ഉറക്കമില്ലാതെ പോയ രാത്രിയില്‍..
സൗഹൃദത്തിന്റെ പുതിയ ഉറവയുമായവള്‍ വന്നു...
അന്നറിഞ്ഞു ഞാന്‍.. സ്നേഹം പ്രണയത്തേക്കാള്‍ അനിര്‍വചനീയമാവുന്നത്...
അന്നറിഞ്ഞു ഞാന്‍...മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്..
അന്നറിഞ്ഞു ഞാന്‍, കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്...
അന്നറിഞ്ഞു ഞാന്‍,അവള്‍ എന്റെ ആത്മാവിലെ തീച്ചൂളയില്‍ കനലാവുന്നത്....
അവള്‍ എന്റെ സുഹൃത്താണ്..അല്ല!! അവളാണ് സൗഹൃദം
അല്ലെങ്കില്‍പിന്നെ എങ്ങനെയാണ് തോരാതെ മഴ പെയ്ത ആ രാത്രിയില്‍,കണ്ണിമകള്‍ വെട്ടാതെ, ഉറക്കത്തിനു കീഴടങ്ങാതെ....സൗഹൃദത്തിന്റെ കെട്ടുപിണഞ്ഞ വേരുകള്‍ ഭൂമിയിലേക്ക് ആഴ്‌ന്നിറങ്ങിയത്..???
1 comment:
''അറിഞ്ഞു ഞാന്‍...
മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്..
കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്...''
നന്ന്!! ലളിതമായ സത്യം!
ഹെലന്‍ കെല്ലറിന്റെ വാക്കുകളില്‍ ലോകത്തിലെ ഏറ്റവും ഉദാത്തമായ കാര്യങ്ങള്‍ കാഴ്ചയോ സ്പര്‍ശനമോ കൊണ്ട് അനുഭവിച്ചറിയാവുന്നവയല്ല!ഹൃദയം കൊണ്ട് അനുഭവിച്ചറിയേണ്ടവയാണവ!!
Post a Comment