Tuesday, February 12, 2008

പ്രണയദിനത്തില്‍

ചോര കൊണ്ടാണ്‌ പനീര്‍പ്പൂക്കള്‍ക്ക്‌ ചായമേകിയത്‌...
ഹൃദയം കൊണ്ടാണ്‌ ഞാനീ ബലൂണുകളുണ്ടാക്കിയത്‌..
എന്റെ മനസ്സാണ്‌ നിന്റെ മുന്നിലെ സമ്മനപ്പൊതിയില്‍ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്‌...
എന്റെ സ്വപ്നങ്ങളാണ്‌ നിന്റെ ഹെയര്‍പിന്നുകളില്‍ പൂമ്പാറ്റകളായി വന്നിരിക്കുന്നത്‌..

ഈ പ്രണയദിനത്തിനു മുന്നിലും പിന്നിലും...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്‌ ഞാനെന്റെ എച്ചില്‍ പൊതിയുന്നത്‌..
ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന
കടകള്‍ക്കു മുന്നിലാണ്‌ ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നത്‌..

8 comments:

Anonymous said...

Raoudram Mamooty beate his fan at malappuram

http://thatskerala.blogspot.com/

Rafeeq said...

നന്നായിട്ടുണ്ട്‌...

പ്രണയിക്കാന്‍ എന്തിനാ ഒരു ദിനം അല്ലെ മാഷെ...
പ്രണയം മനസിനു തോന്നുവാന്‍ ഒരു ദിവസമോ...??

Teena C George said...

“പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്‌...”

“ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍...”

നന്നായിരിക്കുന്നു...

നിലാവര്‍ നിസ said...

പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്‌ ഞാനെന്റെ എച്ചില്‍ പൊതിയുന്നത്‌..

ശക്തമായ വരികള്‍..

ശ്രീനാഥ്‌ | അഹം said...

തുപ്പണം. അതു തന്നെയാ വേണ്ടത്‌.

sv said...

പ്രണയത്തിനു എന്തിനാ മാഷെ കാര്‍ഡ്...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Anonymous said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

Thanks a lot for the encouragement