ഉറങ്ങിയെണീറ്റു നോക്കിയപ്പോള്‍ഏതോ ഒരു സ്റ്റേഷനാണ്..
പുളിക്കുന്ന കണ്ണുകള്‍ കൊണ്ട്
ആദ്യം കണ്ടത് ഒരാള്‍കൂട്ടമാണ്
അടുത്ത പാളത്തിന്നരികിലായി..
കറുത്തു മെലിഞ്ഞ
കുറേ കാലുകള്‍ക്കിടയിലൂടെ
ഞാനും കണ്ടു..
ഒരു സ്വപ്നം അടര്‍ന്നു വീണു കിടക്കുന്നത്... !
സ്വപ്നത്തിന്റെ നിറം ചുവപ്പാണെന്ന്
ആദ്യമായി തിരിച്ചറിഞ്ഞതും അന്നു തന്നെയാണ്.
2 comments:
enthada ella kavithayillum dukabhavam.Dhukathinte murthibavam A.R
ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്, ആ മരിച്ചു കിടക്കുന്ന ആള്‍ക്ക് ആരൊക്കെ കാണും? എന്തെല്ലാം സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം എന്നൊക്കെ.
Post a Comment