Friday, October 12, 2007

വിജയന്‍ മാഷിനെ ഓര്‍ക്കുമ്പോള്‍..

തമോഗര്‍ത്തങ്ങളില്‍ നിന്നു തേജസ്സായ്‌..തണലായ്‌..തണുപ്പായ്‌..താങ്കള്‍...
വീറോടെ പൊരുതി,വാശിയോടെ നയിച്ച്‌......

നാവിന്റെ വാള്‍മുനത്തുമ്പില്‍ ഒരായിരം ശലഭങ്ങള്‍..
കണ്ണിന്റെ കോണില്‍ നവലോകത്തിന്‍ ഒരായിരം വര്‍ണ്ണങ്ങള്‍..
കാരിരുമ്പിന്റെ കരുത്തായ്‌,കാലത്തിനു മീതെ പറന്നു..
വിപ്ലവത്തിന്റെ ചുവപ്പെന്തെന്നറിഞ്ഞു..
സ്വന്തം ചോര കൊണ്ട്‌ വിപ്ലവം തീര്‍ത്തു...

വാക്കുകളേക്കാള്‍ ഞാനോര്‍മ്മിക്കുന്നത്‌..
അങ്ങയുടെ ജീവിതത്തെയാണ്‌..

ഓര്‍ക്കുമ്പോള്‍ കണ്ണുനീരല്ല,ചോരയാണ്‌ പൊടിയുന്നത്‌!!

Thursday, October 11, 2007

ഒരു സെറ്റ്‌ അപ്പ്‌ പറക്കല്‍

കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക്‌ പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്‌)അങ്ങനെയിരിക്കുന്ന നേരത്താണ്‌,എഞ്ജിനീറിംഗ്‌ കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്‌(ഇപ്പൊ പുള്ളി പുലിയാണ്‌) എനിക്കൊരു വിസ അയച്ചു തരുന്നത്‌.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ്‌ ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട്‌ ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ്‌ പെമ്പിള്ളാരാണ്‌) ഉപേക്ഷിച്ച്‌ ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട്‌ തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്‌..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്‌)..വികാരവിക്ഷോഭം കണ്ട്‌ എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്‌.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക്‌ കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക്‌ അറ്റ്‌ ലീസ്റ്റ്‌ വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ്‌ കാര്‌ വിമാനം കാണുന്നത്‌ ഇലക്ഷന്‍ വരുമ്പൊഴാണ്‌..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട്‌ വിമാനം ചിഹ്ന്നത്തിലാണ്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്‌)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട്‌ ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട്‌ പറഞ്ഞത്‌..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്‌, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ്‌ എന്റെ ഇരുപ്പ്‌..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ്‌ കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച്‌ നില്‍ക്കുന്ന സമയത്താണ്‌ ഒരു സെറ്റ്‌ അപ്പ്‌ ചേച്ചി എന്നെ സഹായിക്കാനെത്തിയത്‌..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക്‌ ഒക്കെയുണ്ട്‌..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട്‌ തോറ്റു)..ചേച്ചി എന്നോട്‌ പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ്‌ മൈ ലഗേജസ്‌'..ഒരാള്‍ക്ക്‌ 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ്‌ ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ്‌ മാഡം..വൈ നോട്ട്‌..(ഓ..ആ നേരത്ത്‌ വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത്‌ എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ്‌ എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാനൊന്നും ഇത്രക്ക്‌ വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ്‌ എന്റെ നടപ്പ്‌..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിലെത്തി..വിസ ചെക്കിംഗ്‌ തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്‌..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ്‌ ലുക്ക്‌' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച്‌ അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട്‌ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌...എനിക്ക്‌ കല്‍പ്പ്‌ മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക്‌ നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ്‌ കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ്‌ നോക്കി മരിച്ചേനെ!!)അപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്‌.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക്‌ ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച്‌ ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ്‌ തിരിഞ്ഞുവരുന്നത്‌ കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച്‌ ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്‌...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്‌!!!

Wednesday, October 3, 2007

മിന്നല്‍

അവള്‍ ഒരു മിന്നല്‍ പോലെ നെറുകയിലേക്ക്‌ തുളഞ്ഞ്‌ കയറി...
ചോരയൊഴുകുന്ന ഞെരമ്പുകളില്‍ വിള്ളലുണ്ടാക്കി..
പിന്നെ അവളെ പിരിഞ്ഞ ഓരോ നിമിഷവും....
അവന്റെ കവിളുകള്‍ തുടുത്തുവന്നു...
മൂക്കിന്റെ തുമ്പില്‍..കണ്ണിന്റെ കോണില്‍....
വെള്ളത്തുള്ളികള്‍ പൊടിഞ്ഞുയര്‍ന്നു..
പനിപിടിച്ച രോമങ്ങള്‍ നെറ്റിത്തടത്തില്‍ പൊളങ്ങളായി..
കാലിലും കയ്യിലും ത്വക്കിന്റെയടിയിലും
സൂചിമുനകള്‍ കുത്തിക്കയറുന്ന വേദന..
വയറ്റില്‍ ഒരായിരം അഗ്നിഗോളങ്ങള്‍ ഒരുമിച്ചു കത്തി..
നെഞ്ചിന്നുള്ളില്‍ പുകപടലങ്ങളായി..
ഹൃദയം പൊട്ടി ...ചെന്നീരൊലിച്ചു...
അവന്‍ വേദന മൂത്ത്‌ അലറിക്കരഞ്ഞു...
അപ്പോള്‍ അവളുടെ മെസ്സേജ്‌ വന്നു..
സോറി ഡാ..'ഞാന്‍ ബിസി ആയിപ്പോയി..'

ഞാന്‍

ഞാന്‍ അവളുടെ മനസ്സില്‍ മാറാല നെയ്ത്‌ കൂടു കെട്ടി...
തടിചു വീര്‍ത്ത കാടന്‍ ചിലന്തിയായി..
..മുഷിഞ്ഞ മുറികളില്‍ കുടിയിരുത്തുന്നു...
എനിക്ക്‌ അലപമെങ്കിലും ദയാലുവായിക്കൂൂടെ???
എന്റെ കണ്ണുകള്‍ എന്നും അവളെത്തേടി നടന്നു...
അവളെ മറ്റാരും കാണരുതെന്ന് ഞാന്‍ കൊതിച്ചു..
അവള്‍ക്കൊപ്പം മറ്റാരും നടക്കരുതെന്നു ഞാന്‍ പറഞ്ഞു..
അവളുടെ പകല്‍ക്കിനാവുകളില്‍ പൗരുഷത്തിന്റെ ഘനം പിടിച്ച നിഴലുകള്‍ വീഴ്ത്തി...
അവള്‍ക്കതിഷ്ടമായിരുന്നു...
എങ്കിലും....ഞാനെന്തേ ഇത്ര ക്രൂരനായത്‌??
ഞാനവളെ അത്ര മേല്‍ സ്നേഹിച്ചുപോയ്‌.....
ഒരിക്കലുമറിയാത്ത പ്രണയത്തിന്റെ ചൂട്‌ എന്റെ സിരകളെ വലിച്ചു മുറുക്കി..
അവള്‍ പിന്നെയും ഒഴുക്കിനെതിരെ നീന്തി...
ഞാന്‍ അവളെ കൂടുതലറിഞ്ഞു..ഇനിയുമേറെ സ്നേഹിച്ചു...
വീണ്ടുമവളെ തടവറകളിലിട്ടു...
പക്ഷേ...
എന്നോടു ചോദിക്കൂ..
പ്രണയത്തിന്റെ നോവെന്താണെന്ന്..?
ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന്..?
ജീവിതം ഒരുപാടു ചെറുതും പ്രണയം ഒരുപാടു വലുതുമാകുന്നതെപ്പോളാണെന്ന്??
ഞാന്‍ നിന്റെ മാത്രമായതെങ്ങനെയാണെന്ന്??

Friday, August 24, 2007

നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..

അവള്‍ ഉറങ്ങുകയായിരുന്നു...
ഒരുപാടുറങ്ങിയ കണ്ണുകള്‍ എന്തിനോ,ഇന്നലെ രാത്രിയില്‍ ഉണര്‍ന്നിരുന്നു...
അവളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ അവ അറിയാതെ വിടര്‍ന്നുപൂവിട്ടിരുന്നു..
ഹൃദയം തുറന്നെന്റെ വാക്കുകള്‍ ഒരുപാടു വേഗത്തില്‍ അവളെ പുണര്‍ന്നിരുന്നു...
ഒരിക്കലുമില്ലാത്ത വേദനയില്‍ മനസ്സറിയാതെ അവളെ വരിച്ചിരുന്നു..

എന്നിട്ടും....
അവള്‍ ഉറങ്ങുകയായിരുന്നു...

എന്നുടെ സ്നേഹത്തിന്‍ തീയമ്പുകള്‍ അവളെ തൊടാതെ കടന്നു പോയോ??
എന്നുടെ വാക്കിലെ,നോക്കിലെ നിസ്വനം അവള്‍ കേള്‍ക്കാതിരുന്നുവോ??
അവള്‍ക്കായ്‌ കരുതിയ മൃദു ചുംബനങ്ങള്‍,അവളുടെ ചുണ്ടിനെ നോവിച്ചിരുന്നോ???പക്ഷെ....
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
നിന്‍ നിദ്രയില്‍ ഞാന്‍ സ്വപ്നമായ്‌ മാറാം...
നീ ഉണര്‍ന്നാല്‍ ഞാന്‍ ഉണര്‍ന്നേയിരിക്കാം..
നിന്റെ സ്നേഹത്തിന്‍ ഉറവയായ്‌ തീരാം

Wednesday, August 22, 2007

എന്നിട്ടുമെന്തേ കരയുന്നു നീ??

ഇന്നിന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാം
പ്രണയാര്‍ദ്രമായ്‌ ഞാന്‍ പകുത്തുനല്‍കാം..
നാളെയെന്‍ ഹൃദയം മരിച്ചുപോകാം
നാളെയെന്‍ മനസ്സും മരവിച്ചിടാം..
എങ്കിലും പ്രണയം ചുവന്നുനില്‍ക്കും..
എന്നിലെ പൂമരം പൂത്തുനില്‍ക്കും
അടരാതെ കൊഴിയാതെ വാടാതെയെന്‍,
മലരണിക്കാടുകള്‍ പൂത്തുനില്‍ക്കും
എന്നിട്ടുമെന്തേ കരയുന്നു നീ ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
ചൂടിയ മുല്ലകള്‍ വാടിടുമ്പോള്‍
ചൂടാതെ പോയവ പൂത്തുനില്‍ക്കും
നിറയെ സുഗന്ധം പരത്തിനില്‍ക്കും..
എന്റെ പ്രണയത്തിന്‍ തീയായ്‌ തെളിഞ്ഞു നില്‍ക്കും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
നീ തന്നെ പാതയും പാഥേയവും..
നീ തന്നെ ജീവനും ജീവാമൃതും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??

Wednesday, August 1, 2007

തിരിച്ചറിവ്‌..

നീ അണിഞ്ഞ വളകളും പാദസരങ്ങളും എന്റെ ചിന്തകള്‍ക്ക്‌ നിറം കൂട്ടിയില്ല..
നീ ഉടുത്ത സ്വര്‍ണ നിറത്തിലുള്ള പട്ടു ചേലയില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നില്ല..
നിന്റെ വിടര്‍ന്ന കണ്ണുകളിലെ മാസ്മരികത എന്നെ അന്ധനാക്കിയില്ല..
നിന്നില്‍നിന്ന് ഒഴുകിയെത്തിയ മാന്ത്രികനിസ്വനം എന്നെ മത്തു പിടിപ്പിച്ചില്ല..
നിന്റെ ഫോണ്‍ സിഗ്നലുകളിലും മെസ്സേജുകളിലും ഞാന്‍ എന്നെത്തന്നെമറന്നില്ല..

പക്ഷെ,നീ,നീ ഒരു സത്യമാണെന്ന തിരിച്ചറിവ്‌..എന്നെ അവാച്യമായ ഒരു ആവേഗത്തിലേക്ക്‌,അനുഭൂതിയിലേക്ക്‌,ആശ്വാസത്തിലേക്ക്‌ നയിക്കുന്നു

നിനച്ചിരിക്കാതെ...

ഉറക്കമില്ലാതെ പോയ രാത്രിയില്‍..
സൗഹൃദത്തിന്റെ പുതിയ ഉറവയുമായവള്‍ വന്നു...
അന്നറിഞ്ഞു ഞാന്‍.. സ്നേഹം പ്രണയത്തേക്കാള്‍ അനിര്‍വചനീയമാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍...മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്‌..
അന്നറിഞ്ഞു ഞാന്‍, കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍,അവള്‍ എന്റെ ആത്മാവിലെ തീച്ചൂളയില്‍ കനലാവുന്നത്‌....
അവള്‍ എന്റെ സുഹൃത്താണ്‌..അല്ല!! അവളാണ്‌ സൗഹൃദം

അല്ലെങ്കില്‍പിന്നെ എങ്ങനെയാണ്‌ തോരാതെ മഴ പെയ്ത ആ രാത്രിയില്‍,കണ്ണിമകള്‍ വെട്ടാതെ, ഉറക്കത്തിനു കീഴടങ്ങാതെ....സൗഹൃദത്തിന്റെ കെട്ടുപിണഞ്ഞ വേരുകള്‍ ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയത്‌..???

Thursday, July 5, 2007

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..
ഓര്‍മകളില്‍ ഞാന്‍ തേങ്ങിയ മാത്രയില്‍..
അവള്‍ വന്നിരുന്നു, എന്റെ എന്റെ നെഞ്ചില്‍ കിടന്നു..
അവളുടെ മിഴികള്‍ എന്നെ തിരഞ്ഞു...
മുടിയിഴകള്‍ എന്നെ പുണര്‍ന്നു..
കൈകളാല്‍ അവള്‍ ചിത്രം വരച്ചു..മനസ്സിലും എന്റെ കവിള്‍ത്തടത്തിലും..
മൃദുവായ മേനിയില്‍,പാദപദ്മങ്ങളില്‍..
പൂക്കൊടിച്ചുണ്ടില്‍ നീര്‍മാതളപ്പൂവില്‍...
പ്രണയാര്‍ദ്രമായി ഞാന്‍ മെല്ലെ ചുംബിച്ചു..
ഓര്‍മകളെല്ലം വെറും ഓര്‍മകളായി...മരണത്തിലേക്കുള്ള പടവുകളായി...
എല്ലാമറിയുന്ന ഞാനും അവളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി...

Monday, April 23, 2007

അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..

ഇന്നെന്റെ സിരകളിലൂടെ വിരകള്‍ വലിഞ്ഞുകയറുന്നു..
രക്തം തണുത്തുറയുന്നു..പാദങ്ങള്‍ മരവിക്കുന്നു..
തലച്ചോറിനകത്തെ മറവിയുടെ ഗുഹകളില്‍ വീണ്ടുമൊരു ശവമഞ്ചം ഏറ്റാന്‍ തുടങ്ങുന്നു..
ഹൃദയരൂപം പൂണ്ട ആന്തൂറിയപ്പൂക്കള്‍ എന്റെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തുന്നു..
കണ്ണടക്കുമ്പോള്‍ അവളുടെ രൂപം തെളിയുന്നു..
അവളുടെ വേരുകള്‍ എന്റെ നെഞ്ചില്‍ പടരുന്നുകാലിലും കയ്യിലും ദേഹം മുഴുവനും..
അവളുടെ ശ്വാസം വീണുടയുന്നു
വാക്കിലും നോക്കിലും, അവളുടെ പേരെന്റെ പ്രണയത്തിന്‍ കാട്ടുതീയായ്‌ വളര്‍ന്നീടുന്നു..
അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..സ്വന്തം ചിതയ്ക്കു തീ കൊളുത്തുന്നു

പ്രണയം ഇങ്ങനെയാണൊ???

ഞങ്ങള്‍ നടക്കുകയായിരുന്നു..
സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള ചെറിയ പാലത്തിലൂടെ..

പ്രണയിച്ചു പോകരുതേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ച നിമിഷങ്ങള്‍...
തെറ്റാണെന്നറിഞ്ഞിട്ടും തെറ്റല്ലാതെയാവുന്ന തോന്നലുകള്‍..
ഹൃദയത്തെ ഇക്കിളി കൂട്ടി കടന്നുപോയ വാക്കുകള്‍..
അല്‍പ നേരം കാണാതായപ്പോള്‍ പിടച്ചുപോയ മനസ്സ്‌..
പ്രണയം ഇങ്ങനെയാണൊ???
ഞങ്ങള്‍ കാണണമെന്നത്‌ ദൈവനിശ്ചയമായിരുന്നോ..
അല്ലെങ്കില്‍ എന്തിനാണ്‌ അങ്ങകലെ കിടക്കുന്ന അവളെ എന്റെ മുന്നിലേക്ക്‌ നീ പറഞ്ഞയക്കുന്നത്‌??എന്തിനാണ്‌ അവളുടെ മനസ്സു വായിക്കാനുള്ള ശക്തി നീയെനിക്ക്‌ പകര്‍ന്നു തന്നത്‌???
അവളുടെ വാക്കുകളില്‍ ജ്വലിച്ചിരുന്ന പ്രണയത്തിന്റെ തീ എന്തിനാണെന്റെ കണ്ണുകളിലേക്ക്‌ ആവാഹിച്ചെടുത്തത്‌???
എന്റെ ഒടുങ്ങാത്ത പ്രണയകഥകളുടെ അവസാന ഏടായി..
അവളെത്തന്നെ എന്തിനാണ്‌ നീ തെരഞ്ഞെടുത്തത്‌

Sunday, April 22, 2007

കനവുകള്‍

പ്രണയം മറയ്ക്കാനായി ഞാന്‍ കൊതിച്ചു..
നിന്‍ മിഴിമുന കൊണ്ടെന്റെ ഹൃദയത്തിലുണ്ടായ മുറിപ്പാട്‌ ഞാനൊളിച്ചു...
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...
നിന്‍ മൃദു സ്പര്‍ശത്താല്‍ കത്തിത്തുടങ്ങുമെന്‍ മെഴുകുതിരികളും ഞാനണച്ചു...
ചിന്ത തന്‍ മെഴുകുതിരികളും ഞാനണച്ചു...