ചോര കൊണ്ടാണ് പനീര്‍പ്പൂക്കള്‍ക്ക് ചായമേകിയത്...
ഹൃദയം കൊണ്ടാണ് ഞാനീ ബലൂണുകളുണ്ടാക്കിയത്..
എന്റെ മനസ്സാണ് നിന്റെ മുന്നിലെ സമ്മനപ്പൊതിയില്‍ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്...
എന്റെ സ്വപ്നങ്ങളാണ് നിന്റെ ഹെയര്‍പിന്നുകളില്‍ പൂമ്പാറ്റകളായി വന്നിരിക്കുന്നത്..
ഈ പ്രണയദിനത്തിനു മുന്നിലും പിന്നിലും...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ് ഞാനെന്റെ എച്ചില് പൊതിയുന്നത്..
ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന
കടകള്‍ക്കു മുന്നിലാണ് ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നത്..
8 comments:
Raoudram Mamooty beate his fan at malappuram
http://thatskerala.blogspot.com/
നന്നായിട്ടുണ്ട്...
പ്രണയിക്കാന്‍ എന്തിനാ ഒരു ദിനം അല്ലെ മാഷെ...
പ്രണയം മനസിനു തോന്നുവാന്‍ ഒരു ദിവസമോ...??
“പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്...”
“ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍...”
നന്നായിരിക്കുന്നു...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ് ഞാനെന്റെ എച്ചില് പൊതിയുന്നത്..
ശക്തമായ വരികള്‍..
തുപ്പണം. അതു തന്നെയാ വേണ്ടത്.
പ്രണയത്തിനു എന്തിനാ മാഷെ കാര്‍ഡ്...നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
http://thatskerala.blogspot.com/
ചക്കപ്പഴം തിന്ന സായിപ്പ്
തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ് ചാടിയിറങ്ങി പിന് വാതില്‍ തുറന്നു.
http://thatskerala.blogspot.com/
Thanks a lot for the encouragement
Post a Comment