Friday, October 17, 2008

നീ....ഞാന്‍.....പിന്നെ...മഴ

വിരഹത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത്‌ ആ വേനല്‍ മഴയിലായിരുന്നോ??
പ്രാണന്റെ വേരുകള്‍ പടര്‍ന്നതും..
കുഴഞ്ഞ മണ്ണിലേക്കാണ്ടിറങ്ങിയതും..
പിന്നെ.... നെറ്റിയില്‍ വീണ ആദ്യത്തെ.. മഴത്തുള്ളി
മൂക്കുപാലത്തിലേക്കിറങ്ങി..
പിന്നെ രണ്ടായി പിരിഞ്ഞു പോയതും...
ഹൃദയം നനുത്ത മഞ്ഞു പോലെയായതും...
ആ മഴയില്‍ തന്നെയല്ലേ???

എടീ..ആ വെള്ളത്തുള്ളികള്‍...
നിന്നെ വേദനിപ്പിച്ചിരുന്നോ???
എന്റെ മണമുള്ള, ആ നനുത്ത കുപ്പായം...
നീ നനയ്ക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്‌...
ആ മഴയിലാണൊ നനഞ്ഞു പോയത്‌??
നാമൊരുമിച്ച്‌ ചോക്കുകുറ്റികള്‍ കൊണ്ട്‌..
കുളപ്പടവിലെഴുതിയ അക്ഷരങ്ങള്‍..
ആ മഴയിലാണോ മാഞ്ഞു പോയത്‌??

എന്തേ ഒന്നും പറയാതിരിക്കുന്നത്‌?
പുറത്തു പെയ്യുന്ന പേ പിടിച്ച മാരിയില്‍..
ഞാന്‍ നിന്നെ കേള്‍ക്കാതെ പോകുന്നതാണോ??
ഓാ...ഈ മഴ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു....
അന്ന് ആ വേനല്‍ മഴയും അവളെ..
ഒരുപാടു കരയിച്ചിട്ടുണ്ടാവണം....
ആ നശിച്ച മഴയില്‍ ആരും അതു കണാതെ പോയി..

6 comments:

ഫസല്‍ ബിനാലി.. said...

'എടീ' എന്ന് അഭിസംബോദനക്കു പകരം താങ്കള്‍ മറ്റൊരു വാക്കുപയോഗിച്ചുര്ന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായ് ആഗ്രഹിച്ചു പോകുന്നു..
ആശംസകള്‍

smitha adharsh said...

ഈ ബ്ലോഗില്‍ ആദ്യമായാണ്‌...
എല്ലാ പോസ്റ്റും വായിച്ചു...
ഇതിലെ "ശൈലി " ഇഷ്ടപ്പെട്ടു...അങ്ങനെ പറഞ്ഞാല്‍..കുറഞ്ഞു പോകും..വേറൊരു രീതിയില്‍ പറയാന്‍ അറിയുന്നേയില്ല.

Sarija NS said...

എന്തൊക്കെയോ ഉള്ള പോലെ

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

Fazal,Smitha,Sarija..Thanks for the encouragement..

Anish Kurup said...

നന്നായിട്ടുണ്ട് എനിക്ക് ഈടവും ഇഷ്ട വിഷയം ആണ് മഴ
ഇനിയും എഴുതുക മഴയെ കുറിച്ച്
എന്തൊക്കെയോ എഴുതണം എന്നുണ്ട് പക്ഷെ മാഷിനു എഴുതുമ്പോള്‍ കഴിയുന്നില്ല അങ്ങയെ പോലുല്ലോരള്‍ക്ക് എഴുതാനുള്ള സാഹിത്യ ഭാഷ ഒന്നും എനിക്കറിയില്ല

Unknown said...

nice poem! keep up the good work..ഈ കവിതകള്‍ ഒക്കെ വായിക്കുമ്പോഴാണ് നമ്മുടെ നാടിന്‍റെ മനോഹാരിത ശെരിക്കും മനസ്സില്‍ ആഴ്ന്നിറങ്ങുന്നത്..നഷ്ടപ്പെട്ട് പോയ വസന്ത കാലത്തിന്‍റെ തണുത്തുറഞ്ഞ ഓര്‍മ്മകള്‍...