എന്തൊരു മഴയാണിത്
അമ്മ പറഞ്ഞു തന്ന കഥകളിലെ മഴക്കൊന്നും ഇത്ര അഹംഭാവമില്ലായിരുന്നു!
കൊന്നും തിന്നും കൊലവിളിച്ചും ഒരു മദയാനയെപ്പോലെ!!!!
മതിയായില്ലേ നിനക്ക് ?
എന്റെ മനസ്സിലെ നിന്റെ ചിത്രത്തിനു പ്രണയത്തിന്റെ നിറമായിരുന്നു..
ഇതിപ്പോ കട്ടച്ചോര...കരിമ്പുക
എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. കൂടുതല്‍ കളിച്ചാല്‍
ആദ്യപ്രണയത്തിന്റെ ആദ്യദിനത്തില്‍ ആരുമറിയാതെ
ചില്ലുകുപ്പിയില്‍ പിടിച്ചു വെച്ച പുതുമഴവെള്ളം..
ഞാനോടയിലോഴിച്ചു കളയും...
പിന്നെ എന്റെ ശാപം കൊണ്ട്ട് നീ വെറും കല്ലായി മാറും
എന്നിട്ട കല്ല് പെയ്യുന്ന കാലാത്തെ സര്‍വ്വ പ്രാക്കും പേറി നീ ചീഞ്ഞു ചാവും
മര്യാദക്ക് പറഞ്ഞത് കേട്ടോ.. !!!
സമര്‍പ്പണം : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് , ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക്
2 comments:
I like it!
nice......
Post a Comment