നിന്റെ വികാരത്തിന്റെ ചാട്ടുളികള്‍
വന്നു തറച്ചത് എന്റെ കണ്ണുകളിലായിരുന്നു...
ചോര ചീറി അന്ധനായി ഞാനലഞ്ഞു ..
നിന്റെ അസ്ത്രങ്ങള്‍ക്ക് പിന്നില്‍ ,
കാറ്റിന്റെ പ്രവേഗത്തില്‍..പ്രണയമെന്നു
തെറ്റിദ്ധരിക്കപ്പെടാവുന്ന..
കാമത്തിന്റെ തീക്ഷണതയില്‍ ...!
നിന്റെ വരുണാസ്ത്രങ്ങള്‍ എന്നെ
സ്വപ്നമഴയില്‍ ഈറനുടുപ്പിച്ചു ..
നീ തൊടുത്ത ആഗ്നേയാസ്ത്രങ്ങള്‍
എന്റെ മനസ്സിനെ ആളിക്കത്തിച്ചു ..
നിന്റെ സൂര്യ ബാണങ്ങള്‍ എന്റെ
എന്റെ തൊലിക്കടിയില്‍ ചൂടിന്റെ
മുള്‍ക്കിടക്കകല്‍ വിരിച്ചു ..
നിന്റെ സംമോഹനാസ്ട്രങ്ങള്‍ ,
മായയുടെ മന്ത്രങ്ങള്‍ ചൊല്ലി
എന്റെ കിനാക്കളെ പൂവണിയിച്ചു
നിന്റെ പാശുപതാസ്ട്രം..
എന്റെ ജീവനെ നിന്റെ വികാരങ്ങളുടെ
അടിമയാക്കി വിലങ്ങുകളില്‍ കെട്ടിവലിച്ചു
പിന്നെ...നിന്റെ ബ്രഹ്മാസ്ത്രം
എന്റെ വികാരങ്ങളെ വെറുമൊരു ശിലയാക്കി
ഒടുങ്ങാത്ത സ്വപ്നങ്ങളുടെ
തീരാത്ത പ്രണയത്തിന്റെ
കാണാക്കയങ്ങളിലെക്ക് വലിച്ചെറിഞ്ഞു
No comments:
Post a Comment