Monday, April 23, 2007

പ്രണയം ഇങ്ങനെയാണൊ???

ഞങ്ങള്‍ നടക്കുകയായിരുന്നു..
സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള ചെറിയ പാലത്തിലൂടെ..

പ്രണയിച്ചു പോകരുതേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ച നിമിഷങ്ങള്‍...
തെറ്റാണെന്നറിഞ്ഞിട്ടും തെറ്റല്ലാതെയാവുന്ന തോന്നലുകള്‍..
ഹൃദയത്തെ ഇക്കിളി കൂട്ടി കടന്നുപോയ വാക്കുകള്‍..
അല്‍പ നേരം കാണാതായപ്പോള്‍ പിടച്ചുപോയ മനസ്സ്‌..
പ്രണയം ഇങ്ങനെയാണൊ???
ഞങ്ങള്‍ കാണണമെന്നത്‌ ദൈവനിശ്ചയമായിരുന്നോ..
അല്ലെങ്കില്‍ എന്തിനാണ്‌ അങ്ങകലെ കിടക്കുന്ന അവളെ എന്റെ മുന്നിലേക്ക്‌ നീ പറഞ്ഞയക്കുന്നത്‌??എന്തിനാണ്‌ അവളുടെ മനസ്സു വായിക്കാനുള്ള ശക്തി നീയെനിക്ക്‌ പകര്‍ന്നു തന്നത്‌???
അവളുടെ വാക്കുകളില്‍ ജ്വലിച്ചിരുന്ന പ്രണയത്തിന്റെ തീ എന്തിനാണെന്റെ കണ്ണുകളിലേക്ക്‌ ആവാഹിച്ചെടുത്തത്‌???
എന്റെ ഒടുങ്ങാത്ത പ്രണയകഥകളുടെ അവസാന ഏടായി..
അവളെത്തന്നെ എന്തിനാണ്‌ നീ തെരഞ്ഞെടുത്തത്‌

9 comments:

പൊടിക്കുപ്പി said...

ഇനി പ്രണയത്തെപറ്റിയെഴുതിയാല്‍ എന്നെ എടുത്തിട്ടടിക്കുംന്ന് അഭ്യുദയകാംക്ഷികള്‍ പറഞ്ഞു (അല്ലെ ഇതൊക്കെ ചിലപ്പോ നാന്‍ എഴുതിയേനെ :P).. അവിടെ വേറെയാരുമില്ലേ രഞ്ജിത്തേ? ;)

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

Bhaagyathinu enikku abhyudayakaamkshikal aarum thanne illa....Escaaped....!!!

chinnus said...

Ranjithetta...

ithaayirikkum pranayam.... :-)

Anonymous said...

ellaam valare nannaayittundu.ee pranayabhajanathinode asooya thonnunnu.aaraanu aa bhagyavathi?.oru clue?

Anonymous said...

pranayathekurichulla ninte chodyangalkkokke njaan nalkiya mounangalkku oraayiram pacha bulbukalude prakasham undaayirunnu.ninte vaachaalathakalkku njaan nalkiya oro punchirikkum orupaadishttathinte sugandham undaayirunnu.nee enthe atharinjilla.nine unarthaan kazhiyaatha ente pranayathinu,athinte theevrathakku enthu artham aanu ullathu?.nee thanne parayunna pole athu sareerathinte kaamam pole heenamaaya oru vikaaram aayirunno?.ninne ente arikilekku adupikkan kazhiyaatha ente sneham verum oru penchapalyam maathram aayirunno?

Doney said...

ഇതെനിക്കിഷ്ടമായി... പ്രണയമാണോ എന്ന സംശയത്തില്‍‌ നിന്നും പ്രണയമാണെന്ന തിരിച്ചറിവിലേയ്ക്ക്...

പിന്നെ, എനിക്കാ പടങ്ങളും ഇഷ്ടമായി...വളരെ നന്നായിരിക്കുന്നു..

Anonymous said...

nirtharayille pranayamennu peridunna ninte ee vikaram.....oro divasavum oro penkuttikalodu thonnunna ninte ee vikaram pranayamalla...

Anonymous said...

orikkalum avasanikkatha ninte pranayanweshanangal...
athinolam porumo ee lokavyavasthakal......?
ninte vazhikalil ittu veezhunna kannuneerthullikal...?
viyarppukanangalay uranju pokunna snehasandhyakal...?
oduvil mattoru jeevithathinay cheenthiyeriyunnavalude vedanakal...
pakshe neeyippozhum kuthikkunnu....
oro pranayinikkum sneham chorinju....kavithakale aayudhamakki...
ninte pranayanweshanam avalil poornamayennu samarthichu....
avalude sandhyakale kavarnneduthu.......
ennini ....ennini avasanikkum....nee...........

Anonymous said...

എന്റെ ഒടുങ്ങാത്ത പ്രണയകഥകളുടെ അവസാന ഏടായി..
അവളെത്തന്നെ എന്തിനാണ്‌ നീ തെരഞ്ഞെടുത്തത്‌

:( അപ്പോ ഇതോടെ പ്രണയ കവിതകള്‍ തീര്‍ന്നു പോവുമൊ?
ഇല്ലെന്നു പ്രതെക്ക്ഷിക്ക്ട്ടെ.

(ഇവിടമാകെ അനോണികളുടെ വിളയാട്ടമാണല്ലൊ!)
:-)

മറ്റൊരു അനോണി ..he he..