ശ്മശാനത്തിലെ പൂക്കള്‍ മരിച്ചവരുടെ മോഹങ്ങളാണ്
അവ മഞ്ഞയായ് വെള്ളയായ് പൂത്തുവിരിഞ്ഞു നില്‍ക്കും..
പിന്നെ സ്വപ്നങ്ങളുടെ ചിത്ര ശലഭങ്ങള്‍ അവയ്ക്കുമേല്‍ വന്നിരിക്കും
അവരുടെ വികാരങ്ങള്‍ മഞ്ഞുതുള്ളികളാവും
പ്രഭാതത്തില്‍ അവ പൂക്കളെ തലോടി നില്‍ക്കും...
കിണറ്റില്‍ വീണു മരിച്ച എന്റെ കൂട്ടുകാരന്റെ കുഴിമാടത്തിനടുത്ത്..
ശവം നാറിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു..
കറുത്ത നിറമുള്ള കുരിശുകള്‍ മറികടന്ന്..
കുഴഞ്ഞുകിടന്ന മണ്ണില്‍ ചവുട്ടി...ഞാന്‍ നടന്നു..
ജനനം 2006 ജനുവരി പതിമൂന്ന്..
മരണം 2008 മാര്‍ച്ച് നാല്
പേര് റ്റിനു തോമസ്
അരികിലായി ഒരു വലിയ സൂര്യകാന്തിപ്പൂവ്...
മനം മറിയുന്ന പോലെ...
ആരോ താഴേക്ക് പിടിച്ചു വലിക്കുന്നു..
കാലില്‍ വള്ളികള്‍ പടര്‍ന്നു കയറുന്നു..
കാലുകള്‍,കയ്യുകള്‍, പിന്നെ തല..
മണ്ണിലേക്കു താഴ്‌ന്നു പോയി..
ഗ്രാനൈറ്റ് സ്ലാബുകള്‍ വന്നു മൂടി..
കാലം കുറെ കടന്നു പോയി...
ഗ്രാനൈറ്റ് പ്രതലങ്ങള്‍ക്കിടയില്‍ നിന്ന് ചില പൂക്കള്‍ ഒളിഞ്ഞു നോക്കി..
അവയില്‍ പൂമ്പാറ്റകള്‍ വന്നിരുന്നു.. മഞ്ഞുതുള്ളികല്‍ ഇറ്റു വീണു..
3 comments:
നന്നായിട്ടുണ്ട്. സൂര്യകാന്തിപ്പൂക്കളുടെ ഇതളുകള്‍ക്കൊ വികാരങ്ങളുടെ മഞ്ഞുതുള്ളികള്‍ക്കോ ? ഏതിനാണു കൂടുതല്‍ ഭംഗി..ഒരു സംശയം..
Thanks undeee.....
നല്ല വരികള്‍, ആശംസകള്‍.
Post a Comment