ജീവിതനൗകയിനിയെവിടേക്കു പോകുന്നു..
വെളിച്ചമില്ലാതെ..കാറ്റിന്റെ കൂവലില്ലാതെ...
ഇനിയും മുന്നോട്ട് ആഞ്ഞു തുഴഞ്ഞെന്നാല്‍..
ചുഴികളില്‍ പെട്ടു ഞാന്‍ ദൂരേക്കു പോയിടാം..
അറിയാവിപത്തുകള്‍ എന്നുടെ തോണിയെ...
ആഴിതന്‍ ആഴത്തിലേക്കു നയിച്ചിടാം...
തിരമാലതന്‍ തഴുകലും തെന്നലും തന്നെയീ..
സാഗരത്തില്‍ തളയ്ക്കുന്നു നിത്യവും...
എങ്കിലും മുന്നോട്ടു പോകുവാനില്ല ഞാന്‍...
ആര്‍ത്തലയ്ക്കുന്നയീ ആഴിപ്പരപ്പില്‍..
ഉള്‍ക്കടലിന്‍ ആഴങ്ങളെന്നോട്..
മൗനമായൊരുപാട് ചോദ്യമെറിഞ്ഞിടാം...
ഉത്തരമറിയാതെ ഞാനെന്റെ തോണിതന്‍..
കുടല്‍മാല കൊണ്ട് കുരുക്കണിഞ്ഞേക്കാം...
അത്രതന്‍ ദുസ്സ്വപ്ന ഹേതുകമീ യാത്ര..
അത്രതന്‍ കഠിനമീ ആത്മപ്രയാണം..
അതുകൊണ്ട്..രമിക്കുന്നു നിത്യവും...
വൃഥാ...ജലകേളികളില്‍..
ജീവിതം മിഥ്യയാക്കുന്ന...രോമഹര്‍ഷങ്ങളില്‍...
No comments:
Post a Comment