonymous said...

:)
RK

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

ഇത് പ്രണയത്തെ കുറിച്ചുള്ള എന്റെ സ്ഥായിയായ കാഴ്ചപ്പാട് അല്ല ..
ചില നേരങ്ങളില്‍ പ്രണയം ഇങ്ങനെയാണെന്ന് തോന്നും..
മറ്റു ചില കവിതകളില്‍..(അവയെ കവിതകള്‍ എന്ന വിളിക്കാമെങ്കില്‍) ഞാന്‍ പ്രണയത്തെ പ്രണയിച്ചിട്ടുമുണ്ട്