നോവിന്റെയൊരുനൂറു ഗര്‍ഭപാത്രങ്ങള്‍
ചുമക്കുന്ന സത്യത്തിന്‍ പൊരുളാണു നീ
തീക്കനല്‍ ചൂടുള്ള പൊള്ളുന്ന കാഴ്ചകള്‍..
ഊതിക്കെടുത്തുന്ന മഴയാണു നീ
കാത്തിരിപ്പിന്റെയാ ക്രൂരമാം വേദന
കണ്ണിലൊളിപ്പിച്ച കടലാണു നീ
നിന്‍ മോഹത്തിന്‍ പൂക്കളെ വിരിയാതെ നോക്കി
വാടിക്കൊഴിക്കുന്ന വെയിലാണു നീ!
അമ്മേ നീയൊരദ്ഭുതമാണു തന്നെ
അമ്മേ...നീയെന്നാത്മാവു തന്നെ
എന്റെ നിണമൊഴുകുമാ നീര്‍ച്ചാലുകള്‍
വെട്ടിത്തുറന്നൊരാ മണ്ണു നീയേ..
എന്റെ നിനവറിയുന്ന കാല്‍പാടുകള്‍
നടന്നു ശേഷിപ്പിച്ചതന്നു നീയേ..
നീയബലയല്ല...സഫലയാണ്
ഊഴി തന്നുണര്‍വിന്റെ നാഭിയാണ്
ജീവശ്വാസത്തിന്‍ തുടക്കമാണ്
ജനിമൃതികള്‍ തന്നുടെ സാക്ഷിയാണ്
ഇല്ലയിനിവാക്കുകളെന്റെ പക്ഷം..
നിന്നെക്കുറിച്ചു മൊഴിഞ്ഞീടുവാന്‍..
അശക്തനാകുന്നു ഞാന്‍ നിന്റെ മുന്നില്‍..
ഒരു കൊച്ചു നന്ദി തന്‍ ചിരി തൂകുവാന്‍..
അനര്‍ഥമാമുപചാരവാക്കുകള്‍ക്കുപരിയായ്
ഞാനെന്ന സത്യം നീയാകവേ..
നന്ദിയേകുന്നു നിന്‍ മകനായ് പിറന്നതില്‍..
ലോകസ്രഷ്ടാവിന്നു നിറകണ്‍കളാല്‍!
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Tuesday, May 18, 2010
Sunday, April 4, 2010
ബലാത്സംഗം
ധരണീ, നീയെത്രയബലയാണെ-
ന്നറിയാതെയോര്‍ത്തുപോകയാണോമലേ!
സുമുഖിയാം നിന്നുടെ ചിരി തന്‍
കുളിര്‍കാറ്റ് അറിയാതെയെങ്ങോ മറഞ്ഞുപോയി..
നിന്റെ ദുഖത്തിന്‍ കറുത്ത മേഘങ്ങള്‍
അറിയാതെയെന്നോ കരഞ്ഞുപോയി...
എന്തേ നിനക്കീ രൂപമാറ്റം?
എന്തേ നിനക്കിത്ര ദൈന്യഭാവം?
എവിടെ നിന്‍ പച്ചപ്പട്ടു ചേലകള്‍..?
എവിടെ കൈവളകളാം കാട്ടാറുകള്‍?
എവിടെ പാല്‍പ്പുഴകള്‍ തന്നരഞ്ഞാണം?
എവിടെ നിന്‍ മേനിയില്‍ പൂശു-
മത്തറിന്‍ പൂങ്കാവനങ്ങള്‍...?
വറ്റിയ പുഴയിലെ മണല്‍ത്തിട്ടകളെല്ലാം
മേനിയില്‍ വടുക്കളായ് വളര്‍ന്നിരുന്നു..
കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ പോലെയാ-
നീര്‍ത്തടം വെറുതെ നോക്കി നിന്നു..
* * * * *
ചേലയഴിഞ്ഞ്,ചിരിയടര്‍ന്ന് ,വിയര്‍പ്പിന്‍ ദുര്‍ഗന്ധവും,
പൊട്ടിയ കൈവളകളുമായി.. ഇരുട്ടിന്‍ മറവിലിരിക്കുന്ന നിന്നെ..
കാമവെറി തോര്‍ന്ന മനുഷ്യപേക്കോലങ്ങള്‍
ഒരു പഴയ ഭാണ്ഡക്കെട്ടുപോലെ ശൂന്യാകാശത്തേയ്ക്ക് വലിച്ചെറിയും!
പിന്നെ പുതിയൊരു ഇരയെ കണ്ടുപിടിക്കും.
* * * * *
വൈകേണ്ട സോദരിയിനിയൊട്ടും..
വാളെടുക്കാന്‍,വെട്ടിപ്പിടിക്കാന്‍
അഴിഞ്ഞുകൊള്ളട്ടെ പച്ചയാം
പട്ടുചേലകള്‍..വരിഞ്ഞുടുക്കൂ
ചുവപ്പിന്നഗ്നിജ്വാലകള്‍..
ചുട്ടുകൊല്ലുവിന്നഗ്നികുണ്ഡങ്ങ-
ളാലവിരാമകാമജ്വരബാധിതവൃന്ദത്തെയൊക്കെയും!
ന്നറിയാതെയോര്‍ത്തുപോകയാണോമലേ!
സുമുഖിയാം നിന്നുടെ ചിരി തന്‍
കുളിര്‍കാറ്റ് അറിയാതെയെങ്ങോ മറഞ്ഞുപോയി..
നിന്റെ ദുഖത്തിന്‍ കറുത്ത മേഘങ്ങള്‍
അറിയാതെയെന്നോ കരഞ്ഞുപോയി...
എന്തേ നിനക്കീ രൂപമാറ്റം?
എന്തേ നിനക്കിത്ര ദൈന്യഭാവം?
എവിടെ നിന്‍ പച്ചപ്പട്ടു ചേലകള്‍..?
എവിടെ കൈവളകളാം കാട്ടാറുകള്‍?
എവിടെ പാല്‍പ്പുഴകള്‍ തന്നരഞ്ഞാണം?
എവിടെ നിന്‍ മേനിയില്‍ പൂശു-
മത്തറിന്‍ പൂങ്കാവനങ്ങള്‍...?
വറ്റിയ പുഴയിലെ മണല്‍ത്തിട്ടകളെല്ലാം
മേനിയില്‍ വടുക്കളായ് വളര്‍ന്നിരുന്നു..
കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ പോലെയാ-
നീര്‍ത്തടം വെറുതെ നോക്കി നിന്നു..
* * * * *
ചേലയഴിഞ്ഞ്,ചിരിയടര്‍ന്ന് ,വിയര്‍പ്പിന്‍ ദുര്‍ഗന്ധവും,
പൊട്ടിയ കൈവളകളുമായി.. ഇരുട്ടിന്‍ മറവിലിരിക്കുന്ന നിന്നെ..
കാമവെറി തോര്‍ന്ന മനുഷ്യപേക്കോലങ്ങള്‍
ഒരു പഴയ ഭാണ്ഡക്കെട്ടുപോലെ ശൂന്യാകാശത്തേയ്ക്ക് വലിച്ചെറിയും!
പിന്നെ പുതിയൊരു ഇരയെ കണ്ടുപിടിക്കും.
* * * * *
വൈകേണ്ട സോദരിയിനിയൊട്ടും..
വാളെടുക്കാന്‍,വെട്ടിപ്പിടിക്കാന്‍
അഴിഞ്ഞുകൊള്ളട്ടെ പച്ചയാം
പട്ടുചേലകള്‍..വരിഞ്ഞുടുക്കൂ
ചുവപ്പിന്നഗ്നിജ്വാലകള്‍..
ചുട്ടുകൊല്ലുവിന്നഗ്നികുണ്ഡങ്ങ-
ളാലവിരാമകാമജ്വരബാധിതവൃന്ദത്തെയൊക്കെയും!
Saturday, March 27, 2010
ബാലന്‍സ് ഷീറ്റ്
ഞാനൊരു ബിസിനസ്സ് കണ്‍സല്‍ട്ടന്റാണ്
ഒരു ദിവസം,മുഖം മിനുക്കി,മുടി കോതി വെച്ച
ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു,
ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന്...
ഞാന്‍ എക്സല്‍ ഷീറ്റില്‍ കണക്കുകൂട്ടാനാരംഭിച്ചു..
ഇടയ്ക്കുവെച്ചെന്നെ തടഞ്ഞിട്ടയാള്‍ പറഞ്ഞു..
അത് മാംസവില്‍പനയാണെന്ന്!
വെറും മാംസമല്ല..മനുഷ്യമാംസം!
അതില്‍ത്തന്നെ വെളുത്ത്,മിനുസമുള്ള തൊലികൊണ്ട്
പൊതിഞ്ഞവയ്ക്ക് ലാഭം കൂടുതലാണ്
പത്രക്കാരും ചാനലുകാരും ഇതിനെ വാണിഭം
എന്ന കോര്‍പ്പറേറ്റ് പേരിട്ടു വിളിച്ചു..
തല ഷാളുകൊണ്ടു മറച്ച ഒരു പട്ടിണി കിടക്കുന്ന
പെണ്‍കുട്ടിയെ ബിസിനസ്സ് ലോഗോയുമാക്കി!
അയാളുടെ ബിസിനസ്സ് മൊത്തക്കച്ചവടമായി
മുന്നോട്ടു കടലും കടന്നു പോയി..
ചെലവ് ഒരിത്തിരി ചെഞ്ചായത്തിലും
മനമയക്കുമത്തറിലുമൊതുങ്ങിയപ്പോള്‍,വരവ്
അതേ ചുവപ്പുള്ള ഗാന്ധിത്തലയുള്ള നോട്ടുകളായി!
ഇരുട്ടിലും വെളിച്ചത്തിലും, ഒരേ നിസ്സംഗതയോടെ..
രാഷ്ട്രപിതാവിന്റെ ചിത്രം നിസ്സഹായനായി നിന്നു..
അവസാനമയാള്‍ ലാഭമളക്കാന്‍,
കണക്കുപുസ്തകത്തിന്റെ താളുകള്‍ മറിച്ചു
കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍,
ബാലന്‍സ് ഷീറ്റ് ശൂന്യമായിരുന്നു!
* * * * * * * * * *
മുന്നിലെ എക്സല്‍ ഷീറ്റിലെ ബ്രെയ്ക് ഈവണ്‍ ചാര്‍ട്ടുകള്‍ ചിരിച്ചു കാട്ടി
ഞാന്‍ പറഞ്ഞു..
ഏറ്റവും നല്ല ബിസിനസ്സ് ആത്മഹത്യയാണ്
ചെലവ് ശൂന്യമാണ്,കിട്ടാനുള്ളത് പുതിയൊരു ലോകവും
ഒരു ദിവസം,മുഖം മിനുക്കി,മുടി കോതി വെച്ച
ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു,
ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന്...
ഞാന്‍ എക്സല്‍ ഷീറ്റില്‍ കണക്കുകൂട്ടാനാരംഭിച്ചു..
ഇടയ്ക്കുവെച്ചെന്നെ തടഞ്ഞിട്ടയാള്‍ പറഞ്ഞു..
അത് മാംസവില്‍പനയാണെന്ന്!
വെറും മാംസമല്ല..മനുഷ്യമാംസം!
അതില്‍ത്തന്നെ വെളുത്ത്,മിനുസമുള്ള തൊലികൊണ്ട്
പൊതിഞ്ഞവയ്ക്ക് ലാഭം കൂടുതലാണ്
പത്രക്കാരും ചാനലുകാരും ഇതിനെ വാണിഭം
എന്ന കോര്‍പ്പറേറ്റ് പേരിട്ടു വിളിച്ചു..
തല ഷാളുകൊണ്ടു മറച്ച ഒരു പട്ടിണി കിടക്കുന്ന
പെണ്‍കുട്ടിയെ ബിസിനസ്സ് ലോഗോയുമാക്കി!
അയാളുടെ ബിസിനസ്സ് മൊത്തക്കച്ചവടമായി
മുന്നോട്ടു കടലും കടന്നു പോയി..
ചെലവ് ഒരിത്തിരി ചെഞ്ചായത്തിലും
മനമയക്കുമത്തറിലുമൊതുങ്ങിയപ്പോള്‍,വരവ്
അതേ ചുവപ്പുള്ള ഗാന്ധിത്തലയുള്ള നോട്ടുകളായി!
ഇരുട്ടിലും വെളിച്ചത്തിലും, ഒരേ നിസ്സംഗതയോടെ..
രാഷ്ട്രപിതാവിന്റെ ചിത്രം നിസ്സഹായനായി നിന്നു..
അവസാനമയാള്‍ ലാഭമളക്കാന്‍,
കണക്കുപുസ്തകത്തിന്റെ താളുകള്‍ മറിച്ചു
കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍,
ബാലന്‍സ് ഷീറ്റ് ശൂന്യമായിരുന്നു!
* * * * * * * * * *
മുന്നിലെ എക്സല്‍ ഷീറ്റിലെ ബ്രെയ്ക് ഈവണ്‍ ചാര്‍ട്ടുകള്‍ ചിരിച്ചു കാട്ടി
ഞാന്‍ പറഞ്ഞു..
ഏറ്റവും നല്ല ബിസിനസ്സ് ആത്മഹത്യയാണ്
ചെലവ് ശൂന്യമാണ്,കിട്ടാനുള്ളത് പുതിയൊരു ലോകവും
അസ്ഥികൂടങ്ങള്‍ തിരയുന്ന വെബ് സൈറ്റ്
ഞാന്‍ ഇണ്റ്ററ്‍നെറ്റില്‍ സാറ്റലൈറ്റ് ചിത്റങ്ങള്‍ തിരയുകയായിരുന്നു
പച്ചയും കടും നീലയും തവിട്ടുനിറവും കലറ്‍ന്ന ഭൂഭാഗങ്ങള്‍
വലിച്ചിട്ടും തിരിച്ചിട്ടും ഞാന്‍ പരിശോധിച്ചുകൊണ്ടേയിരുന്നു..
ഒമാനിലെ മടുപ്പിക്കുന്ന തവിട്ടുനിറത്തില്‍നിന്ന്
അറബിക്കടലിണ്റ്റെ കടും നീലനിറത്തിലെത്തി...
പിന്നെ ഞാനെന്നും നെഞ്ഞിലേറ്റിയ..
എണ്റ്റെ..അല്ല..ദൈവത്തിണ്റ്റെ സ്വന്തം നാട്ടിലും.
അകലെനിന്നു നോക്കുമ്പോള്‍(സൂം ഔട്ട് വ്യൂ)
പച്ചനിറത്തിണ്റ്റെ വിവിധ ഷേഡുകള്‍ മാത്റം..
സൂം ഇന്‍ ചെയ്തപ്പോഴാണ് മുഖം വ്യക്തമായത്.
മണ്ണുമാന്തിയ കുന്നുകളും,ചെമ്മണ്ണിട്ടു നിരത്തിയ പാടങ്ങളും..
ചിത്റത്തിനു തവിട്ടുനിറം പകറ്‍ന്നു..
പിന്നെ ഒരു പുഴയുടെ അസ്ഥികൂടം,
മാനം കവറ്‍ന്നെടുക്കപ്പെട്ട വനം,
കറുത്ത പൊളങ്ങളായി ഫ്ളാറ്റുകള്‍,
വരണ്ട മോഹങ്ങള്‍ പോലെ കോണ്‍ക്റീറ്റു മലകള്‍..
ഒരു നാടിണ്റ്റെ ആത്മാവ് പഞ്ഞിമേഘങ്ങളായി മുകളില്‍ വീറ്‍പ്പടക്കി നിന്നു!
ആളുകളുടെ മുഖങ്ങള്‍ വ്യക്തമാകാത്തത് ഭാഗ്യം!
ഞാന്‍ ആ സൈറ്റ് ബ്ളോക്ക് ചെയ്തു..
ആ ശവക്കല്ലറയിലേയ്ക്ക് ഇനിയുമെത്തി നോക്കാന്‍ കെല്‍പ്പില്ലാതെ... !!
പച്ചയും കടും നീലയും തവിട്ടുനിറവും കലറ്‍ന്ന ഭൂഭാഗങ്ങള്‍
വലിച്ചിട്ടും തിരിച്ചിട്ടും ഞാന്‍ പരിശോധിച്ചുകൊണ്ടേയിരുന്നു..
ഒമാനിലെ മടുപ്പിക്കുന്ന തവിട്ടുനിറത്തില്‍നിന്ന്
അറബിക്കടലിണ്റ്റെ കടും നീലനിറത്തിലെത്തി...
പിന്നെ ഞാനെന്നും നെഞ്ഞിലേറ്റിയ..
എണ്റ്റെ..അല്ല..ദൈവത്തിണ്റ്റെ സ്വന്തം നാട്ടിലും.
അകലെനിന്നു നോക്കുമ്പോള്‍(സൂം ഔട്ട് വ്യൂ)
പച്ചനിറത്തിണ്റ്റെ വിവിധ ഷേഡുകള്‍ മാത്റം..
സൂം ഇന്‍ ചെയ്തപ്പോഴാണ് മുഖം വ്യക്തമായത്.
മണ്ണുമാന്തിയ കുന്നുകളും,ചെമ്മണ്ണിട്ടു നിരത്തിയ പാടങ്ങളും..
ചിത്റത്തിനു തവിട്ടുനിറം പകറ്‍ന്നു..
പിന്നെ ഒരു പുഴയുടെ അസ്ഥികൂടം,
മാനം കവറ്‍ന്നെടുക്കപ്പെട്ട വനം,
കറുത്ത പൊളങ്ങളായി ഫ്ളാറ്റുകള്‍,
വരണ്ട മോഹങ്ങള്‍ പോലെ കോണ്‍ക്റീറ്റു മലകള്‍..
ഒരു നാടിണ്റ്റെ ആത്മാവ് പഞ്ഞിമേഘങ്ങളായി മുകളില്‍ വീറ്‍പ്പടക്കി നിന്നു!
ആളുകളുടെ മുഖങ്ങള്‍ വ്യക്തമാകാത്തത് ഭാഗ്യം!
ഞാന്‍ ആ സൈറ്റ് ബ്ളോക്ക് ചെയ്തു..
ആ ശവക്കല്ലറയിലേയ്ക്ക് ഇനിയുമെത്തി നോക്കാന്‍ കെല്‍പ്പില്ലാതെ... !!
Friday, February 19, 2010
തിരക്കാണ്..
രാവിലെയലാറമലറിക്കരഞ്ഞെന്റെ-
യുമ്മറവാതിലില്‍ മുട്ടി വിളിക്കുന്നു..
പിന്നെയൊരോട്ടത്തിലൊരുപാട്ടവെള്ളത്തി-
ലൊരുകുളിത്തോര്‍ത്തി മുണ്ടു മടക്കുന്നു.
തീവണ്ടിച്ചൂളത്തിലമരുന്ന പ്രഭാതത്തി-
ന്നുല്ലാസവേളകളൂഷരമാകുന്നു..
ഇറുകിയ മേല്‍ക്കുപ്പായത്തിന്നുള്ളിലായ്
ഹൃദയമുരുട്ടിന്റെമുഖമ്മൂടിയണിയുന്നു
ബോര്‍ഡ്റൂമിലൊരു വാഗ്വാദത്തിന്നപ്പുറം
നെറ്റിന്റെ താഴ്ചകളിലൂളിയിടുന്നു..
വിയര്‍ത്ത മനസ്സുമായതേ തീവണ്ടി..
എന്‍ പ്രദോഷവുമൂഷരമാക്കുന്നു..
വീട്ടിലെത്തിമുഖമുയര്‍ത്തുമ്പോള്‍..
എന്റെ മകന്‍ ചോദിക്കുന്നു..നിങ്ങളാരെന്ന്
രാവിലെയലാറമലറിക്കരഞ്ഞെന്റെ-
യുമ്മറവാതിലില്‍ മുട്ടി വിളിക്കുന്നു..
പിന്നെയൊരോട്ടത്തിലൊരുപാട്ടവെള്ളത്തി-
ലൊരുകുളിത്തോര്‍ത്തി മുണ്ടു മടക്കുന്നു.
തീവണ്ടിച്ചൂളത്തിലമരുന്ന പ്രഭാതത്തി-
ന്നുല്ലാസവേളകളൂഷരമാകുന്നു..
ഇറുകിയ മേല്‍ക്കുപ്പായത്തിന്നുള്ളിലായ്
ഹൃദയമുരുട്ടിന്റെമുഖമ്മൂടിയണിയുന്നു
ബോര്‍ഡ്റൂമിലൊരു വാഗ്വാദത്തിന്നപ്പുറം
നെറ്റിന്റെ താഴ്ചകളിലൂളിയിടുന്നു..
വിയര്‍ത്ത മനസ്സുമായതേ തീവണ്ടി..
എന്‍ പ്രദോഷവുമൂഷരമാക്കുന്നു..
വീട്ടിലെത്തിമുഖമുയര്‍ത്തുമ്പോള്‍..
എന്റെ മകന്‍ ചോദിക്കുന്നു..നിങ്ങളാരെന്ന്
Friday, February 12, 2010
വയ്യ..ഇനിയും വയ്യ
ചെങ്കനല്‍പോലെ നീറിയെരിയുകയാണ് മനസ്സ്
നീയില്ലയെന്ന സത്യം പൊള്ളുന്ന പൊളങ്ങളായി
തൊലിപ്പുറത്താകെ ചൂടിന്റെ ചാപ്പ കുത്തുന്നു
കൂര്‍ത്ത ശരങ്ങളായി മുന്നോട്ടുള്ള വഴിയില്‍
ഈ ശൂന്യത എന്നെ വേട്ടയാടും..
ആ വാര്‍ത്തയറിഞ്ഞപ്പോള്‍ അറിയാതെ നിറഞ്ഞ കണ്ണുകള്‍
ഇനി എപ്പോഴാണ് എനിക്ക് തുടയ്ക്കാനാവുക?
നീയുപേക്ഷിച്ചുപോയ ആ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല
ഇനി ആര്‍ക്കാണെടുത്തണിയാനാവുക..?
എല്ലാ മനസ്സിലും ഒരായിരം മണ്‍വീണകള്‍ മീട്ടി..
ഏത് അജ്ഞാതലോകത്തേക്കാണ് നീ പറന്നകന്നത്?
വയ്യ..ഇനിയും വയ്യ
Saturday, January 23, 2010
ചിത എരിഞ്ഞുതീര്‍ന്നു..
ഓര്‍മ്മകളുടെ ട്രാവല്‍ബാഗുകള്‍
വള്ളിപൊട്ടി നിലത്തുവീണു..
തിരക്കിന്റെ ചവിട്ടില്‍ അവ പഴന്തുണികളായി..
പിന്നെ ചവ്റ്റുകൂനയില്‍
ചിതലരിച്ചു ചത്തു..
റീസൈക്കിള്‍ പ്ളാന്റില്‍ നിന്ന്
പുതിയ അനുഭവങ്ങളായി കടന്നു വന്നു..
മധുരമുള്ളവ കയ്പുള്ളവയായും...
കയ്പുള്ളവ കൂടുതല്‍ കയ്പുള്ളവയായും..
മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്കയായ്
അവ മനസ്സില്‍ കായ്ച്ചുനിന്നു..
തിരിച്ചു നടക്കാന്‍ കഴിയാത്തതുകൊണ്ട്
മുന്നോട്ടുതന്നെ ആഞ്ഞുതള്ളി..
പിന്നെ വഴിയില്‍ കളഞ്ഞ ഓര്‍മ്മകളെ
മാറോടു ചേര്‍ത്തുപിടിച്ചുകൊണ്ട്...
ചിത എരിഞ്ഞുതീര്‍ന്നു..
തിരക്കിന്റെ ചവിട്ടില്‍ അവ പഴന്തുണികളായി..
പിന്നെ ചവ്റ്റുകൂനയില്‍
ചിതലരിച്ചു ചത്തു..
റീസൈക്കിള്‍ പ്ളാന്റില്‍ നിന്ന്
പുതിയ അനുഭവങ്ങളായി കടന്നു വന്നു..
മധുരമുള്ളവ കയ്പുള്ളവയായും...
കയ്പുള്ളവ കൂടുതല്‍ കയ്പുള്ളവയായും..
മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്കയായ്
അവ മനസ്സില്‍ കായ്ച്ചുനിന്നു..
തിരിച്ചു നടക്കാന്‍ കഴിയാത്തതുകൊണ്ട്
മുന്നോട്ടുതന്നെ ആഞ്ഞുതള്ളി..
പിന്നെ വഴിയില്‍ കളഞ്ഞ ഓര്‍മ്മകളെ
മാറോടു ചേര്‍ത്തുപിടിച്ചുകൊണ്ട്...
ചിത എരിഞ്ഞുതീര്‍ന്നു..
Thursday, January 21, 2010
നിന്നെയും കെട്ടിപ്പിടിച്ചു കിടക്കവേ...
പട്ടുവിരിയിട്ട മെത്തമേല്‍ നിന്നെയും
കെട്ടിപ്പിടിച്ചു കിടക്കവേ ഞാന്‍...
പ്റണയം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടു
സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു
നിന്‍ സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു.
പൂവിന്‍ സുഗന്ധവും പാലിണ്റ്റെ മധുരവും
പഞ്ചേന്ദ്രിയങ്ങള്‍ രസിച്ചു തീറ്‍ത്തു.
രാത്റിയുടെ യാമങ്ങള്‍ തീരുന്നതറിയാതെ
നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു..
ഞാന്‍ നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു.
നിന്‍ കൂന്തല്‍ ചേലയില്‍ മറയ്ക്കുവാനാകാതെ
നാണം കവിളില്‍ തുടിച്ചിരുന്നു..
എണ്റ്റെ കാമം കനല്‍ പോലെ നിന്നധരങ്ങളില്‍,
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
പ്റണയവും കാമവും താണ്ടി ഞാനങ്ങനെ..
സ്നേഹത്തിനരികിലായെത്തി...
മനസ്സിണ്റ്റെ ചൂണ്ടക്കൊളുത്തിനെക്കൊത്തുന്ന
അദൃശ്യമാം അനുഭൂതിയായി..
രാത്റിതന്‍ പുസ്തകമടഞ്ഞപ്പൊഴും..
കിളികള്‍തന്‍ കൂജനം കേട്ടപ്പൊഴും..
സ്നേഹത്തിന്‍ ചോോണ്ടക്കൊളുത്തിണ്റ്റെ പിടിയില്‍..
രണ്ടു ദേഹങ്ങള്‍ പിടഞ്ഞു...
പിരിയുവാനാകാതെ,വേറ്‍പെടാനാകാതെ,
രണ്ടു സ്നേഹങ്ങള്‍ കരഞ്ഞു!
കെട്ടിപ്പിടിച്ചു കിടക്കവേ ഞാന്‍...
പ്റണയം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടു
സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു
നിന്‍ സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു.
പൂവിന്‍ സുഗന്ധവും പാലിണ്റ്റെ മധുരവും
പഞ്ചേന്ദ്രിയങ്ങള്‍ രസിച്ചു തീറ്‍ത്തു.
രാത്റിയുടെ യാമങ്ങള്‍ തീരുന്നതറിയാതെ
നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു..
ഞാന്‍ നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു.
നിന്‍ കൂന്തല്‍ ചേലയില്‍ മറയ്ക്കുവാനാകാതെ
നാണം കവിളില്‍ തുടിച്ചിരുന്നു..
എണ്റ്റെ കാമം കനല്‍ പോലെ നിന്നധരങ്ങളില്‍,
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
പ്റണയവും കാമവും താണ്ടി ഞാനങ്ങനെ..
സ്നേഹത്തിനരികിലായെത്തി...
മനസ്സിണ്റ്റെ ചൂണ്ടക്കൊളുത്തിനെക്കൊത്തുന്ന
അദൃശ്യമാം അനുഭൂതിയായി..
രാത്റിതന്‍ പുസ്തകമടഞ്ഞപ്പൊഴും..
കിളികള്‍തന്‍ കൂജനം കേട്ടപ്പൊഴും..
സ്നേഹത്തിന്‍ ചോോണ്ടക്കൊളുത്തിണ്റ്റെ പിടിയില്‍..
രണ്ടു ദേഹങ്ങള്‍ പിടഞ്ഞു...
പിരിയുവാനാകാതെ,വേറ്‍പെടാനാകാതെ,
രണ്ടു സ്നേഹങ്ങള്‍ കരഞ്ഞു!
Friday, September 25, 2009
പിശാചിന്റെ താണ്ഡവം
അറിയില്ലെനിക്കീ കൂട്ടുകാരനെ..
അറിയില്ലവന്റെയീ രൂക്ഷഗന്ധത്തെ..!
അറിയില്ലവന്റെയീ ആത്മരോഷത്തെ..
അറിയില്ലവന്റെയീ രുദ്രവേഷത്തെ...!
തൊടിയിലെ ചക്കരമാവിന്റെ ചോട്ടില്‍ നാമൊത്ത്..
മണ്ണു വാരിക്കളിച്ചതും..കണ്ണുപൊത്തിക്കളിച്ചതും...
അക്കരപ്പാടത്തെ പുഴയില്‍ ഒരു പരല്‍മീനിനെ
തോര്‍ത്തു കൊണ്ടാറ്റിപ്പിട്ച്ചതും..
തുമ്പക്കുടങ്ങള്‍ പറിച്ചതും...പൂക്കളമിട്ടതും...
മറന്നുപോയോ...നീ മറന്നുപോയോ?
കാലചക്രത്തിന്‍ കയ്പ്പുള്ള വാക്കായ്...
നിന്‍ കത്തിമുനയിലെ ചോരയുടെ മണമായ്..
പിശാചിന്റെ താണ്ഡവം...!!!
വിഷലിപ്തമാം ചുണ്ടുകള്‍മര്‍ത്തി,
ചുംബനവെറിയുമായുറഞ്ഞു തുള്ളുന്ന...
ക്രൂരമാം താണ്ഡവ്ം!!!
പിടയുന്ന പ്രാണന്റെ ഇടറുന്ന വാക്കുകള്‍..
എരിയുന്ന ചിതയിലെ എരിവുള്ള നാളങ്ങള്‍..
ഒരമ്മയുടെ വിലാപം,ഒരച്ചന്റെ മൗനം...
ഇനിയുമില്ലേ കണ്ണുനീര്‍ നിന്‍ കണ്‍കളില്‍?
ഒരല്‍പം വിഷാദം മനസ്സിനുള്ളില്‍...?
ഞാനിനിയും ചോദിക്കുന്നു കൂട്ടുകാരാ...
എന്തിനാണു നീയൊരമ്മയുടെ സ്വപ്നങ്ങളെ
അരിഞ്ഞു തള്ളിയത്?
എന്തിനാണു നീയൊരച്ചന്റെ വാത്സല്യതെ കണ്ണീരിലാഴ്ത്തിയത്?
ഇനിയും തുറക്കാത്ത നിന്റെ തൃക്കണ്ണ്
മഹേശ്വരാ...നീ ഇവനു വേണ്ടിയാണോ തുറക്കാനിരിക്കുന്നത്?
അറിയില്ലവന്റെയീ രൂക്ഷഗന്ധത്തെ..!
അറിയില്ലവന്റെയീ ആത്മരോഷത്തെ..
അറിയില്ലവന്റെയീ രുദ്രവേഷത്തെ...!
തൊടിയിലെ ചക്കരമാവിന്റെ ചോട്ടില്‍ നാമൊത്ത്..
മണ്ണു വാരിക്കളിച്ചതും..കണ്ണുപൊത്തിക്കളിച്ചതും.
അക്കരപ്പാടത്തെ പുഴയില്‍ ഒരു പരല്‍മീനിനെ
തോര്‍ത്തു കൊണ്ടാറ്റിപ്പിട്ച്ചതും..
തുമ്പക്കുടങ്ങള്‍ പറിച്ചതും...പൂക്കളമിട്ടതും...
മറന്നുപോയോ...നീ മറന്നുപോയോ?
കാലചക്രത്തിന്‍ കയ്പ്പുള്ള വാക്കായ്...
നിന്‍ കത്തിമുനയിലെ ചോരയുടെ മണമായ്..
പിശാചിന്റെ താണ്ഡവം...!!!
വിഷലിപ്തമാം ചുണ്ടുകള്‍മര്‍ത്തി,
ചുംബനവെറിയുമായുറഞ്ഞു തുള്ളുന്ന...
ക്രൂരമാം താണ്ഡവ്ം!!!
പിടയുന്ന പ്രാണന്റെ ഇടറുന്ന വാക്കുകള്‍..
എരിയുന്ന ചിതയിലെ എരിവുള്ള നാളങ്ങള്‍..
ഒരമ്മയുടെ വിലാപം,ഒരച്ചന്റെ മൗനം...
ഇനിയുമില്ലേ കണ്ണുനീര്‍ നിന്‍ കണ്‍കളില്‍?
ഒരല്‍പം വിഷാദം മനസ്സിനുള്ളില്‍...?
ഞാനിനിയും ചോദിക്കുന്നു കൂട്ടുകാരാ...
എന്തിനാണു നീയൊരമ്മയുടെ സ്വപ്നങ്ങളെ
അരിഞ്ഞു തള്ളിയത്?
എന്തിനാണു നീയൊരച്ചന്റെ വാത്സല്യതെ കണ്ണീരിലാഴ്ത്തിയത്?
ഇനിയും തുറക്കാത്ത നിന്റെ തൃക്കണ്ണ്
മഹേശ്വരാ...നീ ഇവനു വേണ്ടിയാണോ തുറക്കാനിരിക്കുന്നത്?
Wednesday, August 26, 2009
ഉഷ്ണക്കാറ്റ്
µ¿Ká ÕKçMÞZ ¥ùßÏ߈ÞÏßøáKá Èøµ ÕÞÄßÜÞæÃKí
ÉßæK µâVJ ÎáUáµZ æµÞIçMÞZ..
©×íÃAÞxí ÕàÖßϿ߂çMÞZ..
Äß{‚á ÎùßÏáK ®HÏßW ÕàÃçMÞZ..
çºÞø ÕÞVKßˆÞæÄÏÞµÞX Äá¿BßÏçMÞZ..
çÄÞKß, §Äá Èøµ¢ ÄæKæÏKí!!!
ÉßæKÏÞÃí ¾ÞX ÉdÄ¢ ÕÞÏßAÞX Äá¿BßÏÄí..
ÉßæKÏÞÃí ¾ÞX ¿ß Õß µÞÃÞÈÞø¢Íß‚Äí..
¥æKÈßAáùMÞÏß Èøµ¢ §Äá ÄæKæÏKí..
§ÈßæÏÞøá ÉáÈV¼í¼ÈßAÞÏáU ÉáùMÞ¿ÞÃí..
ÉdÄÕá¢, ¿ß ÕßÏᢠæÎÞèÌÜᢠ§ˆÞJ ²øá çÜÞµæÎCßÜᢠÄßøæE¿áAâ
¥æˆCßW ¦øá¢ µáJßæAÞçˆIß Õøßˆ..
¥ÉÎÞÈÍÞø¢ æµÞIí ÄÞæÈ ÎøßAá¢!
ÉßæK µâVJ ÎáUáµZ æµÞIçMÞZ..
©×íÃAÞxí ÕàÖßϿ߂çMÞZ..
Äß{‚á ÎùßÏáK ®HÏßW ÕàÃçMÞZ..
çºÞø ÕÞVKßˆÞæÄÏÞµÞX Äá¿BßÏçMÞZ..
çÄÞKß, §Äá Èøµ¢ ÄæKæÏKí!!!
ÉßæKÏÞÃí ¾ÞX ÉdÄ¢ ÕÞÏßAÞX Äá¿BßÏÄí..
ÉßæKÏÞÃí ¾ÞX ¿ß Õß µÞÃÞÈÞø¢Íß‚Äí..
¥æKÈßAáùMÞÏß Èøµ¢ §Äá ÄæKæÏKí..
§ÈßæÏÞøá ÉáÈV¼í¼ÈßAÞÏáU ÉáùMÞ¿ÞÃí..
ÉdÄÕá¢, ¿ß ÕßÏᢠæÎÞèÌÜᢠ§ˆÞJ ²øá çÜÞµæÎCßÜᢠÄßøæE¿áAâ
¥æˆCßW ¦øá¢ µáJßæAÞçˆIß Õøßˆ..
¥ÉÎÞÈÍÞø¢ æµÞIí ÄÞæÈ ÎøßAá¢!
Thursday, March 5, 2009
Tuesday, December 9, 2008
ഞാന്‍ പെയ്തൊഴിയുന്നു..
ഓരോ നിമിഷവും ഓരോ യുഗം പോലെ..
വേര്‍പാട്....ഓ!!..സഹിക്കാനാവുന്നില്ല..!!
ഒരു സര്‍ജിക്കല്‍ നീഡില്‍ പോലെ....
വിരഹം ആണ്ടിറങ്ങുന്നു...
അതിന്റെ ഓരോ ചലനത്തിലും ഞാന്‍...
മരണത്തിന്റെ വേദനയറിയുന്നു...
അല്ല മരണമാണെളുപ്പമെന്നറിയുന്നു..
ഹൃദയത്തിലെ രക്തച്ചുഴികളില്‍..
ധമനികളില്‍..
നിന്റെ പൊയ്മുഖം വെച്ച ഹിമോഗ്ലോബിനുകള്‍..
ചുണ്ടിന്റെയോരത്തു വെച്ച സിഗററ്റു കുറ്റികളില്‍ നിന്ന്
നീ പുകയായുയര്‍ന്നു പൊങ്ങി..
പിന്നെ..
കൈനഖങ്ങള്‍ പാള കെട്ടി..
കോമരമായുറഞ്ഞു തുള്ളി..
കുരുതിക്കളങ്ങളില്‍...
നിന്റെ രൂപം മായ്ച്ചു
നിന്റെ അകല്‍ചയെന്നെ..തടവുകാരനാക്കുന്നു..
നിന്റെ ഗന്ധമെന്നെ ഉന്മാദിയാക്കുന്നു..
എന്റെ ഓര്‍മകളിലെ, നിന്റെ സ്പര്‍ശമെന്നെ ഈറന്മേഘമാക്കുന്നു...
ഞാന്‍ പെയ്തൊഴിയുന്നു..
വേര്‍പാട്....ഓ!!..സഹിക്കാനാവുന്നില്ല..!!
ഒരു സര്‍ജിക്കല്‍ നീഡില്‍ പോലെ....
വിരഹം ആണ്ടിറങ്ങുന്നു...
അതിന്റെ ഓരോ ചലനത്തിലും ഞാന്‍...
മരണത്തിന്റെ വേദനയറിയുന്നു...
അല്ല മരണമാണെളുപ്പമെന്നറിയുന്നു..
ഹൃദയത്തിലെ രക്തച്ചുഴികളില്‍..
ധമനികളില്‍..
നിന്റെ പൊയ്മുഖം വെച്ച ഹിമോഗ്ലോബിനുകള്‍..
ചുണ്ടിന്റെയോരത്തു വെച്ച സിഗററ്റു കുറ്റികളില്‍ നിന്ന്
നീ പുകയായുയര്‍ന്നു പൊങ്ങി..
പിന്നെ..
കൈനഖങ്ങള്‍ പാള കെട്ടി..
കോമരമായുറഞ്ഞു തുള്ളി..
കുരുതിക്കളങ്ങളില്‍...
നിന്റെ രൂപം മായ്ച്ചു
നിന്റെ അകല്‍ചയെന്നെ..തടവുകാരനാക്കുന്നു..
നിന്റെ ഗന്ധമെന്നെ ഉന്മാദിയാക്കുന്നു..
എന്റെ ഓര്‍മകളിലെ, നിന്റെ സ്പര്‍ശമെന്നെ ഈറന്മേഘമാക്കുന്നു...
ഞാന്‍ പെയ്തൊഴിയുന്നു..
Tuesday, November 18, 2008
Sunday, November 16, 2008
മനസ്സുകള്‍ ആത്മഹത്യ ചെയ്യുന്ന സമയം
മുട്ടുന്നു വാതിലില്‍ പിന്നെയും...
വറ്റിയുറഞ്ഞ മോഹങ്ങള്‍...
വരണ്ടുണങ്ങിയ വയറുകള്‍...
കരഞ്ഞു കലങ്ങിയ കണ്ണുകള്‍...
ഒരു വേദനയായ് പടര്‍ന്നു കയറുന്നു..
കറുത്ത മേഘങ്ങള്‍..
മൗനനൊമ്പരമാകുന്നു...
ചാറ്റല്‍ മഴ..
മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..
കാറ്റ് കാലചക്രം തിരിക്കാന്‍ ശ്രമിക്കുന്നു..
കൈകളറ്റ് ഒടിഞ്ഞുതൂങ്ങുന്നു..
വെയില്‍ മുറിവുണക്കാന്‍ തുനിയുന്നു...
മനസ്സില്‍ മുറിവുമായി മരിച്ചുപോകുന്നു..
പിന്നെ...രാത്രി...
കരിയുമായി കൂട്ടുചേരുന്നു...
ഇരുട്ടില്‍ അടക്കം പറയുന്നു...
പ്രഭാതം...
രാത്രിയും മനസ്സും ഒരൊറ്റ കയറില്‍..
ആത്മഹത്യ ചെയ്യുന്നു...
മോഹങ്ങള്‍ ബാക്കിയാവുന്നു...
വറ്റിയുറഞ്ഞ മോഹങ്ങള്‍...
വരണ്ടുണങ്ങിയ വയറുകള്‍...
കരഞ്ഞു കലങ്ങിയ കണ്ണുകള്‍...
ഒരു വേദനയായ് പടര്‍ന്നു കയറുന്നു..
കറുത്ത മേഘങ്ങള്‍..
മൗനനൊമ്പരമാകുന്നു...
ചാറ്റല്‍ മഴ..
മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..
കാറ്റ് കാലചക്രം തിരിക്കാന്‍ ശ്രമിക്കുന്നു..
കൈകളറ്റ് ഒടിഞ്ഞുതൂങ്ങുന്നു..
വെയില്‍ മുറിവുണക്കാന്‍ തുനിയുന്നു...
മനസ്സില്‍ മുറിവുമായി മരിച്ചുപോകുന്നു..
പിന്നെ...രാത്രി...
കരിയുമായി കൂട്ടുചേരുന്നു...
ഇരുട്ടില്‍ അടക്കം പറയുന്നു...
പ്രഭാതം...
രാത്രിയും മനസ്സും ഒരൊറ്റ കയറില്‍..
ആത്മഹത്യ ചെയ്യുന്നു...
മോഹങ്ങള്‍ ബാക്കിയാവുന്നു...
Saturday, November 15, 2008
ഒരു സെറ്റപ്പ് പറക്കല്‍...
കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക് പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്)അങ്ങനെയിരിക്കുന്ന നേരത്താണ്,എഞ്ജിനീറിംഗ് കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്(ഇപ്പൊ പുള്ളി പുലിയാണ്) എനിക്കൊരു വിസ അയച്ചു തരുന്നത്.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ് ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട് ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ് പെമ്പിള്ളാരാണ്) ഉപേക്ഷിച്ച് ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട് തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്)..വികാരവിക്ഷോഭം കണ്ട് എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക് കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക് അറ്റ് ലീസ്റ്റ് വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ് കാര് വിമാനം കാണുന്നത് ഇലക്ഷന്‍ വരുമ്പൊഴാണ്..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട് വിമാനം ചിഹ്ന്നത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട് ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട് പറഞ്ഞത്..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ് എന്റെ ഇരുപ്പ്..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ് കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു സെറ്റ് അപ്പ് ചേച്ചി എന്നെ സഹായിക്കാനെത്തിയത്..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക് ഒക്കെയുണ്ട്..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട് തോറ്റു)..ചേച്ചി എന്നോട് പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ് മൈ ലഗേജസ്'..ഒരാള്‍ക്ക് 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ് ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ് മാഡം..വൈ നോട്ട്..(ഓ..ആ നേരത്ത് വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത് എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ് എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാന്നും ഇത്രക്ക് വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ് എന്റെ നടപ്പ്..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെത്തി..വിസ ചെക്കിംഗ് തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ് ലുക്ക്' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച് അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട് അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്...എനിക്ക് കല്‍പ്പ് മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക് നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ് കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ് നോക്കി മരിച്ചേനെ!!)അപ്പോഴാണ് എനിക്ക് പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക് ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച് ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ് തിരിഞ്ഞുവരുന്നത് കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച് ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്!!!
തുടരും .....
തുടരും .....
Subscribe to:
Posts (Atom)

