Thursday, July 5, 2007

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..
ഓര്‍മകളില്‍ ഞാന്‍ തേങ്ങിയ മാത്രയില്‍..
അവള്‍ വന്നിരുന്നു, എന്റെ എന്റെ നെഞ്ചില്‍ കിടന്നു..
അവളുടെ മിഴികള്‍ എന്നെ തിരഞ്ഞു...
മുടിയിഴകള്‍ എന്നെ പുണര്‍ന്നു..
കൈകളാല്‍ അവള്‍ ചിത്രം വരച്ചു..മനസ്സിലും എന്റെ കവിള്‍ത്തടത്തിലും..
മൃദുവായ മേനിയില്‍,പാദപദ്മങ്ങളില്‍..
പൂക്കൊടിച്ചുണ്ടില്‍ നീര്‍മാതളപ്പൂവില്‍...
പ്രണയാര്‍ദ്രമായി ഞാന്‍ മെല്ലെ ചുംബിച്ചു..
ഓര്‍മകളെല്ലം വെറും ഓര്‍മകളായി...മരണത്തിലേക്കുള്ള പടവുകളായി...
എല്ലാമറിയുന്ന ഞാനും അവളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി...

2 comments:

അപ്പു ആദ്യാക്ഷരി said...

വായിച്ചു....എന്തിനാ മരണത്തിലേക്കുള്ള പടവുകള്‍?

ധ്വനി | Dhwani said...

ഞാനും അവളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി...

നല്ല ചിന്തകള്‍!!

ഒരു സംശയം!! ഉത്തരമില്ലാത്ത ചോദ്യമോ? ഉത്തരം കണ്ടെത്താന്‍ മടിയായിട്ടല്ലേ? :)

ഒറ്റയ്ക്കിരിയ്ക്കരുതു മാഷേ! പഴയ പൊസ്റ്റിലെ അനോണികള്‍ വന്നു ജീവിതം ബോറാക്കും! :)