ഞാനൊളിഞ്ഞു നോക്കിയിരുന്നത് രണ്ട് ഇഷ്ടികകള്‍ക്കിടയിലുള്ള ഒരു ചെറിയ വിടവിലൂടെയായിരുന്നു...
മഴയത്തും വെയിലത്തും കാറ്റത്തുമൊക്കെ ഞാനവിടെത്തന്നെ നിന്നു..അവളേയും നോക്കി...
മഞ്ഞുപാളികള്‍ എന്റെ ചെവിക്കുടകളെ ഇക്കിളിയാക്കിയപ്പൊഴും..
ഇടിമിന്നലുകള്‍ എന്റെ ഞെരമ്പുകളില്‍ കരന്റായി ഒഴുകിയപ്പൊഴും..
ഞാനവിടെയുണ്ടായിരുന്നു..
പക്ക്ഷെ ഒരിക്കല്‍ പോലും അവളെന്നെ കണ്ടില്ല..
അല്ല കണ്ടതായി ഭാവിച്ചില്ല...
അവളുടെ മനസ്സില്‍ എന്തായിരുന്നിരിക്കും?
ആ ഇഷ്ടികഭിത്തികള്‍ തകര്‍ത്ത് എന്റെ സ്പര്‍ശനമേല്‍ക്കുവാന്‍ അവള് കൊതിച്ചു കാണുമോ???
അവള് ആരായിരുന്നെന്നോ....
അവള് എന്റെ കവിതയായിരുന്നു..
കവിതകളില്‍ ഞാന്‍ കൊരുത്ത വാക്കുകളായിരുന്നു..
2 comments:
മഴയത്തും വെയിലത്തും കാറ്റത്തുമൊക്കെ ഞാനവിടെത്തന്നെ നിന്നു..
അവളേയും നോക്കി...
അവള് ആരായിരുന്നെന്നോ....
അവള് എന്റെ കവിതയായിരുന്നു..
“എന്റെ കവിത???”
.......ശരിക്കും ? :)
ആരാ ഈ കവിത..?
എന്തിനാ ഒളിഞ്ഞു നോക്കുന്നത് ചുമ്മ അങ്ങ ധൈര്യത്തോടെ ചെല്ലെന്നേ.. അതിനായി അവളും കാത്തിരിക്കുകയാവും.... :)))
Post a Comment