മുക്കുറ്റിയുടെ ചേലൊഴിഞ്ഞ തൊടികളില്‍
തുമ്പയുടെ മണമൊഴിഞ്ഞ കാറ്റില്‍
ഏകാന്തതയുടെ പൂക്കളങ്ങള്‍ തീര്‍ത്ത്
നൈരാശ്യത്തിന്റെ ഓണപ്പുടവയുമെടുത്ത്
ഞാനിരുന്നു ...
മനസ്സ് മരം കൊണ്ടു തീര്‍ത്ത
തൃക്കാക്കരയപ്പനുകള്‍ക്ക് സമമായപ്പോള്‍
ചിന്തകള്‍ പ്ലാസ്ടിക് പൂക്കള്‍ക്ക് പണയം വെച്ചപ്പോള്‍
ഓണസദ്യകള്‍ പാക്കറ്റുകളില്‍ വീര്‍പ്പു മുട്ടിയപ്പോള്‍
ഞാനറിഞ്ഞു ...
വേരുകള്‍ മുറിഞ്ഞു പൊട്ടുന്നത് ...
മണ്ണ് മരിച്ചു പോകുന്നത് ...
3 comments:
നന്നായിരിക്കുന്നു....
Wonderfully said
Wonderfully said
Post a Comment