ഒരു മത്സരത്തിനു വരച്ചത്..
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Thursday, November 15, 2007
Tuesday, November 13, 2007
സ്നേഹം അളക്കുന്നവര്‍
ചിലരുടെ മോഹനിരാസങ്ങളില്‍,മറ്റു ചിലരുടെ പ്രണയപാപങ്ങളില്‍..
അവര്‍ എന്റെ സ്നേഹത്തിനു തൂക്കുമരമൊരുക്കുന്നു..
സ്ഖലിക്കുന്ന മാംസപിണ്ടങ്ങളാല്‍ അവരെന്റെ പ്രണയത്തിനു വിലപേശുന്നു നിയമപുസ്തകങ്ങളില്‍,നാട്ടുകൂട്ടങ്ങളില്‍ അവരെന്റെ ചോര വീഴ്ത്തുന്നു..
കട്ടികൂടിയ രോമകൂപങ്ങളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ അന്ത്യശ്വാസം വലിക്കുന്നു..
അവരുടെ വാള്‍മുനത്തുമ്പില്‍ നിന്നു ഓടിയകലാന്‍ ഞാനെന്റെ കാലുകള്‍ മുന്നിലോട്ടായ്ക്കുന്നു..
പന്തം കൊളുത്തി,വടിവാള്‍ക്കൂട്ടങ്ങള്‍ എന്റെ നേരെ അസ്ത്രങ്ങളോങ്ങുന്നു
ഓടിത്തളര്‍ന്ന ഞാന്‍ അവര്‍ക്കെന്റെ ഹൃദയം പൊളിച്ചുകാണിക്കുന്നു..
എന്റെ കീറിയ ഹൃദയത്തിലേക്ക് അമ്പുകളുതിര്‍ത്ത്
\\\\\\\\'പുണ്യജന്മങ്ങള്‍\\\\\\\\' അഹങ്കരിക്കുന്നു..വിജയഘോഷം മുഴക്കുന്നു..
പാവങ്ങള്‍ ...അവരറിയുന്നില്ല.....സ്നേഹം ഒരിക്കലും മരിക്കുന്നില്ലെന്ന്..

Sunday, November 4, 2007
രണ്ട് പൂക്കള്‍
നിന്റെ ഓരോ ചിന്തയിലും..നിന്റെ ഓരോ ചലനത്തിലും
എന്റെ കണികകള്‍ വേണമെന്നു ഞാന്‍ കൊതിച്ചു..
എന്റെ പകല്‍ക്കിനാവുകളില്‍,നീര്‍മാതള്‍പ്പൂക്കളായ് നീ വിരിഞ്ഞു..
എന്റെ അന്ത്യയാമങ്ങളില്‍ നിഴലിനു കൂട്ടായ് നീയിരുന്നു..
എന്നോ കണ്ടു മുട്ടിയ രണ്ടു ഹൃദയങ്ങള്‍..
സ്നേഹം പകരാന്‍ പരസ്പരം പോരടിച്ചു!!!
അവയുടെ പടയോട്ടത്തില്‍ ചോര പടര്‍ന്നു....
കണ്ണീര്‍ച്ചാലുകള്‍ ഒഴുകി...
കാറ്റായി,പുകയായി,മേഘങ്ങളായി..
തണുത്ത് മഴയായി...
പെയ്തൊഴിഞ്ഞു.....
ഹൃദയങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടും ചെടികള്‍ കിളിര്‍ത്തു
രണ്ട് പൂക്കള്‍ വിരിഞ്ഞു....
അവ പരസ്പരം കെട്ടുപിണഞ്ഞു നിന്നു....
പിരിയാനാവാതെ

Saturday, November 3, 2007
അവസാനത്തെ അത്താഴം..!!
നിന്‍ മുഖത്ത്..മുടിയിഴകളില്‍...
അടര്‍ന്നു നില്‍ക്കുന്ന അധരങ്ങളില്‍..
നിശബ്ദമായ്,ഞാനലഞ്ഞു...അറിയാത്ത ദാഹവും പേറി..
കുപ്പിപ്പാത്രങ്ങളിലെ അപ്പക്കഷണങ്ങള്‍ എന്നെ തൃപ്തനാക്കിയില്ല..
പ്രഭാതവും പ്രദോഷവും എനിക്ക് വെളിച്ചം പകര്‍ന്നില്ല..
എല്ലാ നേരവും നിന്റെ കാലടികള്‍ക്ക് പിറകെ വിശപ്പോടെ ഞാനലഞ്ഞു..
നിന്റെ, ഹൃദയം പിടപ്പിക്കുന്ന ചിരിയില്‍..
മന്ദാരത്തിന്റെ മണമുള്ള മേനിയില്‍..
വെള്ളിനിറമുള്ള കൈനഖങ്ങളില്‍..
ഞാനെന്റെ വിശപ്പു തീര്‍ത്തു..
എനിക്ക് നിന്റെ മുടിയെ തഴുകുന്ന കാറ്റിനെ വേണം..
നിന്നെ നനയ്ക്കുന്ന മഴയും വേണം
ഞാനെന്റെ ദാഹം തീര്‍ത്തോട്ടെ..
ഞാനെന്റെ വിശപ്പ് മാറ്റിക്കോട്ടെ..
നിന്റെ കണ്ണിമകള്‍,സ്വര്‍ണ്ണപ്പീലികള്‍..
സുന്ദരമായ വളഞ്ഞ മൂക്ക്..
ആ നുണക്കുഴികള്‍..
എനിക്കായ് കാത്തിരിക്കുന്ന കുഞ്ഞു ചെവികള്‍..
ഒതുങ്ങിയ കഴുത്ത്..അതില്‍ വീണുകിടക്കുന്ന മുടിയിഴകള്‍..
ഞാനെന്റെ അത്താഴമാക്കിക്കോട്ടെ....

Friday, November 2, 2007
പുനര്‍ജ്ജനി
ഊറുന്ന സ്നേഹത്തിന്നമ്പുകള്‍ ഏറ്റെന്റെ
ഹൃദയം ചുവക്കുന്നു,നാഡികള്‍ ഞെരിയുന്നു..
ആമാശയത്തിന്റെ ആഴങ്ങളില്‍നിന്ന്
ചോര കിളിര്‍ക്കുന്നു,മനം കീഴ്മേല്‍ മറിയുന്നു
സ്വേദരന്ധ്രങ്ങളില്‍ തണുപ്പു കയറുന്നു..
കണ്ണിന്റെ പാട മുറിയൂന്നു,ചെവി തുടുക്കുന്നു
സിരകളില്‍ പേടിയുടെ വിത്തുകള്‍,
ധമനിയില്‍ പ്രാണന്റെ വേരുകള്‍
എന്നിട്ടും,
കരളിലെ മോഹത്തിന്‍ ഗര്‍ഭപാത്രത്തില്‍..
ഒരു കുഞ്ഞു പൂവിന്റെ പുഞ്ചിരി കാണുന്നു
തലച്ചോറിനടിയിലെ മാംസകോശങ്ങളില്‍..
വള്ളികള്‍ പടരുന്നു,പ്രണയം പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ തടവറയില്‍ ഞാന്‍ മരിച്ചുവീഴുന്നു..
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..

Friday, October 12, 2007
വിജയന്‍ മാഷിനെ ഓര്‍ക്കുമ്പോള്‍..
തമോഗര്‍ത്തങ്ങളില്‍ നിന്നു തേജസ്സായ്..തണലായ്..തണുപ്പായ്..താങ്കള്‍...
വീറോടെ പൊരുതി,വാശിയോടെ നയിച്ച്......
നാവിന്റെ വാള്‍മുനത്തുമ്പില്‍ ഒരായിരം ശലഭങ്ങള്‍..
കണ്ണിന്റെ കോണില്‍ നവലോകത്തിന്‍ ഒരായിരം വര്‍ണ്ണങ്ങള്‍..
കാരിരുമ്പിന്റെ കരുത്തായ്,കാലത്തിനു മീതെ പറന്നു..
വിപ്ലവത്തിന്റെ ചുവപ്പെന്തെന്നറിഞ്ഞു..
സ്വന്തം ചോര കൊണ്ട് വിപ്ലവം തീര്‍ത്തു...
വാക്കുകളേക്കാള്‍ ഞാനോര്‍മ്മിക്കുന്നത്..
അങ്ങയുടെ ജീവിതത്തെയാണ്..
ഓര്‍ക്കുമ്പോള്‍ കണ്ണുനീരല്ല,ചോരയാണ് പൊടിയുന്നത്!!

Thursday, October 11, 2007
ഒരു സെറ്റ് അപ്പ് പറക്കല്‍
കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക് പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്)അങ്ങനെയിരിക്കുന്ന നേരത്താണ്,എഞ്ജിനീറിംഗ് കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്(ഇപ്പൊ പുള്ളി പുലിയാണ്) എനിക്കൊരു വിസ അയച്ചു തരുന്നത്.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ് ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട് ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ് പെമ്പിള്ളാരാണ്) ഉപേക്ഷിച്ച് ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട് തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്)..വികാരവിക്ഷോഭം കണ്ട് എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക് കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക് അറ്റ് ലീസ്റ്റ് വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ് കാര് വിമാനം കാണുന്നത് ഇലക്ഷന്‍ വരുമ്പൊഴാണ്..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട് വിമാനം ചിഹ്ന്നത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട് ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട് പറഞ്ഞത്..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ് എന്റെ ഇരുപ്പ്..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ് കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു സെറ്റ് അപ്പ് ചേച്ചി എന്നെ സഹായിക്കാനെത്തിയത്..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക് ഒക്കെയുണ്ട്..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട് തോറ്റു)..ചേച്ചി എന്നോട് പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ് മൈ ലഗേജസ്'..ഒരാള്‍ക്ക് 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ് ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ് മാഡം..വൈ നോട്ട്..(ഓ..ആ നേരത്ത് വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത് എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ് എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാനൊന്നും ഇത്രക്ക് വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ് എന്റെ നടപ്പ്..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെത്തി..വിസ ചെക്കിംഗ് തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ് ലുക്ക്' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച് അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട് അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്...എനിക്ക് കല്‍പ്പ് മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക് നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ് കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ് നോക്കി മരിച്ചേനെ!!)അപ്പോഴാണ് എനിക്ക് പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക് ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച് ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ് തിരിഞ്ഞുവരുന്നത് കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച് ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്!!!
Wednesday, October 3, 2007
മിന്നല്‍
അവള്‍ ഒരു മിന്നല്‍ പോലെ നെറുകയിലേക്ക് തുളഞ്ഞ് കയറി...
ചോരയൊഴുകുന്ന ഞെരമ്പുകളില്‍ വിള്ളലുണ്ടാക്കി..
പിന്നെ അവളെ പിരിഞ്ഞ ഓരോ നിമിഷവും....
അവന്റെ കവിളുകള്‍ തുടുത്തുവന്നു...
മൂക്കിന്റെ തുമ്പില്‍..കണ്ണിന്റെ കോണില്‍....
വെള്ളത്തുള്ളികള്‍ പൊടിഞ്ഞുയര്‍ന്നു..
പനിപിടിച്ച രോമങ്ങള്‍ നെറ്റിത്തടത്തില്‍ പൊളങ്ങളായി..
കാലിലും കയ്യിലും ത്വക്കിന്റെയടിയിലും
സൂചിമുനകള്‍ കുത്തിക്കയറുന്ന വേദന..
വയറ്റില്‍ ഒരായിരം അഗ്നിഗോളങ്ങള്‍ ഒരുമിച്ചു കത്തി..
നെഞ്ചിന്നുള്ളില്‍ പുകപടലങ്ങളായി..
ഹൃദയം പൊട്ടി ...ചെന്നീരൊലിച്ചു...
അവന്‍ വേദന മൂത്ത് അലറിക്കരഞ്ഞു...
അപ്പോള്‍ അവളുടെ മെസ്സേജ് വന്നു..
സോറി ഡാ..'ഞാന്‍ ബിസി ആയിപ്പോയി..'

ഞാന്‍
ഞാന്‍ അവളുടെ മനസ്സില്‍ മാറാല നെയ്ത് കൂടു കെട്ടി...
തടിചു വീര്‍ത്ത കാടന്‍ ചിലന്തിയായി..
..മുഷിഞ്ഞ മുറികളില്‍ കുടിയിരുത്തുന്നു...
എനിക്ക് അലപമെങ്കിലും ദയാലുവായിക്കൂൂടെ???
എന്റെ കണ്ണുകള്‍ എന്നും അവളെത്തേടി നടന്നു...
അവളെ മറ്റാരും കാണരുതെന്ന് ഞാന്‍ കൊതിച്ചു..
അവള്‍ക്കൊപ്പം മറ്റാരും നടക്കരുതെന്നു ഞാന്‍ പറഞ്ഞു..
അവളുടെ പകല്‍ക്കിനാവുകളില്‍ പൗരുഷത്തിന്റെ ഘനം പിടിച്ച നിഴലുകള്‍ വീഴ്ത്തി...
അവള്‍ക്കതിഷ്ടമായിരുന്നു...
എങ്കിലും....ഞാനെന്തേ ഇത്ര ക്രൂരനായത്??
ഞാനവളെ അത്ര മേല്‍ സ്നേഹിച്ചുപോയ്.....
ഒരിക്കലുമറിയാത്ത പ്രണയത്തിന്റെ ചൂട് എന്റെ സിരകളെ വലിച്ചു മുറുക്കി..
അവള്‍ പിന്നെയും ഒഴുക്കിനെതിരെ നീന്തി...
ഞാന്‍ അവളെ കൂടുതലറിഞ്ഞു..ഇനിയുമേറെ സ്നേഹിച്ചു...
വീണ്ടുമവളെ തടവറകളിലിട്ടു...
പക്ഷേ...
എന്നോടു ചോദിക്കൂ..
പ്രണയത്തിന്റെ നോവെന്താണെന്ന്..?
ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന്..?
ജീവിതം ഒരുപാടു ചെറുതും പ്രണയം ഒരുപാടു വലുതുമാകുന്നതെപ്പോളാണെന്ന്??
ഞാന്‍ നിന്റെ മാത്രമായതെങ്ങനെയാണെന്ന്??

Friday, August 24, 2007
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
അവള്‍ ഉറങ്ങുകയായിരുന്നു...
ഒരുപാടുറങ്ങിയ കണ്ണുകള്‍ എന്തിനോ,ഇന്നലെ രാത്രിയില്‍ ഉണര്‍ന്നിരുന്നു...
അവളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ അവ അറിയാതെ വിടര്‍ന്നുപൂവിട്ടിരുന്നു..
ഹൃദയം തുറന്നെന്റെ വാക്കുകള്‍ ഒരുപാടു വേഗത്തില്‍ അവളെ പുണര്‍ന്നിരുന്നു...
ഒരിക്കലുമില്ലാത്ത വേദനയില്‍ മനസ്സറിയാതെ അവളെ വരിച്ചിരുന്നു..
എന്നിട്ടും....
അവള്‍ ഉറങ്ങുകയായിരുന്നു...
എന്നുടെ സ്നേഹത്തിന്‍ തീയമ്പുകള്‍ അവളെ തൊടാതെ കടന്നു പോയോ??
എന്നുടെ വാക്കിലെ,നോക്കിലെ നിസ്വനം അവള്‍ കേള്‍ക്കാതിരുന്നുവോ??
അവള്‍ക്കായ് കരുതിയ മൃദു ചുംബനങ്ങള്‍,അവളുടെ ചുണ്ടിനെ നോവിച്ചിരുന്നോ???പക്ഷെ....
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
നിന്‍ നിദ്രയില്‍ ഞാന്‍ സ്വപ്നമായ് മാറാം...
നീ ഉണര്‍ന്നാല്‍ ഞാന്‍ ഉണര്‍ന്നേയിരിക്കാം..
നിന്റെ സ്നേഹത്തിന്‍ ഉറവയായ് തീരാം

Wednesday, August 22, 2007
എന്നിട്ടുമെന്തേ കരയുന്നു നീ??
ഇന്നിന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാം
പ്രണയാര്‍ദ്രമായ് ഞാന്‍ പകുത്തുനല്‍കാം..
നാളെയെന്‍ ഹൃദയം മരിച്ചുപോകാം
നാളെയെന്‍ മനസ്സും മരവിച്ചിടാം..
എങ്കിലും പ്രണയം ചുവന്നുനില്‍ക്കും..
എന്നിലെ പൂമരം പൂത്തുനില്‍ക്കും
അടരാതെ കൊഴിയാതെ വാടാതെയെന്‍,
മലരണിക്കാടുകള്‍ പൂത്തുനില്‍ക്കും
എന്നിട്ടുമെന്തേ കരയുന്നു നീ ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
ചൂടിയ മുല്ലകള്‍ വാടിടുമ്പോള്‍
ചൂടാതെ പോയവ പൂത്തുനില്‍ക്കും
നിറയെ സുഗന്ധം പരത്തിനില്‍ക്കും..
എന്റെ പ്രണയത്തിന്‍ തീയായ് തെളിഞ്ഞു നില്‍ക്കും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
നീ തന്നെ പാതയും പാഥേയവും..
നീ തന്നെ ജീവനും ജീവാമൃതും..

Wednesday, August 1, 2007
തിരിച്ചറിവ്..
നീ അണിഞ്ഞ വളകളും പാദസരങ്ങളും എന്റെ ചിന്തകള്‍ക്ക് നിറം കൂട്ടിയില്ല..
നീ ഉടുത്ത സ്വര്‍ണ നിറത്തിലുള്ള പട്ടു ചേലയില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നില്ല..
നിന്റെ വിടര്‍ന്ന കണ്ണുകളിലെ മാസ്മരികത എന്നെ അന്ധനാക്കിയില്ല..
നിന്നില്‍നിന്ന് ഒഴുകിയെത്തിയ മാന്ത്രികനിസ്വനം എന്നെ മത്തു പിടിപ്പിച്ചില്ല..
നിന്റെ ഫോണ്‍ സിഗ്നലുകളിലും മെസ്സേജുകളിലും ഞാന്‍ എന്നെത്തന്നെമറന്നില്ല..
പക്ഷെ,നീ,നീ ഒരു സത്യമാണെന്ന തിരിച്ചറിവ്..എന്നെ അവാച്യമായ ഒരു ആവേഗത്തിലേക്ക്,അനുഭൂതിയിലേക്ക്,ആശ്വാസത്തിലേക്ക് നയിക്കുന്നു

നിനച്ചിരിക്കാതെ...
ഉറക്കമില്ലാതെ പോയ രാത്രിയില്‍..
സൗഹൃദത്തിന്റെ പുതിയ ഉറവയുമായവള്‍ വന്നു...
അന്നറിഞ്ഞു ഞാന്‍.. സ്നേഹം പ്രണയത്തേക്കാള്‍ അനിര്‍വചനീയമാവുന്നത്...
അന്നറിഞ്ഞു ഞാന്‍...മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്..
അന്നറിഞ്ഞു ഞാന്‍, കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്...
അന്നറിഞ്ഞു ഞാന്‍,അവള്‍ എന്റെ ആത്മാവിലെ തീച്ചൂളയില്‍ കനലാവുന്നത്....
അവള്‍ എന്റെ സുഹൃത്താണ്..അല്ല!! അവളാണ് സൗഹൃദം
അല്ലെങ്കില്‍പിന്നെ എങ്ങനെയാണ് തോരാതെ മഴ പെയ്ത ആ രാത്രിയില്‍,കണ്ണിമകള്‍ വെട്ടാതെ, ഉറക്കത്തിനു കീഴടങ്ങാതെ....സൗഹൃദത്തിന്റെ കെട്ടുപിണഞ്ഞ വേരുകള്‍ ഭൂമിയിലേക്ക് ആഴ്‌ന്നിറങ്ങിയത്..???

Friday, July 6, 2007
Thursday, July 5, 2007
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..
ഓര്‍മകളില്‍ ഞാന്‍ തേങ്ങിയ മാത്രയില്‍..
അവള്‍ വന്നിരുന്നു, എന്റെ എന്റെ നെഞ്ചില്‍ കിടന്നു..
അവളുടെ മിഴികള്‍ എന്നെ തിരഞ്ഞു...
മുടിയിഴകള്‍ എന്നെ പുണര്‍ന്നു..
കൈകളാല്‍ അവള്‍ ചിത്രം വരച്ചു..മനസ്സിലും എന്റെ കവിള്‍ത്തടത്തിലും..
മൃദുവായ മേനിയില്‍,പാദപദ്മങ്ങളില്‍..
പൂക്കൊടിച്ചുണ്ടില്‍ നീര്‍മാതളപ്പൂവില്‍...
പ്രണയാര്‍ദ്രമായി ഞാന്‍ മെല്ലെ ചുംബിച്ചു..
ഓര്‍മകളെല്ലം വെറും ഓര്‍മകളായി...മരണത്തിലേക്കുള്ള പടവുകളായി...
എല്ലാമറിയുന്ന ഞാനും അവളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി...

Subscribe to:
Posts (Atom)