അക്ഷരം:
ആന കളിച്ചു നടന്ന നേരം അമ്മയെന്റെ ചെവിയിലോതിത്തന്നത്..
പിന്നെ കുഞ്ഞിക്കൈ പിടിച്ച് മണലിലെഴുതിത്തന്നത്...
വാക്ക്:
കണ്ണുകള്‍ തമ്മിലിടഞ്ഞപ്പോള്‍..ഹൃദയമുരുകിയൊലിച്ചപ്പോള്‍..
കൈവെള്ളയില്‍ വിയര്‍പ്പു കിനിഞ്ഞപ്പോള്‍...
അധരങ്ങളില്‍ നിന്ന് അറിയാതെയടര്‍ന്നു വീണത്..
വരി:
ജീവിക്കാന്‍ മറന്നു പോയപ്പോള്‍...വാക്കിന്റെ ചോരമണം കട്ട പിടിച്ചപ്പോള്‍..
നിനക്കാതെ ഡയറിയില്‍ കുത്തിവരച്ചത്...
കവിത:
കാറ്റിനും കടലിനുമൊപ്പം മരണത്തെക്കുറിച്ചൊരു സന്ധി സംഭാഷണത്തിനു പോയപ്പോള്‍..
വിളിക്കാതെ വന്നത്..
2 comments:
Kollaam chinthakal..
വിളിക്കാതെ വന്നത് കണ്ടു..... അനുവാദമില്ലാതെ കുറിച്ചു കൊളളട്ടെ..... ആശ്ചര്യം.... ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ് അതുകൊണ്ടാണ് ഒറ്റവാക്കില്‍ ഒതുക്കിയത്‌്..... പുതുവല്‍സരത്തിന്റെ മംഗളാശംസകളോടെ.....
സന്ദീപ് സലിം
Post a Comment