നീയറിയുന്നുവോ..
എന്റെ നീര്‍മാതളം നിനക്കായ് പൂത്തതും..
നിനക്കായ് മാത്രം കാത്തുനിന്നതും....
നീയറിയുന്നുവോ.. ഉറക്കമില്ലാത്ത എന്റെ രാത്രികളില്‍ നീ..
കുളിര്തെന്നലായ് കടന്നുവന്നതും...
വിണ്ടുകീറിയ എന്റെ ഹൃദയത്തില്‍..
സ്നേഹത്തിന് പൊടിവിത്തുകള്‍ വിതച്ചതും..
നീയറിയുന്നുവോ...
ഒരിക്കലുമില്ലാത്ത വേദനയില്‍..
നിന്നെ കാണാതെ എന്റെ ഹൃദയം പിടച്ചതും...
നിന്നെയോര്‍ത്തെന്റെ നാഡികള്‍ കുഴഞ്ഞു വീണതും..
പ്രിയേ...നീയറിയുന്നുവോ...
എന്റെ പ്രിയപ്പെട്ടതെല്ലാം നീയായ് മാറിയതും...
നിനക്കായ് മാത്രം ഞാന്‍ പുനര്‍ജ്ജനിച്ചതും...
4 comments:
ഏയാറേ...
കൊള്ളാം.
“പ്രിയേ...നീയറിയുന്നുവോ...
എന്റെ പ്രിയപ്പെട്ടതെല്ലാം നീയായ് മാറിയതും...
നിനക്കായ് മാത്രം ഞാന്‍ പുനര്‍ജ്ജനിച്ചതും...”
നാഡികള്‍ കുഴഞ്ഞുവീഴുകയോ???
Athe...athoru feeling aanu...not a logical one anyway..!!hehe
You write well... keep up the good work.
Post a Comment