Sunday, April 15, 2007

ചില വ്യാഖ്യാനങ്ങള്‍

സ്നേഹം : ലോകത്തിലെ ഏറ്റവും കപടമായ വാക്ക്‌..തീവണ്ടികളിലെ മൂത്രപ്പുരകളിലെ ചായം പോയ ചുമരുകളില്‍ കുറിച്ചിട്ടിരിക്കുന്ന ഏതോ മൊബെയില്‍ നമ്പെരിന്റെ മാത്രം വിശ്വാസ്യതയുള്ള,ശപിക്കപ്പെട്ട വാക്ക്‌

സൗഹൃദം: അതിജീവന വേളയില്‍ ചവിട്ടിയരക്കാന്‍ വിധിക്കപ്പെട്ടവന്റെ പുറത്ത്‌..കഠാര കൊണ്ട്‌ കോറിവരക്കപ്പെട്ട ക്രൂരതയുടെ ശബ്ദം..പകച്ചുനില്‍ക്കുന്നവന്റെ സെറിബ്രത്തിലേക്ക്‌ വെടിയുണ്ടയുടെ തീച്ചൂട്‌ പകരുന്ന ആഭാസത്തിന്റെ അഭിനിവേശം..

പ്രണയം : ഏതോ കാമവിഭ്രാന്തിയില്‍,തെറ്റിദ്ധരിക്കപ്പെട്ട,മാംസത്തിന്റെ മണമുള്ള,രാത്രിയുടെ നിറമുള്ള,നശ്വരമായ,നെറിവുകേടിന്റെ ശബ്ദം..അത്‌,അറിവുകേടിന്റെ ഇരുട്ട്‌ നിറഞ്ഞ ഗുഹകളില്‍ മാത്രം വിശ്രമിക്കട്ടെ...

6 comments:

വിചാരം said...

രഞ്ജിത്ത്
സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താങ്കളുടെ വരികളെ ഒട്ടും ഉള്‍കൊള്ളാനാവുന്നില്ല

സ്നേഹം : ലോകത്തിലെ ഏറ്റവും കപടമായ വാക്ക്‌..തീവണ്ടികളിലെ മൂത്രപ്പുരകളിലെ ചായം പോയ ചുമരുകളില്‍ കുറിച്ചിട്ടിരിക്കുന്ന ഏതോ മൊബെയില്‍ നമ്പെരിന്റെ മാത്രം വിശ്വാസ്യതയുള്ള,ശപിക്കപ്പെട്ട വാക്ക്‌
അല്ല രഞ്ജിത്ത് രഞ്ജിത്ത് കണ്ടത് സ്നേഹമല്ല അത് തികച്ചും തെറ്റായ ധാരണയാണ് സ്നേഹം അമൂല്യമായ സത്യമാണ് സ്നേഹത്തിന്‍റെ ഉത്തമ രൂപം അമ്മയാണ്

പ്രണയം : ഏതോ കാമവിഭ്രാന്തിയില്‍,തെറ്റിദ്ധരിക്കപ്പെട്ട,മാംസത്തിന്റെ മണമുള്ള,രാത്രിയുടെ നിറമുള്ള,നശ്വരമായ,നെറിവുകേടിന്റെ ശബ്ദം..അത്‌,അറിവുകേടിന്റെ ഇരുട്ട്‌ നിറഞ്ഞ ഗുഹകളില്‍ മാത്രം വിശ്രമിക്കട്ടെ...

യഥാര്‍ത്ഥ പ്രണയം രഞ്ജിത്ത് അനുഭവിക്കാത്തത് കൊണ്ടാണ് ഒരു ചെറുതരി സ്പര്‍ശം പോലുമില്ലാത്ത എത്ര സുന്ദര പ്രണയങ്ങള്‍ ഇന്നും അതിനൊരു പോറലുമേല്‍ക്കാതെ .. (ഇതെന്‍റെ മാത്രം കാഴ്ച്ചപ്പാടാണ് )

തറവാടി said...

രഞിത്തേ ,

:((

അല്ലാതെന്തുപറയാന്‍!

മുസ്തഫ|musthapha said...

സ്നേഹം
സൌഹൃദം
പ്രണയം

വ്യാഖ്യാനങ്ങള്‍ കൊള്ളാം...
ഒരിക്കല്‍ ഇതെല്ലാം അതിന്‍റേതായ പരിശുദ്ധിയോടെ വ്യാഖ്യാനിക്കാന്‍ താങ്കള്‍ക്കാവട്ടെ എന്നാശംസിക്കുന്നു.

സു | Su said...

രഞ്ജിത്തിന്റെ വ്യാഖ്യാനങ്ങള്‍ രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും.

സ്നേഹവും, പ്രണയവും, സൌഹൃദവുമൊക്കെയാണ് ചിലരൊക്കെ ഇന്നും ജീവിച്ചിരിക്കുന്നതിന്റെ കാരണം തന്നെ.

Unknown said...
This comment has been removed by the author.
Unknown said...

sneham: amma yenna vakku ninte chundil ninnu varumbolundakunna aa madhuram....appo nee anubhavikkunna sukham..oru kunjayi marunna avashta,athu ninte ammayude snehathil ninnanu........ee lokathu mattarkkum kazhiyilla sneham nalkan...aareyum pratheekshikkenda

souhridam: ee lokathil souhridathinu eettavum nalla nirvachanam kodukkan badyasthathayulla churukkam chilaril oralanu nee

pranayam: athinoru nirvachanam sadhyamano ninakku.........orikkalumalla.....