മഴ നനഞ്ഞത്..
പനി പിടിക്കാനാണ്
കൊന്നമരത്തിന്റെ പൂത്തചില്ലകള്‍..
വലിച്ചു താഴ്ത്തിയത്..
ഹൃദയത്തിലൊരു പൊന്‍ കണി വെയ്ക്കാനാണ്
കടലു കാണാന്‍ പോയത്..
ചക്രവാളത്തിലേക്കുള്ള ദൂരമളക്കാനാണ്
പട്ടം പറത്തിക്കളിച്ചത്..
കാറ്റിനെ വരുതിയിലാക്കാനാണ്
ഒരു പെണ്ണിനെ പ്രേമിച്ചത്..
സ്നേഹമറിയാനാണ്
അവളെ വിവാഹം കഴിച്ചത്..
അവളോടൊപ്പം തന്നെ മരിക്കാനാണ്
6 comments:
രഞ്ജിത്തേ
സൂപര്‍ വരികള്‍.
സുഖമല്ലേ രണ്ടു പേര്‍ക്കും.
-സുല്‍
Thanne thanne..nannaayi pokunnu
ഒറ്റക്ക് മരിച്ച് പോവുന്നവരോ....
അവളോടൊപ്പം മരിക്കാനോ? ജീവിക്കേണ്ടേ?
ജീവിക്കുന്നകാലമാട്രയും പ്രണയിക്കുക
ജീവിതാവസാനം വരെയും മനസിന്‍റെ
യുവത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുക
പിന്നെ മരണം അത് വരുമ്പോള്‍ വരട്ടെ
മറിക്കാന്‍ വേണ്ടി ജീവിക്കരുത്
പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം
ഇപ്പൊ എവിടെയാ
Post a Comment