ചെങ്കനല്‍പോലെ നീറിയെരിയുകയാണ് മനസ്സ്
നീയില്ലയെന്ന സത്യം പൊള്ളുന്ന പൊളങ്ങളായി
തൊലിപ്പുറത്താകെ ചൂടിന്റെ ചാപ്പ കുത്തുന്നു
കൂര്‍ത്ത ശരങ്ങളായി മുന്നോട്ടുള്ള വഴിയില്‍
ഈ ശൂന്യത എന്നെ വേട്ടയാടും..
ആ വാര്‍ത്തയറിഞ്ഞപ്പോള്‍ അറിയാതെ നിറഞ്ഞ കണ്ണുകള്‍
ഇനി എപ്പോഴാണ് എനിക്ക് തുടയ്ക്കാനാവുക?
നീയുപേക്ഷിച്ചുപോയ ആ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല
ഇനി ആര്‍ക്കാണെടുത്തണിയാനാവുക..?
എല്ലാ മനസ്സിലും ഒരായിരം മണ്‍വീണകള്‍ മീട്ടി..
ഏത് അജ്ഞാതലോകത്തേക്കാണ് നീ പറന്നകന്നത്?
വയ്യ..ഇനിയും വയ്യ
2 comments:
ചെങ്കനല് പോലെ, അല്ലേ..
ഉള്ളിലെ തീ ഇപ്പോഴും ഉണ്ട് എന്നതുതന്നെ വലിയകാര്യം.
പക്ഷേ ഇങ്ങനെ ആകാനായിരുന്നില്ലല്ലോ ചങ്ങാതീ, ആളിക്കത്താനല്ലേ.
ആളിക്കത്തും ഒരുനാള്‍...പടര്‍ന്നു കത്തും!
Post a Comment