എന്തിനു നിന്നെയറിഞ്ഞു..
എന്തിനു നീ എന്നെയറിഞ്ഞു...
വിട പറയാനോ..വേദനിക്കാനോ..
വേരറ്റ ചിന്തയില്‍ വ്യത്ഥിതനാവാനോ
നിന്നെയോര്ക്കുന്ന ഓരോ നിമിഷവും..
നീലാംബരിപ്പൂ വിരിഞ്ഞു..
മനസ്സിലൊരായിരം നീലമേഘങ്ങള്‍ തുടുത്തു
മലര്‍മഴ.. പിന്നെ..മഞ്ഞിന് കുളിര്‍മഴ
നീയെനിക്കേകിയ സ്നേഹവും സ്വപ്നവും..
നിന് ചുണ്ടിണയിലെ മധുമന്ദഹാസവും...
പൗര്‍ണമിരാവില്‍ ഈ വെണ്ചന്ദ്രനെപ്പോല്..
എന്‍ മാനസത്തില്‍ നിറഞ്ഞു..
ഒരു പാടാത്ത പാട്ടായ് പൊഴിഞ്ഞു
മറക്കുവാനാവാതെ പോകുമീ ഓര്‍മകള്‍...
തന്നതിനായിരം നന്ദി..പ്രിയസഖീ..
എന്റെ പ്രാണന്റെ പേരിലീ നന്ദി...
1 comment:
ഓര്‍ത്തുവെക്കാന്‍ ഒത്തിയിരിയില്ലെങ്കിലും കുറച്ചു നല്ല നിമിഷങ്ങള്‍ തന്നതിനു ഒരായിരം നന്ദി...
“ഓര്‍മ്മയുടെ മണിമേടയില്‍ വച്ച് ആരാദിച്ചില്ലെങ്കിലും മറവിയുടെ പാറക്കെട്ടിലേക്ക് തള്ളിയിടരുത്...“
Post a Comment