നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Friday, November 30, 2007
പെരുമ്പിള്ളിശ്ശേരി വരെ..
ഞാന്‍ ഒറ്റക്ക്...എന്റെ കൊച്ചു മാരുതി കാറില്‍... പതിയെ നീങ്ങിക്കൊണ്ടിരുന്നു... മഴനനഞ്ഞ റോഡുകളിലൂടെ... വെള്ളത്തുള്ളികള്‍ ഇറ്റുവീണിരുന്ന മരങ്ങള്‍ക്കു ചുവട്ടിലൂടെ.. കാര്‍സ്റ്റീരിയോവില്‍ പേരറിയാത്ത ആരോ ഗസല്‍ മൂളുന്നു.. ഗസലുകളെന്നും എന്നിലെ ഗ്രിഹാതുരത ഉണര്‍ത്താറുണ്ട്.. ത്രിശ്ശൂര് റൗണ്ട് കഴിഞ്ഞു.... ചെട്ടിയങ്ങാടിയിലെ മാത്രുഭൂമി ഓഫീസ്.. എത്രയോ വാര്‍ത്തകള്‍ ദിവസവും ഇതിലൂടെ കടന്നു പോകുന്നുണ്ടാവും..ഞാനോര്‍ത്തു.. രോഡിലെ ഗട്ടറുകള്‍ ശ്രധ്ധിക്കാതെ ഞാന്‍ വണ്ടി മുന്നോട്ടോടിച്ചു.. ത്രിശ്ശൂര്‍ക്കാര്‍ക്കു ഗട്ടറുകള്‍ പുതുമയല്ല.. കൊക്കാല ജങ്കഷന്‍..അവിടത്തെ ജയ ബേക്കറി.. എത്രയൊ സെക്കണ്ട് ഷോകള്‍ കഴിഞ്ഞ് അവിടെ വണ്ടി കാത്തു നിന്നിട്ടുണ്ട്.. ഇടക്കൊക്കെ ബ്രൗസ് ചെയ്യാന്‍ പോയിരുന്ന സിഫി ഇന്റര്‍നെറ്റ് കഫെ.. പിന്നെ ഇയ്യപ്പന്‍ സോപ്പ് ഫാക്ടറി... പൊടിപിടിച്ച പഴയ കുറെ മഷീനുകളുമായി..ഇപ്പൊഴും.. ന്നാലും അവിടത്തെ സോപ്പുകള്‍ എന്റെ അച്ചന്റെ പ്രിയപ്പെട്ടവയാ... വീണ്ടും മുന്നോട്ട് നീങ്ങി.. മെട്രോ പൊളിറ്റന്‍ ആശുപത്രി... അചന് നടുവേദന വന്നപ്പൊഴും കാലുവേദന വന്നപ്പൊഴും .. ഞാന്‍ അവിടത്തെ വരാന്തകളിലെ ഘനം പിടിച്ച മൗനം അനുഭവിച്ചതാണ്.. പിന്നെ തങ്കമണി കയറ്റം..എന്തുകൊണ്ടാണ് ആ പേരു എന്നു എനിക്ക് ഇന്നും അറിയില്ല...പക്ഷെ ഇന്നു കേരളത്തിലെ തന്നെ ഏട്ടവും നല്ല നൈറ്റികള്‍ കിട്ടുന്ന സ്തലമാണത്..!! എന്റെ ഐ സി ഐ സി ഐ അ റ്റ് എം...അന്നദാതാവു..ഹംസം... അതും കഴിഞ്ഞ്..പഴക്കടകളും...ഇടക്കിടെ പേര് മാറിക്കൊണ്ടിരിക്കുന്ന ഒരു ബാറും (അല്ലേലും പേര് ആരു ശ്രധിക്കാന്) താണ്ടി ഞാന്‍ മുന്നോട്ട്.. കൂര്‍ക്കഞ്ചേരി ജങ്ക്ഷന്.. ഇവിടുത്തെ എലൈറ്റ് ആശുപത്രിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്.. ഞാനും അച്ഛനും അമ്മയുമെക്കെ ഇവിടെ ഒരുപാടു നാള്.. ഒഹ്ഹ്..ഒന്നുമോര്‍ക്കാന്‍ വയ്യ..ആ നാളുകള്‍..വെദനയുടെ..വിലാപത്തിന്റെ.. വീണ്ടും മുന്നോട്ട് നീങ്ങി... പഴയ സിതാര തിയ്യറ്ററും കടന്നു...വലിയാലുക്കല്‍... ഇടതു വശത്തായി സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ട്... എത്ര വാശിയേറിയ കളികള്‍...അതൊക്കെ ഒരു കാലം... പിന്നെയും മുന്നോട്ട്... ഓവര്‍ ബ്രിഡ്ജിനു മുകളിലെത്തിയപ്പോള്‍... പരിചയമുള്ള ഒരു തീവണ്ടിയുടെ കൂവല്‍... ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.... മഴ ചാറുന്നുണ്ടായിരുന്നു... വ്യ്പ്പര്‍ വെള്ളത്തുള്ളികള്‍ ഓരോന്നായി തുടച്ചുമാറ്റിക്കൊണ്ടിരുന്നു.. കണിമങ്ങലം പാടം.... എത്ര മനോഹരമാണ് എന്റെ ദേശമെന്ന് മനസ്സിലെങ്കിലും അഹങ്കരിച്ചു.. ആ കൊച്ചു തോടും കടന്നു...ഒരു പൊങ്കന്‍ വളവും തിരിഞ്ഞ്.. പാലക്കല്‍ പള്ളിക്കു സമീപം... അപ്പുറത്തായി പുതിയ ഒരംബലം ഉയര്‍ന്നിരിക്കുന്നു... കൂര്‍ബാനയും ഭജനയും... പാലക്കല്‍ ജങ്ക്ഷന് കുറെ മാറിയിട്ടുണ്ട്.. പുതിയ കുറേ കടകള്‍... ഇറക്കമിറങ്ങി... കിണര്‍ ബസ്റ്റോപ്പ്... ഇപ്പൊ കിണറൊന്നുമില്ല..എന്നാലും പേര് അതുതന്നെ... ചെവ്വൂരിലെത്തി.... ഒരു ഇരുന്നൂര്‍ ഫര്‍ണീച്ചര്‍ ഷോപ്പെങ്കിലും കാണും.. കേരളത്തിലെ കൊത്തുപണിക്കാരെല്ലാം സമ്മേളിക്കുന്ന സ്ഥലം... എന്റെ വീട്ടിലെ..എല്ലാ മരസാമഗ്രികളും ചെവ്വൂരിന്റെ പുത്രന്മാരാണ് കപ്പേള കഴിഞ്ഞുള്ള ഇറക്കം അല്പം കട്ടിയാണ് ഡ്രൈവിംഗ് പടിക്കുന്ന സമയത്ത്..ഡ്രൈവര്‍ ജയന് ചേട്ടന്റെ വഴക്ക് കുറെ മേടിച്ചു തന്ന സ്ഥലം... ആന്റണി ടിംബ്ബേര്‍സും കഴിഞ്ഞ്.... അര്‍പ്പിത ബാറിനു മുന്നിലെത്തി... ഈ ബാര്‍ ..പെരുമ്പിള്ളിശ്ശേരിക്കാരുടെ ജീവിതം മാറ്റിമറിച്ച സ്ഥാപനം.. ചുറ്റിലും ഒരുപാടു കടകള്‍...വഴിവാണിഭക്കാര്‍..ആകെ ബഹളമയം.. കേരളത്തിലെ തന്നെ ഒരപൂര്‍വ കാഴ്ച.... അങ്ങനെ എന്റെ ജങ്ക്ഷനിലെത്തി... പെരുമ്പിള്ളിശ്ശേരി...എന്റെ ജന്മദേശം... ഒരുപാട് നല്ല ഓര്‍മകള്‍ എനിക്കു സമ്മാനിച്ച എന്റെ നാട്.. എന്റെ വീട്...എന്റെ മണ്ണ്... ഈ ദേശത്തെ കുറിച്ച് കൂടുതല്‍ പിന്നീട്...
Subscribe to:
Post Comments (Atom)
1 comment:
ഭായ് മറന്നു
എലൈറ്റ് ഹോസ്പിറ്റലിന്റെ മുന്പിലെ ശ്രീ നാരായണഗുരു ക്ഷേത്രം. അവിടുത്തെ ‘കാവടി’ അതു മറക്കാന്‍ പറ്റോ ഗഡ്യെ!
പിന്നെ പാലക്കല്‍ പാടത്തെ കള്ള് ഷാപ്പ്.
ആ വഴികള്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി
Post a Comment