മഴ നനഞ്ഞത്..
പനി പിടിക്കാനാണ്
കൊന്നമരത്തിന്റെ പൂത്തചില്ലകള്‍..
വലിച്ചു താഴ്ത്തിയത്..
ഹൃദയത്തിലൊരു പൊന്‍ കണി വെയ്ക്കാനാണ്
കടലു കാണാന്‍ പോയത്..
ചക്രവാളത്തിലേക്കുള്ള ദൂരമളക്കാനാണ്
പട്ടം പറത്തിക്കളിച്ചത്..
കാറ്റിനെ വരുതിയിലാക്കാനാണ്
ഒരു പെണ്ണിനെ പ്രേമിച്ചത്..
സ്നേഹമറിയാനാണ്
അവളെ വിവാഹം കഴിച്ചത്..
അവളോടൊപ്പം തന്നെ മരിക്കാനാണ്
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Wednesday, October 22, 2008
പുക...
പുകയാണ് ചുറ്റിലും..
പുക തന്നെ പുക...
കറുത്ത പടവുകള്‍ കെട്ടി..
കരിഞ്ഞ മണവും പേറി..
കറ പിടിച്ച കണ്ണുകളുള്ള
കാമപ്പുക...
ഇന്റര്‍നെറ്റ് കഫേകളിലെ ഏ സി കാബിനുകളില്‍..
അടച്ചിട്ട നാലുചക്രവണ്ടികളില്..
കാമ്പസ്സിലെ ഒഴിഞ്ഞ വരാന്തകളില്‍..
ഐസ്ക്രീം പാര്‍ലറുകളില്‍...
കടിച്ചുവീര്‍ത്ത ചുണ്ടുകളില്‍ നിന്ന്
പിടക്കുന്ന ഹൃദയത്തില്‍നിന്ന്
നഖ കൊണ്ടു പോറിയ പാടുകളില്‍ നിന്ന്
കാമപ്പുക..!
ചിമ്മിണിക്കുഴലിനെ വെല്ലുന്ന പുക..
കറുത്തു തടിച്ച..
ചോര മണക്കുന്ന
കൂര്‍ത്ത പല്ലുകളുള്ള,
വിയര്‍പ്പു നാറുന്ന പുക..
പൂവിതള്‍ പോലുള്ള ബാല്യമോ
കൊഴിഞ്ഞു തീരും വാര്‍ധക്യമോ
വിടര്‍ന്നു നില്ക്കും കൗമാരമോ
അറിയാത്ത പുക..
കണ്ണു കെട്ടിയ പുക..
പുക...ചുറ്റിലും പുക...

Monday, October 20, 2008
ശ്മശാനത്തിലെ പൂക്കള്‍
ശ്മശാനത്തിലെ പൂക്കള്‍ മരിച്ചവരുടെ മോഹങ്ങളാണ്
അവ മഞ്ഞയായ് വെള്ളയായ് പൂത്തുവിരിഞ്ഞു നില്ക്കും..
പിന്നെ സ്വപ്നങ്ങളുടെ ചിത്ര ശലഭങ്ങള്‍ അവയ്ക്കുമേല്‍ വന്നിരിക്കും
അവരുടെ വികാരങ്ങള്‍ മഞ്ഞുതുള്ളികളാവും
പ്രഭാതത്തില്‍ അവ പൂക്കളെ തലോടി നില്ക്കും...
കിണറ്റില്‍ വീണു മരിച്ച എന്റെ കൂട്ടുകാരന്റെ കുഴിമാടത്തിനടുത്ത്..
ശവം നാറിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു..
കറുത്ത നിറമുള്ള കുരിശുകള്‍ മറികടന്ന്..
കുഴഞ്ഞുകിടന്ന മണ്ണില്‍ ചവുട്ടി...ഞാന്‍ നടന്നു..
ജനനം 2006 ജനുവരി പതിമൂന്ന്..
മരണം 2008 മാര്‍ച്ച് നാല്
പേര് റ്റിനു തോമസ്
അരികിലായി ഒരു വലിയ സൂര്യകാന്തിപ്പൂവ്...
മനം മറിയുന്ന പോലെ...
ആരോ താഴേക്ക് പിടിച്ചു വലിക്കുന്നു..
കാലില്‍ വള്ളികള്‍ പടര്‍ന്നു കയറുന്നു..
കാലുകള്‍,കയ്യുകള്‍, പിന്നെ തല..
മണ്ണിലേക്കു താഴ്ന്നു പോയി..
ഗ്രാനൈറ്റ് സ്ലാബുകള്‍ വന്നു മൂടി..
കാലം കുറെ കടന്നു പോയി...
ഗ്രാനൈറ്റ് പ്രതലങ്ങള്‍ക്കിടയില്‍ നിന്ന് ചില പൂക്കള്‍ ഒളിഞ്ഞു നോക്കി..
അവയില്‍ പൂമ്പാറ്റകള്‍ വന്നിരുന്നു.. മഞ്ഞുതുള്ളികല്‍ ഇറ്റു വീണു..

Friday, October 17, 2008
നീ....ഞാന്‍.....പിന്നെ...മഴ
വിരഹത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത് ആ വേനല്‍ മഴയിലായിരുന്നോ??
പ്രാണന്റെ വേരുകള്‍ പടര്‍ന്നതും..
കുഴഞ്ഞ മണ്ണിലേക്കാണ്ടിറങ്ങിയതും..
പിന്നെ.... നെറ്റിയില്‍ വീണ ആദ്യത്തെ.. മഴത്തുള്ളി
മൂക്കുപാലത്തിലേക്കിറങ്ങി..
പിന്നെ രണ്ടായി പിരിഞ്ഞു പോയതും...
ഹൃദയം നനുത്ത മഞ്ഞു പോലെയായതും...
ആ മഴയില്‍ തന്നെയല്ലേ???
എടീ..ആ വെള്ളത്തുള്ളികള്‍...
നിന്നെ വേദനിപ്പിച്ചിരുന്നോ???
എന്റെ മണമുള്ള, ആ നനുത്ത കുപ്പായം...
നീ നനയ്ക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്...
ആ മഴയിലാണൊ നനഞ്ഞു പോയത്??
നാമൊരുമിച്ച് ചോക്കുകുറ്റികള്‍ കൊണ്ട്..
കുളപ്പടവിലെഴുതിയ അക്ഷരങ്ങള്‍..
ആ മഴയിലാണോ മാഞ്ഞു പോയത്??
എന്തേ ഒന്നും പറയാതിരിക്കുന്നത്?
പുറത്തു പെയ്യുന്ന പേ പിടിച്ച മാരിയില്‍..
ഞാന്‍ നിന്നെ കേള്‍ക്കാതെ പോകുന്നതാണോ??
ഓാ...ഈ മഴ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു....
അന്ന് ആ വേനല്‍ മഴയും അവളെ..
ഒരുപാടു കരയിച്ചിട്ടുണ്ടാവണം....
ആ നശിച്ച മഴയില്‍ ആരും അതു കണാതെ പോയി..

Saturday, August 9, 2008
വിവാഹം
തുടങ്ങിയതെങ്ങനെയാണെന്നോര്മയില്ല..പക്ഷെ തുടങ്ങി!!
ഒരിക്കലും അവസാനിക്കാത്തവണ്ണം..!
കണ്ണുകളില്‍ അഗ്നിയായിരുന്നു..വയറ്റില്‍ മുള്ളുകളും..!!
വിറക്കുന്ന കൈകളും..മിടിക്കുന്ന ഹൃദയവും...
തൊലി പൊളിയുന്ന തണുപ്പിലും..ഒരു കമ്പിളിപ്പുതപ്പിന്റെ ചൂടായിരുന്നു..
ഘനം പിടിച്ച മേഘങ്ങളായിരുന്നു മുകളില്‍..
തടിച്ച വെള്ളത്തുള്ളികള്‍ ഞങ്ങളുടെ ശിരസ്സിനെ ലക്ഷ്യമാക്കി പെയ്തൊഴിയാന്‍ തുടങ്ങി....
കുത്തിയൊലിച്ച മണ്ണിനൊപ്പം ഒഴുകിപ്പോകാതെ ഞങ്ങള്‍ സ്വപ്നങ്ങളെ പിടിച്ചുവെച്ചു..
ദിനങ്ങള്‍ കടന്നു പോയി...
ചുവന്ന സൂര്യനും..ഇരുട്ടു പിടിച്ച പകലുകള്‍ക്കും..
ഞങ്ങളുടെ സ്വപ്നങ്ങളെ മായ്ക്കാന്‍ കഴിഞ്ഞില്ല..
സ്വപ്നങ്ങളുടെ ശവമഞ്ചവും കാത്ത് കഴുതപ്പുലികള്‍ വെറിയോടെ നിന്നു..
വേട്ടപ്പട്ടികള്‍ നാലുപാടുനിന്നും ഓടിയടുത്തു..
സ്വപ്നങ്ങള്‍ കരിമ്പാറക്കൂട്ടങ്ങള്‍ക്കു പിന്നില്‍ പാത്തുനിന്നു..
പിന്നെ ഒരു നീലനിറമുള്ള പ്രഭാതത്തില്‍..
കഴുതപ്പുലികളും വേട്ടപ്പട്ടികളും തളര്‍ന്നുറങ്ങിയപ്പോള്‍..
എന്റെ സ്വപ്നങ്ങളും അവളുടെ സ്വപ്നങ്ങളും..
ഒരൊറ്റ കാട്ടുവള്ളിയില്‍ പടര്‍ന്നുകയറി...എന്നെന്നേക്കുമായി...!

Tuesday, February 12, 2008
പ്രണയദിനത്തില്‍
ചോര കൊണ്ടാണ് പനീര്‍പ്പൂക്കള്‍ക്ക് ചായമേകിയത്...
ഹൃദയം കൊണ്ടാണ് ഞാനീ ബലൂണുകളുണ്ടാക്കിയത്..
എന്റെ മനസ്സാണ് നിന്റെ മുന്നിലെ സമ്മനപ്പൊതിയില്‍ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്...
എന്റെ സ്വപ്നങ്ങളാണ് നിന്റെ ഹെയര്‍പിന്നുകളില്‍ പൂമ്പാറ്റകളായി വന്നിരിക്കുന്നത്..
ഈ പ്രണയദിനത്തിനു മുന്നിലും പിന്നിലും...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ് ഞാനെന്റെ എച്ചില് പൊതിയുന്നത്..
ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന
കടകള്‍ക്കു മുന്നിലാണ് ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നത്..

Monday, February 11, 2008
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്...
ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക് ആദ്യമായി സമ്മാനിച്ചത്..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്...
പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...
വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക് സമ്മാനമായ് കിട്ടിയത്..

Friday, February 8, 2008
അവസാനത്തവള്‍..
അവള്..അവസാനത്തവള്‍..
പുള്ളികുത്തി,മൊട്ടയടിച്ച്,ചോരമാലയിട്ട് നടത്തിച്ചവരില്
ഒടുക്കം വന്നവള്‍..
അറക്കവാളിന്റെ പല്ലുകളില്‍ തണുത്ത ചോര തട്ടുന്ന നേരത്ത്..
അത് മരണമാണെന്നറിയാതെ...
മരണത്തിലേക്ക് നടന്നു നീങ്ങിയവര്‍ക്കു പിന്നാലെ വന്നവള്‍..
ഇരുട്ടിന്റെ നിര്‍വികാരതയുമായി..
നിഷ്കളങ്കമായ ചിരിയോടെ...
ബലിക്കല്ലില്‍ സ്വയം സമര്‍പ്പിച്ചവള്‍...
അവള്...
എന്റെ മനസ്സ് കവര്ന്നെടുത്തവള്..
എന്റെ ആത്മാവിനെ ചാരമാക്കി പുഴയിലൊഴുക്കിയവള്..

Monday, January 14, 2008
കവിത
ഞാനൊളിഞ്ഞു നോക്കിയിരുന്നത് രണ്ട് ഇഷ്ടികകള്‍ക്കിടയിലുള്ള ഒരു ചെറിയ വിടവിലൂടെയായിരുന്നു...
മഴയത്തും വെയിലത്തും കാറ്റത്തുമൊക്കെ ഞാനവിടെത്തന്നെ നിന്നു..അവളേയും നോക്കി...
മഞ്ഞുപാളികള്‍ എന്റെ ചെവിക്കുടകളെ ഇക്കിളിയാക്കിയപ്പൊഴും..
ഇടിമിന്നലുകള്‍ എന്റെ ഞെരമ്പുകളില്‍ കരന്റായി ഒഴുകിയപ്പൊഴും..
ഞാനവിടെയുണ്ടായിരുന്നു..
പക്ക്ഷെ ഒരിക്കല്‍ പോലും അവളെന്നെ കണ്ടില്ല..
അല്ല കണ്ടതായി ഭാവിച്ചില്ല...
അവളുടെ മനസ്സില്‍ എന്തായിരുന്നിരിക്കും?
ആ ഇഷ്ടികഭിത്തികള്‍ തകര്‍ത്ത് എന്റെ സ്പര്‍ശനമേല്‍ക്കുവാന്‍ അവള് കൊതിച്ചു കാണുമോ???
അവള് ആരായിരുന്നെന്നോ....
അവള് എന്റെ കവിതയായിരുന്നു..
കവിതകളില്‍ ഞാന്‍ കൊരുത്ത വാക്കുകളായിരുന്നു..

ഒരായിരം മാപ്പ്
ആ പടികളിലിരുന്ന് ഏങ്ങലടിക്കുന്നത് കാണുമ്പോള്‍..
എന്റെ ഉള്ളൊന്നു പിടയും...
പിന്നെ കിടക്കയില്‍ മുഖമമര്‍ത്തി...
കസേരയുടെ കൈത്താങ്ങിലമര്ത്തിപ്പിടിച്ച്..
വടക്കുപുറത്തെ തിണ്ണയിലിരുന്ന്..
കഞ്ഞി വെക്കുന്ന അടുപ്പിന്നരികില്‍ നിന്ന്..
ഉള്ളില്‍ ഒരുനൂറു നീറ്റുകക്കകള് വാരിയിട്ടപ്പോല്...
ചോരയൊഴുകുന്ന ഓവുചാലുകളില്‍...
ഉച്ചവെയിലേറ്റു വാടിത്തളര്ന്നൊരീ ഓര്‍മകള്‍ മന്ത്രിക്കും...
അമ്മേ.....മാപ്പ്...ഒരായിരം മാപ്പ്..

ഹൃദയങ്ങള്‍ ഉരുകിച്ചേരുമ്പോള്‍..
ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക് ആദ്യമായി സമ്മാനിച്ചത്..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്...
പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...
വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക് സമ്മാനമായ് കിട്ടിയത്..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്...
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക് ആദ്യമായി സമ്മാനിച്ചത്..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്...
പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...
വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക് സമ്മാനമായ് കിട്ടിയത്..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്...
എന്തേ ഞാനിങ്ങനെ...
എന്തേ ഞാനിങ്ങനെ...
നീയെന്നു കേല്ക്കുമ്പോള്....
നിന്നെക്കുറിച്ചാലോചിക്കുമ്പോള്...
നിന്റെ ചിന്തകളില്‍ ഞാന്‍ മയങ്ങിക്കിടക്കുമ്പോള്‍..
നിന്റെ കണ്പീലികളെ ഉമ്മ വെയ്ക്കുമ്പോള്‍..
നിന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുമ്പോള്‍...
അറിയാതെ...അറിയാതെ വിതുംബിപ്പോകുന്നു....
സ്നേഹിച്ച് മതിയാകുന്നില്ലല്ലൊ..
കണ്ട് കൊതി തീരുന്നില്ലല്ലൊ...
എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്തേ എനിക്ക് പറ്റിയത്...
ഒരിക്കലുമില്ലാത്ത പോലെ...
എന്തേ ഞാനിങ്ങനെയായത്...

Saturday, January 5, 2008
താരകങ്ങളേ മാപ്പ്
ഹേ..താരകമേ... എനിക്കു നിന്നോട് സഹതാപമാണ്..
നീയിത്ര സുന്ദരിയായിട്ടും..
നീയിത്ര പ്രഭ ചൊരിഞ്ഞിട്ടും...
നീയറിയുന്നുവോ പ്രണയം എന്താണെന്ന്??
നീയറിയുന്നുവോ അതിന്റെ സുഖമെന്താണെന്ന്??
ഹേ താരകമേ... നീയെവിടെയാണ്???
ചക്രവാള്ത്തിന്റെ അങ്ങേത്തലക്കല്‍ പോയ് മറഞ്ഞുവോ??
അതോ വെളിച്ചമില്ലാതെ പൊലിഞ്ഞു പോയോ..??
ഞാനെന്റെ പ്രണയിനിയുടെ മടിയില്‍ തലചായ്ച്ച നേരം..
നിന്നെ മറന്നു പോയി...
അവളുടെ ചിരിയില്‍ നിന്റെ പ്രഭ ഞാന്‍ അറിയാതെ പോയി...
ഹേ..താരകമേ...
നീയെത്ര നിര്ഭാഗ്യവതിയാണ്...
അവളെന്റെ ചാരത്തണഞ്ഞപ്പോള്‍
പ്രണയത്തിന്റെ നോവ് ഞാനറിഞ്ഞപ്പോള്‍...
നിന്റെ സൗന്ദര്യം എനിക്ക് ആസ്വദിക്കാനേ കഴിയുന്നില്ലല്ലൊ..

Wednesday, January 2, 2008
Friday, November 30, 2007
പെരുമ്പിള്ളിശ്ശേരി വരെ..
ഞാന്‍ ഒറ്റക്ക്...എന്റെ കൊച്ചു മാരുതി കാറില്‍... പതിയെ നീങ്ങിക്കൊണ്ടിരുന്നു... മഴനനഞ്ഞ റോഡുകളിലൂടെ... വെള്ളത്തുള്ളികള്‍ ഇറ്റുവീണിരുന്ന മരങ്ങള്‍ക്കു ചുവട്ടിലൂടെ.. കാര്‍സ്റ്റീരിയോവില്‍ പേരറിയാത്ത ആരോ ഗസല്‍ മൂളുന്നു.. ഗസലുകളെന്നും എന്നിലെ ഗ്രിഹാതുരത ഉണര്‍ത്താറുണ്ട്.. ത്രിശ്ശൂര് റൗണ്ട് കഴിഞ്ഞു.... ചെട്ടിയങ്ങാടിയിലെ മാത്രുഭൂമി ഓഫീസ്.. എത്രയോ വാര്‍ത്തകള്‍ ദിവസവും ഇതിലൂടെ കടന്നു പോകുന്നുണ്ടാവും..ഞാനോര്‍ത്തു.. രോഡിലെ ഗട്ടറുകള്‍ ശ്രധ്ധിക്കാതെ ഞാന്‍ വണ്ടി മുന്നോട്ടോടിച്ചു.. ത്രിശ്ശൂര്‍ക്കാര്‍ക്കു ഗട്ടറുകള്‍ പുതുമയല്ല.. കൊക്കാല ജങ്കഷന്‍..അവിടത്തെ ജയ ബേക്കറി.. എത്രയൊ സെക്കണ്ട് ഷോകള്‍ കഴിഞ്ഞ് അവിടെ വണ്ടി കാത്തു നിന്നിട്ടുണ്ട്.. ഇടക്കൊക്കെ ബ്രൗസ് ചെയ്യാന്‍ പോയിരുന്ന സിഫി ഇന്റര്‍നെറ്റ് കഫെ.. പിന്നെ ഇയ്യപ്പന്‍ സോപ്പ് ഫാക്ടറി... പൊടിപിടിച്ച പഴയ കുറെ മഷീനുകളുമായി..ഇപ്പൊഴും.. ന്നാലും അവിടത്തെ സോപ്പുകള്‍ എന്റെ അച്ചന്റെ പ്രിയപ്പെട്ടവയാ... വീണ്ടും മുന്നോട്ട് നീങ്ങി.. മെട്രോ പൊളിറ്റന്‍ ആശുപത്രി... അചന് നടുവേദന വന്നപ്പൊഴും കാലുവേദന വന്നപ്പൊഴും .. ഞാന്‍ അവിടത്തെ വരാന്തകളിലെ ഘനം പിടിച്ച മൗനം അനുഭവിച്ചതാണ്.. പിന്നെ തങ്കമണി കയറ്റം..എന്തുകൊണ്ടാണ് ആ പേരു എന്നു എനിക്ക് ഇന്നും അറിയില്ല...പക്ഷെ ഇന്നു കേരളത്തിലെ തന്നെ ഏട്ടവും നല്ല നൈറ്റികള്‍ കിട്ടുന്ന സ്തലമാണത്..!! എന്റെ ഐ സി ഐ സി ഐ അ റ്റ് എം...അന്നദാതാവു..ഹംസം... അതും കഴിഞ്ഞ്..പഴക്കടകളും...ഇടക്കിടെ പേര് മാറിക്കൊണ്ടിരിക്കുന്ന ഒരു ബാറും (അല്ലേലും പേര് ആരു ശ്രധിക്കാന്) താണ്ടി ഞാന്‍ മുന്നോട്ട്.. കൂര്‍ക്കഞ്ചേരി ജങ്ക്ഷന്.. ഇവിടുത്തെ എലൈറ്റ് ആശുപത്രിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്.. ഞാനും അച്ഛനും അമ്മയുമെക്കെ ഇവിടെ ഒരുപാടു നാള്.. ഒഹ്ഹ്..ഒന്നുമോര്‍ക്കാന്‍ വയ്യ..ആ നാളുകള്‍..വെദനയുടെ..വിലാപത്തിന്റെ.. വീണ്ടും മുന്നോട്ട് നീങ്ങി... പഴയ സിതാര തിയ്യറ്ററും കടന്നു...വലിയാലുക്കല്‍... ഇടതു വശത്തായി സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ട്... എത്ര വാശിയേറിയ കളികള്‍...അതൊക്കെ ഒരു കാലം... പിന്നെയും മുന്നോട്ട്... ഓവര്‍ ബ്രിഡ്ജിനു മുകളിലെത്തിയപ്പോള്‍... പരിചയമുള്ള ഒരു തീവണ്ടിയുടെ കൂവല്‍... ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.... മഴ ചാറുന്നുണ്ടായിരുന്നു... വ്യ്പ്പര്‍ വെള്ളത്തുള്ളികള്‍ ഓരോന്നായി തുടച്ചുമാറ്റിക്കൊണ്ടിരുന്നു.. കണിമങ്ങലം പാടം.... എത്ര മനോഹരമാണ് എന്റെ ദേശമെന്ന് മനസ്സിലെങ്കിലും അഹങ്കരിച്ചു.. ആ കൊച്ചു തോടും കടന്നു...ഒരു പൊങ്കന്‍ വളവും തിരിഞ്ഞ്.. പാലക്കല്‍ പള്ളിക്കു സമീപം... അപ്പുറത്തായി പുതിയ ഒരംബലം ഉയര്‍ന്നിരിക്കുന്നു... കൂര്‍ബാനയും ഭജനയും... പാലക്കല്‍ ജങ്ക്ഷന് കുറെ മാറിയിട്ടുണ്ട്.. പുതിയ കുറേ കടകള്‍... ഇറക്കമിറങ്ങി... കിണര്‍ ബസ്റ്റോപ്പ്... ഇപ്പൊ കിണറൊന്നുമില്ല..എന്നാലും പേര് അതുതന്നെ... ചെവ്വൂരിലെത്തി.... ഒരു ഇരുന്നൂര്‍ ഫര്‍ണീച്ചര്‍ ഷോപ്പെങ്കിലും കാണും.. കേരളത്തിലെ കൊത്തുപണിക്കാരെല്ലാം സമ്മേളിക്കുന്ന സ്ഥലം... എന്റെ വീട്ടിലെ..എല്ലാ മരസാമഗ്രികളും ചെവ്വൂരിന്റെ പുത്രന്മാരാണ് കപ്പേള കഴിഞ്ഞുള്ള ഇറക്കം അല്പം കട്ടിയാണ് ഡ്രൈവിംഗ് പടിക്കുന്ന സമയത്ത്..ഡ്രൈവര്‍ ജയന് ചേട്ടന്റെ വഴക്ക് കുറെ മേടിച്ചു തന്ന സ്ഥലം... ആന്റണി ടിംബ്ബേര്‍സും കഴിഞ്ഞ്.... അര്‍പ്പിത ബാറിനു മുന്നിലെത്തി... ഈ ബാര്‍ ..പെരുമ്പിള്ളിശ്ശേരിക്കാരുടെ ജീവിതം മാറ്റിമറിച്ച സ്ഥാപനം.. ചുറ്റിലും ഒരുപാടു കടകള്‍...വഴിവാണിഭക്കാര്‍..ആകെ ബഹളമയം.. കേരളത്തിലെ തന്നെ ഒരപൂര്‍വ കാഴ്ച.... അങ്ങനെ എന്റെ ജങ്ക്ഷനിലെത്തി... പെരുമ്പിള്ളിശ്ശേരി...എന്റെ ജന്മദേശം... ഒരുപാട് നല്ല ഓര്‍മകള്‍ എനിക്കു സമ്മാനിച്ച എന്റെ നാട്.. എന്റെ വീട്...എന്റെ മണ്ണ്... ഈ ദേശത്തെ കുറിച്ച് കൂടുതല്‍ പിന്നീട്...
Subscribe to:
Posts (Atom)