നിന്റെ പ്രണയത്തിന്റെ തീച്ചൂളക്കരികില്‍
നിന്ന ഒരു കൊച്ചു കൃഷ്ണതുളസി ..!
ഉഷ്ണമേറ്റു പിടഞ്ഞപ്പോഴും
ചിരിയോടെ നിന്ന്
നിന്റെ മുടിത്തുമ്പില്‍
മായാത്ത സുഗന്ധമായ്
ഹൃദയത്തില്‍ വറ്റാത്ത സ്നേഹമായ്
കനവില്‍ കനകവര്‍ണമായ്
നിറഞ്ഞു..
പിന്നെ നിന്റെ വരണമാല്യത്തിന്റെ ചന്തമായ്
ഏതോ അറിയാത്ത വഴിവക്കില്‍ അനാഥനായി ..
No comments:
Post a Comment