നിന് മുഖത്ത്..മുടിയിഴകളില്‍...
അടര്‍ന്നു നില്ക്കുന്ന അധരങ്ങളില്‍..
നിശബ്ദമായ്,ഞാനലഞ്ഞു...അറിയാത്ത ദാഹവും പേറി..
കുപ്പിപ്പാത്രങ്ങളിലെ അപ്പക്കഷണങ്ങള്‍ എന്നെ തൃപ്തനാക്കിയില്ല..
പ്രഭാതവും പ്രദോഷവും എനിക്ക് വെളിച്ചം പകര്‍ന്നില്ല..
എല്ലാ നേരവും നിന്റെ കാലടികള്‍ക്ക് പിറകെ വിശപ്പോടെ ഞാനലഞ്ഞു..
നിന്റെ, ഹൃദയം പിടപ്പിക്കുന്ന ചിരിയില്‍..
മന്ദാരത്തിന്റെ മണമുള്ള മേനിയില്‍..
വെള്ളിനിറമുള്ള കൈനഖങ്ങളില്‍..
ഞാനെന്റെ വിശപ്പു തീര്‍ത്തു..
എനിക്ക് നിന്റെ മുടിയെ തഴുകുന്ന കാറ്റിനെ വേണം..
നിന്നെ നനയ്ക്കുന്ന മഴയും വേണം
ഞാനെന്റെ ദാഹം തീര്‍ത്തോട്ടെ..
ഞാനെന്റെ വിശപ്പ് മാറ്റിക്കോട്ടെ..
നിന്റെ കണ്ണിമകള്‍,സ്വര്‍ണ്ണപ്പീലികള്‍..
സുന്ദരമായ വളഞ്ഞ മൂക്ക്..
ആ നുണക്കുഴികള്‍..
എനിക്കായ് കാത്തിരിക്കുന്ന കുഞ്ഞു ചെവികള്‍..
ഒതുങ്ങിയ കഴുത്ത്..അതില്‍ വീണുകിടക്കുന്ന മുടിയിഴകള്‍..
ഞാനെന്റെ അത്താഴമാക്കിക്കോട്ടെ....
അവസാനത്തെ അത്താഴം..!!
3 comments:
ജീവിക്കാന്‍ മറന്നാലും അത്താഴം കഴിക്കാന്‍ മറക്കരുത്..:)
നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക
Really like this post.
Intese poet
Claps !!
Post a Comment