തുടങ്ങിയതെങ്ങനെയാണെന്നോര്മയില്ല..പക്ഷെ തുടങ്ങി!!
ഒരിക്കലും അവസാനിക്കാത്തവണ്ണം..!
കണ്ണുകളില്‍ അഗ്നിയായിരുന്നു..വയറ്റില്‍ മുള്ളുകളും..!!
വിറക്കുന്ന കൈകളും..മിടിക്കുന്ന ഹൃദയവും...
തൊലി പൊളിയുന്ന തണുപ്പിലും..ഒരു കമ്പിളിപ്പുതപ്പിന്റെ ചൂടായിരുന്നു..
ഘനം പിടിച്ച മേഘങ്ങളായിരുന്നു മുകളില്‍..
തടിച്ച വെള്ളത്തുള്ളികള്‍ ഞങ്ങളുടെ ശിരസ്സിനെ ലക്ഷ്യമാക്കി പെയ്തൊഴിയാന്‍ തുടങ്ങി....
കുത്തിയൊലിച്ച മണ്ണിനൊപ്പം ഒഴുകിപ്പോകാതെ ഞങ്ങള്‍ സ്വപ്നങ്ങളെ പിടിച്ചുവെച്ചു..
ദിനങ്ങള്‍ കടന്നു പോയി...
ചുവന്ന സൂര്യനും..ഇരുട്ടു പിടിച്ച പകലുകള്‍ക്കും..
ഞങ്ങളുടെ സ്വപ്നങ്ങളെ മായ്ക്കാന്‍ കഴിഞ്ഞില്ല..
സ്വപ്നങ്ങളുടെ ശവമഞ്ചവും കാത്ത് കഴുതപ്പുലികള്‍ വെറിയോടെ നിന്നു..
വേട്ടപ്പട്ടികള്‍ നാലുപാടുനിന്നും ഓടിയടുത്തു..
സ്വപ്നങ്ങള്‍ കരിമ്പാറക്കൂട്ടങ്ങള്‍ക്കു പിന്നില്‍ പാത്തുനിന്നു..
പിന്നെ ഒരു നീലനിറമുള്ള പ്രഭാതത്തില്‍..
കഴുതപ്പുലികളും വേട്ടപ്പട്ടികളും തളര്‍ന്നുറങ്ങിയപ്പോള്‍..
എന്റെ സ്വപ്നങ്ങളും അവളുടെ സ്വപ്നങ്ങളും..
ഒരൊറ്റ കാട്ടുവള്ളിയില്‍ പടര്‍ന്നുകയറി...എന്നെന്നേക്കുമായി...!
2 comments:
“വേട്ടപ്പട്ടികള്‍ നാലുപാടുനിന്നും ഓടിയടുത്തു..
സ്വപ്നങ്ങള്‍ കരിമ്പാറക്കൂട്ടങ്ങള്‍ക്കു പിന്നില്‍ പാത്തുനിന്നു..“
നന്നായിരിക്കുന്നു വരികള്‍.
-സുല്‍
നല്ല വരികൾ.. ചിന്തക്കു വക നൽകി..
Post a Comment