Monday, January 14, 2008

എന്തേ ഞാനിങ്ങനെ...

എന്തേ ഞാനിങ്ങനെ...
നീയെന്നു കേല്‍ക്കുമ്പോള്‍....
നിന്നെക്കുറിച്ചാലോചിക്കുമ്പോള്‍...
നിന്റെ ചിന്തകളില്‍ ഞാന്‍ മയങ്ങിക്കിടക്കുമ്പോള്‍..
നിന്റെ കണ്‍പീലികളെ ഉമ്മ വെയ്ക്കുമ്പോള്‍..
നിന്നെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍...
അറിയാതെ...അറിയാതെ വിതുംബിപ്പോകുന്നു....
സ്നേഹിച്ച്‌ മതിയാകുന്നില്ലല്ലൊ..
കണ്ട്‌ കൊതി തീരുന്നില്ലല്ലൊ...
എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്തേ എനിക്ക്‌ പറ്റിയത്‌...
ഒരിക്കലുമില്ലാത്ത പോലെ...
എന്തേ ഞാനിങ്ങനെയായത്‌...

5 comments:

അലി said...

ആര്‍ക്കറിയാം...!

Teena C George said...

സ്നേഹിച്ച്‌ മതിയാകുന്നില്ലല്ലൊ..
സ്നേഹിച്ചു മതിയായവര്‍ ആരെങ്കിലും ഉണ്ടാകുമൊ, ഈ ലോകത്ത്?
എത്ര സ്നേഹിച്ചാലും, എത്രമാത്രം സ്നേഹിക്കപ്പെട്ടാലും ആര്‍ക്കും ഒരിക്കലും മതിയാവില്ലാ എന്നാണ് എനിക്ക് തോന്നുന്നത്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെന്താ ഇങ്ങനെ...

ഏ.ആര്‍. നജീം said...

ആദ്യം ഇതു പറ , എന്തിനാ വിതുമ്പിയത്.. കുറ്റബോധമോ മറ്റോ ആണോ..ങേ... :)
ഒന്നു ശരിക്കു കാച്ചിക്കലക്കി കുലുക്കിയെടുത്തു ചിന്തിച്ചു നോക്കൂ..ഉത്തരം കിട്ടും...
കവിത കൊള്ളാട്ടോ..

The Fifth Question Tag...????? said...

kollam kettonannayittundu