ഊറുന്ന സ്നേഹത്തിന്നമ്പുകള്‍ ഏറ്റെന്റെ
ഹൃദയം ചുവക്കുന്നു,നാഡികള്‍ ഞെരിയുന്നു..
ആമാശയത്തിന്റെ ആഴങ്ങളില്‍നിന്ന്
ചോര കിളിര്‍ക്കുന്നു,മനം കീഴ്മേല്‍ മറിയുന്നു
സ്വേദരന്ധ്രങ്ങളില്‍ തണുപ്പു കയറുന്നു..
കണ്ണിന്റെ പാട മുറിയൂന്നു,ചെവി തുടുക്കുന്നു
സിരകളില്‍ പേടിയുടെ വിത്തുകള്‍,
ധമനിയില്‍ പ്രാണന്റെ വേരുകള്‍
എന്നിട്ടും,
കരളിലെ മോഹത്തിന്‍ ഗര്‍ഭപാത്രത്തില്‍..
ഒരു കുഞ്ഞു പൂവിന്റെ പുഞ്ചിരി കാണുന്നു
തലച്ചോറിനടിയിലെ മാംസകോശങ്ങളില്‍..
വള്ളികള്‍ പടരുന്നു,പ്രണയം പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ തടവറയില്‍ ഞാന്‍ മരിച്ചുവീഴുന്നു..
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..
5 comments:
ഞാന്‍ മരിച്ചുവീഴുന്നു..
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..
:)
എന്റെ ഒരു കയ്യടി
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..
kasaran....
njaan avaLil puranjanikkunnu......ennu mathram mathiyaayirunnu......njaan marichu veezhunnu ennu parayathe athu paranjenkil theevratha koodiyene..still it is great
Thanks ketto
നന്നായീട്ടോ...:)
super
Post a Comment