ഇറങ്ങി പുറപ്പെട്ടത് വിപ്ലവകവി ആകാനാണ്
പക്ഷെ ആയിവന്നപ്പോള്‍ ഒരു പ്രണയകവി ആയിപ്പോയി
നാട്ടുകാരും വീട്ടുകാരും ചോദിച്ചു..
നിനക്കൊന്നും വേറെ പണിയില്ലേ എന്ന്‍...!
പ്രണയകവിതകള്‍ എഴുതി സമയം കളയുന്ന നേരം ...
എന്തെങ്കിലും എം എല്‍ എം നെറ്റ് വര്‍ക്ക് ബിസിനസ് ചെയ്തു കൂടെ എന്ന്‍
ഞാന്‍ പറഞ്ഞു പ്രണയം ഒരു വിപ്ലവം ആണെന്ന്‍..
അപ്പോള്‍ പ്രണയ കവി ഒരു വിപ്ലവ കവി കൂടി ആകുമെന്ന്‍...
എന്നിട്ട് ആ വിപ്ലവം ഞാന്‍ ജയിക്കുമെന്ന്‍....!
കുറെ നാളുകള്‍ക്കു ശേഷം വിപ്ലവം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍...
കവിതയെഴുതാതിരുന്ന എന്റെ സഹപാഠികള്‍ വിപ്ലവം ജയിച്ചു കഴിഞ്ഞിരുന്നു
അന്ന് മുതലാണ് ഞാനൊരു ബിസിനസ്സുകാരനായത് ..
എന്തിനെന്നോ..? വിപ്ലവം ജയിക്കാന്‍!
No comments:
Post a Comment