ഇന്നെന്റെ സിരകളിലൂടെ വിരകള്‍ വലിഞ്ഞുകയറുന്നു..
രക്തം തണുത്തുറയുന്നു..പാദങ്ങള്‍ മരവിക്കുന്നു..
തലച്ചോറിനകത്തെ മറവിയുടെ ഗുഹകളില്‍ വീണ്ടുമൊരു ശവമഞ്ചം ഏറ്റാന്‍ തുടങ്ങുന്നു..
ഹൃദയരൂപം പൂണ്ട ആന്തൂറിയപ്പൂക്കള്‍ എന്റെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തുന്നു..
കണ്ണടക്കുമ്പോള്‍ അവളുടെ രൂപം തെളിയുന്നു..
അവളുടെ വേരുകള്‍ എന്റെ നെഞ്ചില്‍ പടരുന്നുകാലിലും കയ്യിലും ദേഹം മുഴുവനും..
അവളുടെ ശ്വാസം വീണുടയുന്നു
വാക്കിലും നോക്കിലും, അവളുടെ പേരെന്റെ പ്രണയത്തിന്‍ കാട്ടുതീയായ് വളര്‍ന്നീടുന്നു..
അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..സ്വന്തം ചിതയ്ക്കു തീ കൊളുത്തുന്നു
3 comments:
ponnaliya ara athu?
aval aaraayaalum...asooya thonnipokunnu..sathyam
ninte pranayathinte thee innente thalachoril aanu...pakshe ente pranayathinte chitha ninte manassil erinjadangikazhinjirikkunnu.pakshe,enikkathil niraasayilla.ee janmathileyum varum janmangalileyum jeevitham njaan ente manassil jeevichu theerthirikkunnu..ninte koode...ninte ishttathinte nishkalankathayum snehathinte choodum anuragathinte theevrathayum muzhuvan anubhavich...
Post a Comment