Wednesday, April 18, 2007

അസ്ഥിപ്പാലങ്ങള്‍

കാട്‌..കറുത്ത രാത്രിയുടെ കാവല്‍
മരം...മരിച്ച മനസ്സിന്റെ നാമ്പ്‌
പുഴ...പിഴച്ച പ്രണയത്തിന്റെ സാക്ഷി
പുഴയ്ക്കു മീതെ ഒരായിരം വെള്ളരിപ്രാവുകള്‍,വെള്ളക്കൊറ്റികള്
‍ചിറകുകള്‍ക്ക്‌ ജീവനൊടുങ്ങിയപ്പോള്‍
പുഴക്കു മീതെ വെള്ളിക്കെട്ടുകളായി
കശേരുക്കള്‍,കറുത്തു തടിച്ച ഞവനിക്കകളിലേക്ക്‌...
ഊളിയിട്ടിറങ്ങിയപ്പോള്‍..ഉറച്ച ചവിട്ടുപടികളായി..
വെളുത്ത പ്രണയം മരിച്ചപ്പോള്‍..
കറുത്ത കാടുകള്‍ അസ്ഥികള്‍ തീര്‍ത്തു
മരക്കൂട്ടങ്ങള്‍ രോമം നിറഞ്ഞ കൈകളായി,
തലയ്ക്കു മീതെ ജട പിടിച്ച ഇലക്കൂട്ടങ്ങള്‍ നിറച്ചപ്പോള്‍..
പ്രണയിച്ചു മരിച്ച മനസ്സിന്റെ പ്രേതം..
അസ്ഥിപ്പാലങ്ങള്‍ക്കു മുകളിലൂടെ ..ഗതിയില്ലാതെ അലഞ്ഞു...

5 comments:

Unknown said...

pranayichu maricha manassinte pretham....aa prayogam nannayirikkunnu....
ente vakkukal ninte viralukalil ninnuthirunnu...

ധ്വനി | Dhwani said...

കാട്‌..കറുത്ത രാത്രിയുടെ കാവല്‍
മരം...മരിച്ച മനസ്സിന്റെ നാമ്പ്‌
പുഴ...പിഴച്ച പ്രണയത്തിന്റെ സാക്ഷി

കമന്റാന്‍ പറ്റാത്ത തരം ഉച്ചശൈലി!!

:) ഭാവുകങ്ങള്‍!

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ഇതു എനിക്കിഷ്ടപെട്ടില്ല.
പ്രണയം മരിക്കുന്നില്ല എന്നാണെന്റെ പക്ഷം.
ഉറങ്ങുന്നേയുള്ളൂ. ഒരു ചെറിയ മയക്കം.
നല്ലോരു നാളെ കണികണ്ടുണരാന്‍...!

കരീം മാഷ്‌ said...

സത്യം പറയാലോ രന്‍‌ജിത്,
ഇതു എനിക്കിഷ്ടപെട്ടില്ല.
പ്രണയം മരിക്കുന്നില്ല എന്നാണെന്റെ പക്ഷം.
ഉറങ്ങുന്നേയുള്ളൂ. ഒരു ചെറിയ മയക്കം.
നല്ലൊരു നാളെ കണികണ്ടുണരാന്‍...!