Wednesday, November 28, 2007

അമ്മ

അടുക്കളയില്..ഉമ്മറക്കോലായില്..
വിറകുപുരക്കടുത്ത്..വിയറ്ത്തൊലിച്ച മുഖവുമായി...അമ്മ...

ഞാന്‍ വരുന്നതറിഞ്ഞ് എനിക്കിഷ്ടപ്പെട്ടതൊക്കെയെടുത്തു വെച്ച്..
പടിപ്പുരവാതില്ക്കല്...കാത്തുനിന്നു..
അവസാനത്തെ ബസ്സും പോയെന്നുറപ്പായിട്ടുമ്..
ജങ്ക്ഷന്‍ വരെ നടന്നു ചെന്നു...
ക്ഷീണിച്ച കണ്ണുകളുമായി തിരിച്ചു നടന്നു...

ഞാനില്ലാത്തപ്പഴും എന്റെ ഉടുപ്പുകള്‍ തേച്ചു വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചെരുപ്പുകള്‍ മിനുക്കി വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചിത്റത്തില്‍ നോക്കിയിരുന്നു...
ഞാന്‍ അകലേക്കു പൊയപ്പോള്‍ എന്നെ മുറുകെപ്പിടിച്ചു..
.
എന്നെമാത്റം ഓറ്ത്തോറ്ത്തിരുന്നു..
എനിക്കു മാത്റമായി ജീവിച്ചു..
എന്റെ മുടി നരക്കുന്നതോറ്ത്ത് വിഷമിച്ചു..
ഞാന്‍ വെയിലേറ്റു വാടിത്തളറ്ന്നെന്ന് പരിഭവിച്ചു..

അമ്മ......ഇപ്പഴും ആ അടുപ്പിന്റെ അരികത്താണ്‌...
എനിക്കു വേന്ടി എന്തൊക്കെയോ ഒരുക്കുകയാണ്‌...
അമ്മ...സ്നേഹമാണ്‌..അല്ല സ്നേഹമെന്നാല്‍ അമ്മയാണ്‌

8 comments:

അച്ചു said...

ചുമ്മാ കരയിപ്പിക്കാതെ മാഷേ..

വേണു venu said...

നീ‍ വന്നു. തേച്ചു വച്ച തുണികളൊന്നും നിനക്കിഷ്ടപ്പെട്ടില്ല.
പുകയുന്ന അടുക്കളയുടെ മണമുള്ള ആഹാരം നിനക്കിഷ്ടപ്പെട്ടില്ല.
ചിരിച്ചു കൊണ്ടൊരു മനുഷ്യന്‍ നിന്‍റെ അടുത്തൊരു ശകലം കൂനുമായിരുന്നു.
നിന്നോടൊപ്പം ഇരുന്നാഹാരം കഴിക്കാനുള്ള ആ മനുഷ്യന്‍റെ കൊതി.
ഒന്നും മിണ്ടാതിരുന്നു് ഒന്നും ഇഷ്ടപ്പെടാതിരിക്കുന്ന നിന്നെ നോക്കിയിട്ടു് അങ്ങേരു് നിന്‍റെ അമ്മയോടു് പറഞ്ഞു. അവനു് ആ അവിയല്‍ അല്പം കൂടി.?
അവിയല്‍ എന്നു കേട്ടതും....ഓടിപോയി നിന്‍റെ ബെഡ്ഡില്‍ കിടന്നു് ചെവിയില്‍ വച്ചു പാട്ടു കേട്ടു കൊണ്ടു കിടന്നുറങി പോയതും..
ആ മനുഷ്യന്‍ ഒന്നും കഴിക്കാതെ അന്നു കിടന്നതു് ഞാന്‍ ഓര്‍ക്കുന്നു.
എന്നു്.
നിന്‍റെ അമ്മ.

ദിലീപ് വിശ്വനാഥ് said...

നൊമ്പരപ്പെടുത്തി. വളരെ നന്നായിട്ടുണ്ട്.

Murali K Menon said...

എപ്പോഴും അമ്മയെ ഓര്‍ക്കുന്ന മനസ്സുണ്ടാവുന്നത് ഈശ്വരാനുഗ്രഹത്തിനിടവരുത്തും

ഏ.ആര്‍. നജീം said...

കാതങ്ങള്‍ക്കിപ്പുറമിരുന്നു ആ അമ്മയെ ഓര്‍ത്തപ്പോള്‍ കണ്ണുനിറയുന്നുവോ...?
ഹൃദ്യമായി എഴുതിയിരിക്കുന്നു..

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

ഒരുപാട്‌ നന്ദി...എല്ലാവര്‍ക്കും

manasi said...

A true picture...

Ambili said...

so touching....