പക്ഷെ ...അവള്‍ക്ക് എന്റെ കവിത വേണമായിരുന്നു ..
കവിതക്കുള്ളിലെ അര്‍ഥം വെച്ചുള്ള നോട്ടം വേണമായിരുന്നു ...
ആരെയും ചൂഴ്ന്നെടുക്കുന്ന കടുപ്പം വേണമായിരുന്നു ..
പ്രണയത്തിന്റെ ചുടുനിശ്വാസം വേണമായിരുന്നു ...
ഇതെല്ലാം കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നു..
എന്റെ സ്നേഹവും എന്റെ കവിതകളും ഒരൊഴിഞ്ഞ
സമ്മാനമാണ് എന്നറിഞ്ഞു കൊണ്ടു തന്നെ...
പക്ഷെ എന്റെ വഴികള്‍ കാട്ടുവഴികളും..
അവളുടേത് നാട്ടുവഴികളുമായിരുന്നു..
എന്റെ പ്രണയം അന്ധവും...
അവളുടേത് അനന്തവുമായിരുന്നു !
അര്‍ഥം ഒന്നായിരുന്നെങ്കിലും ...
വാക്കുകള്‍ക്ക് ദിശ വേറെയായിരുന്നു !!
അവിടെ വെച്ചായിരിക്കാം ഞങ്ങളുടെ ചിന്തകള്‍ വഴി പിരിഞ്ഞത് ...
ഒടുവില്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു മരിച്ചത് ....
No comments:
Post a Comment