മുട്ടുന്നു വാതിലില്‍ പിന്നെയും...
വറ്റിയുറഞ്ഞ മോഹങ്ങള്‍...
വരണ്ടുണങ്ങിയ വയറുകള്‍...
കരഞ്ഞു കലങ്ങിയ കണ്ണുകള്‍...
ഒരു വേദനയായ് പടര്‍ന്നു കയറുന്നു..
കറുത്ത മേഘങ്ങള്‍..
മൗനനൊമ്പരമാകുന്നു...
ചാറ്റല്‍ മഴ..
മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..
കാറ്റ് കാലചക്രം തിരിക്കാന്‍ ശ്രമിക്കുന്നു..
കൈകളറ്റ് ഒടിഞ്ഞുതൂങ്ങുന്നു..
വെയില് മുറിവുണക്കാന്‍ തുനിയുന്നു...
മനസ്സില്‍ മുറിവുമായി മരിച്ചുപോകുന്നു..
പിന്നെ...രാത്രി...
കരിയുമായി കൂട്ടുചേരുന്നു...
ഇരുട്ടില്‍ അടക്കം പറയുന്നു...
പ്രഭാതം...
രാത്രിയും മനസ്സും ഒരൊറ്റ കയറില്‍..
ആത്മഹത്യ ചെയ്യുന്നു...
മോഹങ്ങള്‍ ബാക്കിയാവുന്നു...
6 comments:
“മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..“
കവിത ഇഷ്ടപ്പെട്ടു.
എന്താണ് കൂടുതല്‍ കവിതകളും മനസ്സില്‍ സങ്കടങ്ങള്‍ മാത്രം നിറയ്ക്കുന്നത്???
ggod..good..really good
Thanks undeeeee.............
മനുഷ്യന്റെ ബേസിക് ആയ ഭാവം സ്ങ്കടം ആണെന്ന് തോന്നിയിട്ടുണ്ട്...അതുകൊണ്ടാവാം...അറിയാതെ വന്നുപോകുന്നത്
da ara parnjathu basic bhavam sakadam annennu
Post a Comment