ചിലരുടെ മോഹനിരാസങ്ങളില്‍,മറ്റു ചിലരുടെ പ്രണയപാപങ്ങളില്‍..
അവര്‍ എന്റെ സ്നേഹത്തിനു തൂക്കുമരമൊരുക്കുന്നു..
സ്ഖലിക്കുന്ന മാംസപിണ്ടങ്ങളാല്‍ അവരെന്റെ പ്രണയത്തിനു വിലപേശുന്നു നിയമപുസ്തകങ്ങളില്‍,നാട്ടുകൂട്ടങ്ങളില്‍ അവരെന്റെ ചോര വീഴ്ത്തുന്നു..
കട്ടികൂടിയ രോമകൂപങ്ങളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ അന്ത്യശ്വാസം വലിക്കുന്നു..
അവരുടെ വാള്‍മുനത്തുമ്പില്‍ നിന്നു ഓടിയകലാന്‍ ഞാനെന്റെ കാലുകള്‍ മുന്നിലോട്ടായ്ക്കുന്നു..
പന്തം കൊളുത്തി,വടിവാള്‍ക്കൂട്ടങ്ങള്‍ എന്റെ നേരെ അസ്ത്രങ്ങളോങ്ങുന്നു
ഓടിത്തളര്‍ന്ന ഞാന്‍ അവര്‍ക്കെന്റെ ഹൃദയം പൊളിച്ചുകാണിക്കുന്നു..
എന്റെ കീറിയ ഹൃദയത്തിലേക്ക് അമ്പുകളുതിര്‍ത്ത്
\\\\\\\\'പുണ്യജന്മങ്ങള്\\\\\\\\' അഹങ്കരിക്കുന്നു..വിജയഘോഷം മുഴക്കുന്നു..
പാവങ്ങള്‍ ...അവരറിയുന്നില്ല.....സ്നേഹം ഒരിക്കലും മരിക്കുന്നില്ലെന്ന്..
5 comments:
good
അതു മനസ്സിലാവുന്നതു വരെ അവരിങ്ങനെ തുടരും!!
നല്ല കവിത!
Nice work
Fazalinum Shinykkum Mayoorakkum Anonykkum.....
Nandi..orupaadu nandi
ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. തുടരുക....
Post a Comment