ഓര്‍മയുടെ ജനാലപ്പാളികള്‍ അടര്‍ന്നു വീണു
ചതഞ്ഞു മരിച്ച മനസ്സിന്റെ അവസാനത്തെ
മോഹമായി നിന്റെ ചില്ല് പൊട്ടിയ ചിത്രം
ചുമരില്‍ തൂങ്ങിക്കിടന്നു..
നിന്റെ ചുവന്ന നിറത്തിലുള്ള കണ്ണുനീര്‍
ഒലിച്ചിറങ്ങി നിലത്തെ വിണ്ടു പൊട്ടിയ
വിടവുകളില്‍ വടുക്കളായ് മലര്‍ന്നു കിടന്നു
നിന്റെ നിശ്വാസങ്ങള്‍ പൊടിക്കൂമ്പാരങ്ങളെ
വകഞ്ഞു മാറ്റി മാറാലകളെ ഇഴ പൊട്ടിച്ച്
നിലവറയില്‍ നിറഞ്ഞു നിന്നു..
നിന്റെ നോട്ടം ഒരു തീക്ഷ്ണ രശ്മിയേക്കാള്‍ ഘനം പൂണ്ട്
വാതില്‍പ്പാളികല്‍ക്കിടയിലൂടെ എന്റെ
ദേഹത്തെ കുത്തി നോവിച്ചു
നിന്റെ കാലടിയൊച്ചകള്‍
മച്ചിന്റെ മുകളിലെ മരപ്പട്ടിയുടെ രൂപമെടുത്ത്
എന്റെ പ്രണയ നൊമ്പരങ്ങളെ തല്ലിയോടിച്ചു
പിന്നെ നിന്റെ സ്വപ്‌നങ്ങള്‍ അറയ്ക്കകത്തെ
വാളും ചിലമ്പുമണിന്ജ് എന്റെ മരിച്ച മനസ്സിനെ
വീണ്ടും വരഞ്ഞു കൊന്നു ...
No comments:
Post a Comment