Thursday, November 15, 2007

എസ്കേപ്പ്‌ അളിയാ..എസ്കേപ്പ്‌

നമ്മടെ നാട്ടിലെ ഒരു വന്‍ കിട ആഘോഷമാണ്‌ തൈപ്പൂയം.ആ ടൈമിലാണ്‍ പെരുമ്പിള്ളിശ്ശേരി ദേശ വാസികള്‍ വീടൊക്കെ അടച്ചിട്ടു പുറത്തേക്കിറങ്ങുന്നത്‌.(വേറെ ഒന്നിനുമല്ല-പിരിവുകാരെ പേടിച്ചിട്ടാണെ).. ദേശവാസികളുടെ ഈ ശുഷ്കാന്തി കാരണം പൂയാഘോഷ പരിപാടികള്‍ നാലഞ്ചു കൊല്ലമായി മുടങ്ങിക്കിടക്കുകയായിരുന്നു.

അത്തവണ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച്‌ പിരിക്കാന്‍ തന്നെ തീരുമാനിച്ചു...ശരിക്കു പിരിഞ്ഞാല്‍ പൂയം അല്ലേല്‍ ഒരു \\'പൂരം\\'.പലവഴിക്ക്‌ ഫ്രീ ആയി ഉപദേശങ്ങള്‍ വന്നു..വടക്കേപ്പൊറത്തെ കുട്ടേട്ടന്‍ പറഞ്ഞു,\\'ഡാ പിള്ളാരെ..വെറുതെ വീട്ടുകാര്‍ക്ക്‌ പണി ഉണ്ടാക്കി വെക്കണ്ട്രാ\\'(പുള്ളി അനുഭവസ്തനാണെ-5 കൊല്ലം മുന്‍പു പൂയം കഴിഞ്ഞിട്ടുള്ള പഞ്ചവാദ്യം പുള്ളീടെ നടുമ്പൊറത്തായിരുന്നു)..പല ടൈപ്പിലുള്ള ഉപദേശങ്ങള്‍ പിന്നെയും വന്നു..ഉണങ്ങിയത്‌,വക്കുപൊട്ടിയത്‌,ചുക്കിച്ചുളിഞ്ഞത്‌...ആരു മൈന്റ്‌ ചെയ്യാന്‍?

ഞങ്ങടെ കൂട്ടത്തില്‍ അല്‍പം വെകിളിയും ജന്മനാ ഒരു മത്താപ്പുമായ \\'വെള്ളിപ്പാപ്പരിനെ\\' ഞങ്ങള്‍ പ്രെസിഡന്റാക്കി(ഈ പേരിന്റെ ഉദ്ഭവം പിന്നെ പറയാം).സെക്രട്ടറി ഈച്ചാട്ടി സന്ദീപ്‌...ഞാന്‍ ട്രഷററും!!

അങ്ങനെ പിരിവു തുടങ്ങി... ആദ്യം വഴിപ്പിരിവ്‌....വഴിയായ വഴിയെല്ലാം തെണ്ടിത്തിരിഞ്ഞു,ഒരു ഷാര്‍ജ ഷേക്കു പോലും കുടിക്കാതെ ഞങ്ങള്‍ നാട്ടുകാരുടെ വായിലിരിക്കുന്നതെല്ലാം ഹാപ്പിയായി കേട്ടു..നല്ല പെമ്പിള്ളാരുള്ള വീട്ടിച്ചെല്ലുമ്പൊ മാത്രം മൊയലനും,വെടി ദീപുവും ഇത്തവണത്തെ ആഘോഷ പരിപാടികളെ കുറിച്ച്‌ വിസ്തരിച്ചുകൊണ്ടിരുന്നു...അങ്ങനെ,രണ്ടു ദിവസത്തെ ദണ്ടിയാത്ര കഴിഞ്ഞു..

ബസ്സ്‌ പിരിവു തുടങ്ങി..മാനം മര്യാദക്കു വഴിയിലൂടെ പോകുന്ന ബസ്സുകള്‍ ഒച്ചയും ബഹളവും വെച്ച്‌ തടഞ്ഞുനിര്‍ത്തി,അവരുടെ കുത്തിനു പിടിച്ച്‌ കാശു വാങ്ങുന്ന ചടങ്ങാണ്‌ ഈ ബസ്സ്പിരിവ്‌.അങ്ങനെ പെരുമ്പിള്ളിശ്ശേരിക്കാരുടെ ഈ പാരമ്പര്യ കല അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നമ്മുടെ ടാക്സിപ്പേട്ടയിലെ വളരെ സല്‍സ്വഭാവിയും കണ്ടാല്‍ ഒട്ടും ഭീകരത തോന്നാത്തവനുമായ ഡ്രൈവര്‍ ചെമ്പന്റെ വരവ്‌.മിസ്റ്റര്‍ ചെമ്പന്‍ ഞങ്ങള്‍ക്ക്‌ അദ്ധേഹത്തിന്റെ ഹോള്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു..സംശയം പ്രകടിപ്പിച്ചവരോട്‌ അദ്ധേഹം ഇപ്രകാരം ഉരുവിടുകയുണ്ടായി..\\'എന്തൂട്ട്‌ തേങ്ങ്യാ നീ പറയണെ,നമ്മള്‍ ഇത്‌ കൊറെ കാലായിട്ട്‌ കാണണതാ..തന്നില്ലെങ്കില്‍ രണ്ടു ചാമ്പങ്ങട്‌ ചാമ്പാ...അതന്നെ..ഇമ്മടെ പൂയം സൂപ്പറാവണം\\'..

ഇതൊക്കെ കേട്ട്‌ മനസ്സിലുള്ള കമ്പ്ലീറ്റ്‌ കിളികളും പറന്നുപോയിരിക്കുന്ന നേരത്താണ്‌ ബാബുമോന്‍, എന്ന ബസ്സ്‌ അതുവഴി വന്നത്‌.നത്തോലി സുജിത്താണ്‌ പിരിവു കൂപ്പണ്‍ കൊടുത്തത്‌.കണ്ടാല്‍ നത്തോലിയാണെലും കയ്യിലിരിപ്പ്‌ കൊമ്പന്‍ സ്രാവിന്റെയാ...കണ്ടക്റ്റര്‍ പതിവു പോലെ കാശു തരാന്‍ സൊവ്കര്യമില്ലെന്നു പറഞ്ഞു...നത്തോലി സുജിത്തിനു കലി കയറി...നത്തോലി ചെമ്പനെ നോക്കി...ഞാന്‍ സൈഡിലുള്ള ഒരു ഊടുവഴി കണ്ടുവെച്ചു...ചെമ്പന്‍ ഓടിവരുന്നു...ടാക്സിപ്പേട്ടയിലെ മറ്റു ഡ്രൈവര്‍മാരുമുണ്ട്‌.കണ്ടക്ടറും നത്തോലിയും അടി തുടങ്ങിക്കഴിഞ്ഞു...പിന്നെ അവിടെ ഒരു ബഹളമായിരുന്നു.പെരുമ്പിള്ളി ദേശക്കാര്‍ അതു വരെ ആഘോഷിക്കാതിരുന്ന പൂയം കണ്ടക്ടറുടെ പുറത്ത്‌ തീര്‍ത്തു...ഞാന്‍ കണ്ടു വെച്ച വഴിയിലൂടെ കാശുള്ള ബാഗുമായി ഓടാന്‍ തുടങ്ങി(തെറ്റിദ്ധരിക്കരുത്‌..ഞാനാണല്ലോ ട്രഷറര്‍)പെട്ടെന്ന് കോള്ളറിന്റെ ബാക്കിലൊരു കൈ...ലോക്കല്‍ എസ്‌.ഐ...\\'ഡാ..കാശും കൊണ്ടു മുങ്ങാന്‍ നോക്കുന്നൊ??തല്ലുണ്ടാക്കുന്നതൊക്കെ ചീള്‌ കേസ്‌...ഞങ്ങക്കു വല്ലതും തടയണേല്‍ നിന്നെപ്പോലെ കലക്കവെള്ളത്തില്‍ കൊഞ്ചിനെപ്പിടിക്കുന്നവനെ കിട്ടണം\\'

അതിനു ശേഷം ജീവിതത്തിലൊരിക്കലും ഞാന്‍ ട്രഷറര്‍ ആയിട്ടില്ല...സത്യം!!

11 comments:

ശ്രീ said...

വെറുതേ പോയ പണി വാങ്ങി വച്ചു, അല്ലേ?

ഒരു കാര്യവുമില്ലായിരുന്നു.
:)

Murali K Menon said...

വലിയ ആലുക്കലു തൊട്ട് പെരുമ്പിള്ളിശ്ശേരി വരെ ഏത് ആഘോഷം വന്നാലും പിരിക്കല് തന്നെ പിരിക്കല്. കണ്ടക്റ്റര്‍മാര്‍ക്ക് പിരിവെട്ടിയില്ലെങ്കിലേ അല്‍ഭുതള്ളു.ട്രഷറര്‍ പണി ഉപേക്ഷിച്ചത് നന്നായിട്ടാ

:)))

പ്രയാസി said...

ബ്വാഡി മൊത്തം എസ് ഐ പിരിച്ചാ..:)

Sherlock said...

:)

ഫസല്‍ ബിനാലി.. said...

sawaari girigiri

ഏ.ആര്‍. നജീം said...

ഏയാറേ, ട്രഷറര്‍ ആകാത്തത് ഇതൊന്നും കൊണ്ടല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോ പഴയത് പോലെ പിരിവൊക്കെ എവിടെ കിട്ടാനാ..

ബാര്‍‌ബര്‍ ഷാപ്പ് മുതല്‍ പാണ്ടി ലോറിയില്‍ വരെ എഴുതി വച്ചിരിക്കുകയല്ലേ " സംഭാവനകള്‍ സംഘടനയിലൂടെ മാത്രം"
:)

ദിലീപ് വിശ്വനാഥ് said...

ബൂലോക ക്ലബ്ബിന്റെ ട്രഷറര്‍ ആവാന്‍ ഒരാളിനെ തപ്പി നടക്കുകയായിരുന്നു.

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

വാല്മീകി...ചതിക്കല്ലേ..ജീവിച്ച്‌ പൊയ്ക്കോട്ടെ

മായാവി.. said...

നിന്റെയൊക്കെ നാട്ടാരെപറ്റിച്ച നാറിയ കഥകള്‍ തെന്നെ ബ്ളോഗിലെങും, ഇവ വായിക്കുംപോള്‍ കേരളിയരുടെ തനിസ്വഭാവം മനസിലാക്കാന്‍ സാധിക്കുന്നു.

Anonymous said...

ithilevidaa 'maayaayi' pattikkal???

manasi said...

veliyil kidanna pambine........?