സ്നേഹത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍
മുഴക്കിയ ഒരു ചുവന്ന കൊടി ഇന്നലെ വഴിയില്‍ വീണു കിടപ്പുണ്ടായിരുന്നു ..
എല്ലാവരാലും ചവുട്ടി മെതിക്കപ്പേട്ട് ..
ആരാലും ശ്രദ്ധിക്കപ്പെടാതെ ..
ചെളി പിടിച്ച് ,ജ്വരം കനത്ത്
കീറി ,കരി പുരണ്ട്
കൊരവള്ളി പൊട്ടി, ശ്വാസമറ്റ്
പിന്നെ പൊതുകക്കൂസിന്റെ വാടയടിക്കുന്ന വരാന്തയില്‍
ബസ്സ് സ്ടാന്റിനു പിന്നിലെ അനംഗ്രീഗൃത മൂത്രപ്പുരയില്‍
അവസാനം തുരുമ്പെടുത്തു നശിച്ച ചവറ്റുകൂനക്ക് പിറകില്‍
മനസ്സ് മന്ത്രിക്കുന്നുണ്ടാവും ...ആരും കാണരുതേ എന്ന്‍..
ഈഗോ കൊണ്ടല്ല! കണ്ടാല്‍ വീണ്ടും വലിച്ചു കീറിയാലോ!!!
No comments:
Post a Comment