ഞങ്ങള്‍ കണ്ടുമുട്ടി ....
വിമാനത്തിന്റെ ഗോവണിപ്പടികളില്‍ ...
വട്ടമേശയുടെ എതിര്‍ഭാഗങ്ങളില്‍ ...
പിസ്സാ കോര്‍ണറിലെ ചുവപ്പ് പിടിച്ച കസേരകളില്‍ ...
ഹൈവെയിലെ തിരക്കുപിടിച്ച ആള്‍ക്കൂട്ടത്തിനു നടുവില്‍ ....
കോണ്‍കോളുകളുടെ ഘനം പിടിപ്പിക്കുന്ന ചൂടില്‍ ....
പിന്നെ ചിലപ്പോള്‍ കോക്ക്ടയ്ല്‍ പാര്‍ടികളുടെ
ഭ്രമാത്മകമായ ആഘോഷവേളകളില്‍...
പിന്നെ എന്നും ഒരു കട്ടിലിന്റെ രണ്ട്ട് ധ്രൂവങ്ങളിലായി..!
കാരണം ......
നിന്റെ മടിതട്ടുകള്‍ക്ക് ലാപ് ടോപിന്റെ ചൂടും
നിന്റെ ചെവികള്‍ക്ക് ബ്ലൂടൂത്തിന്റെ ഗന്ധവുമായിരുന്നു
നിന്റെ നോട്ടങ്ങള്‍ക്ക് ഒരു ഹിദ്ദന്‍ കാമറയുടെ ക്രൂരതയും
നിന്റെ സ്പര്‍ശങ്ങള്‍ക്ക് ഒരു ലേസര്‍ രശ്മിയുടെ തീക്ഷനതയുമായിരുന്നു
ഒരിക്കലുമടുക്കാത്ത രണ്ടു കാന്തിക മണ്ഡലങ്ങള്‍ പോലെ ..
ഞങ്ങള്‍ രണ്ടു ബാല്കനികളിലായി രണ്ടു ഭാഗത്തേക്ക് നോക്കി നിന്നു!!!
സമര്‍പ്പണം - ഒന്ന് കാണാന്‍ പോലും നേരമില്ലാത്ത നവയുഗ ദമ്പതികള്‍ക്ക്
No comments:
Post a Comment