എന്റെ കാമത്തിന്റെ ചോറ്റുപാത്രത്തിലെ
എച്ചിലുകലായി ..മനസ്സിന്റെ ചോര ചിന്തിയ ഭിത്തികളില്‍
പറ്റിപ്പിടിച്ചു കിടന്നു ...
ചിന്തകളുടെ സ്ഖലനം കഴിഞ്ഞ്
ഭോഗാലസ്യത്തിലേക്ക് വഴുതി വീണപ്പോള്‍
പ്രണയത്തിന്റെ നാമ്പുകള്‍ തലപൊക്കി നോക്കി
ഒരാത്മനിന്ദയോടെ തലകുനിച്ചു നിന്നു..
ഒരിക്കലും പ്രണയിക്കാനാവാത്ത മനസ്സിന്റെ പ്രേതം
ഹോര്‍മോണ്കളായി സിരകളില്‍ രതിയുടെ
പേക്കൂത്ത് നടത്തി ...
പിന്നെ തളര്‍ന്നുറങ്ങുമ്പോള്‍, എന്റെയീ വെറും മാംസപിണ്ടത്ത്തില്‍
ഈച്ചകള്‍ കുരുതിക്കളം തീരത്ത് ഉറഞ്ഞു തുള്ളി
ഒടുക്കം ആരോ എടുത്ത് ...
അറവു മാലിന്യം തള്ളുന്ന കുഴിയില്‍ വെട്ടി മൂടി
അങ്ങനെയാണ് മരുഭൂമികള്‍ ഉണ്ടായത് ..!!!
3 comments:
u improved and improvised a lot
a very good attempt and a strong message ..just like a good poem
it gives the reader to think more
well done my boy( kochakkiyathalla)
keep it up.a r ur a poet now
regards
krishnakumar mash
Awesome attempt. Strong words too.
മാഷ്,രാഹുല്‍...ഒരുപാട് നന്ദി
Post a Comment