പ്രണയം മറയ്ക്കാനായി ഞാന്‍ കൊതിച്ചു..
നിന്‍ മിഴിമുന കൊണ്ടെന്റെ ഹൃദയത്തിലുണ്ടായ മുറിപ്പാട് ഞാനൊളിച്ചു...
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...
നിന്‍ മൃദു സ്പര്‍ശത്താല്‍ കത്തിത്തുടങ്ങുമെന്‍ മെഴുകുതിരികളും ഞാനണച്ചു...
ചിന്ത തന്‍ മെഴുകുതിരികളും ഞാനണച്ചു...
7 comments:
നിരാശപ്പെടല്ലെ സുഹൃത്തേ!
ഈ വേദന അറിയാം രാജീവ്. അത് കൊണ്ട് തന്നെ ആശ്വസിപ്പിക്കാന്‍ എനിയ്ക്ക് അറിയില്ല.
:(
ദില്‍ബൂ...ഏതു രാജീവിനോടാ ആ പറഞ്ഞത്? ;)
മയില്പ്പീലിത്തുണ്ടുകളുടെ ഈ പുസ്തകം
നീ അവള്ക്കു നല്കുക..
പ്രേമിക്കാനറിയാതെ പോയ ഒരു
കവിയുടെ സമ്മാനമാണിതെന്നു പറയുക
ഓര്ക്കാപ്പുറത്ത് ഒറ്റ ഉമ്മ കൊണ്ട്
അവളെ ഒരു മയില്പ്പീലിയാക്കുക... !!!!
(സിവിക് ചന്ദ്രന്)
vaythiyashtamaya kanavu
kollam
iniyum ezhuthuka
Thanx for the comments dears...
Post a Comment