പുകയാണ് ചുറ്റിലും..
പുക തന്നെ പുക...
കറുത്ത പടവുകള്‍ കെട്ടി..
കരിഞ്ഞ മണവും പേറി..
കറ പിടിച്ച കണ്ണുകളുള്ള
കാമപ്പുക...
ഇന്റര്‍നെറ്റ് കഫേകളിലെ ഏ സി കാബിനുകളില്‍..
അടച്ചിട്ട നാലുചക്രവണ്ടികളില്..
കാമ്പസ്സിലെ ഒഴിഞ്ഞ വരാന്തകളില്‍..
ഐസ്ക്രീം പാര്‍ലറുകളില്‍...
കടിച്ചുവീര്‍ത്ത ചുണ്ടുകളില്‍ നിന്ന്
പിടക്കുന്ന ഹൃദയത്തില്‍നിന്ന്
നഖ കൊണ്ടു പോറിയ പാടുകളില്‍ നിന്ന്
കാമപ്പുക..!
ചിമ്മിണിക്കുഴലിനെ വെല്ലുന്ന പുക..
കറുത്തു തടിച്ച..
ചോര മണക്കുന്ന
കൂര്‍ത്ത പല്ലുകളുള്ള,
വിയര്‍പ്പു നാറുന്ന പുക..
പൂവിതള്‍ പോലുള്ള ബാല്യമോ
കൊഴിഞ്ഞു തീരും വാര്‍ധക്യമോ
വിടര്‍ന്നു നില്ക്കും കൗമാരമോ
അറിയാത്ത പുക..
കണ്ണു കെട്ടിയ പുക..
പുക...ചുറ്റിലും പുക...
2 comments:
എനിക്ക് ചുട്ടിലും പടരുന്ന ഈ വരികളുടെ പുക എനിക്കിഷ്ടമായി.
കൊള്ളാം. അർത്ഥവത്തായ വരികൾ
Post a Comment