അയ്യപ്പേട്ടാ...
ഞങ്ങളോടിത് വേണ്ടായിരുന്നു..
ഇതിനു വേണ്ടിയായിരുന്നെങ്കില്‍ ഇങ്ങോട്ട് വന്നതെന്തിന്?
കവിതയെന്ന കാരിരുമ്പ് കയ്യില്‍ തന്നതെന്തിന്?
സ്നേഹത്ത്തിന്റെയര്‍ത്ഥം ഓതി തന്നതെന്തിന് ?
ഒരു കൊച്ചു തോള്‍സഞ്ചി വീടാക്കി ...
ഇടനെഞ്ചിലൊരു ശ്രുതി മീട്ടി ...
മഴയ്ക്ക് പനിക്കും വരെയത് നനഞ്ഞ്..
നിന് ഹൃദയം പങ്കു വെച്ചതെന്തിന് ???
ആകാശ മുകളിലെ മാലാഖമാരെ ...
സൂക്ഷിച്ചോളിന്‍...ഒരു നട്ടെല്ലുള്ള മനുഷ്യന് വരുന്നുണ്ട് ..!
സമര്‍പ്പണം: ശ്രീ. എ. അയ്യപ്പന്
2 comments:
Lose of Poet Ayappan is always a big lose to our Literature especially for poems , my deep condolence
Prof. Prem raj Pushpakaran writes -- 2024 marks the centenary year of publication of the First Surrealist Manifesto and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
Post a Comment