ഹേ..താരകമേ... എനിക്കു നിന്നോട് സഹതാപമാണ്..
നീയിത്ര സുന്ദരിയായിട്ടും..
നീയിത്ര പ്രഭ ചൊരിഞ്ഞിട്ടും...
നീയറിയുന്നുവോ പ്രണയം എന്താണെന്ന്??
നീയറിയുന്നുവോ അതിന്റെ സുഖമെന്താണെന്ന്??
ഹേ താരകമേ... നീയെവിടെയാണ്???
ചക്രവാള്‍ത്തിന്റെ അങ്ങേത്തലക്കല്‍ പോയ് മറഞ്ഞുവോ??
അതോ വെളിച്ചമില്ലാതെ പൊലിഞ്ഞു പോയോ..??
ഞാനെന്റെ പ്രണയിനിയുടെ മടിയില്‍ തലചായ്ച്ച നേരം..
നിന്നെ മറന്നു പോയി...
അവളുടെ ചിരിയില്‍ നിന്റെ പ്രഭ ഞാന്‍ അറിയാതെ പോയി...
ഹേ..താരകമേ...
നീയെത്ര നിര്‍ഭാഗ്യവതിയാണ്...
അവളെന്റെ ചാരത്തണഞ്ഞപ്പോള്‍
പ്രണയത്തിന്റെ നോവ് ഞാനറിഞ്ഞപ്പോള്‍...
നിന്റെ സൗന്ദര്യം എനിക്ക് ആസ്വദിക്കാനേ കഴിയുന്നില്ലല്ലൊ..
3 comments:
:)
കൊള്ളാട്ടോ... :)
താരകങ്ങളുടെ സൌന്ദര്യം കണ്ടു മയങ്ങുകയോ?
അതോ പ്രണയിനിയുടെ ചിരിയിലോ?
എന്തായാലും സൌന്ദര്യം പ്രണയത്തിനു
ഒരു മാനദണ്‍ധമല്ല ആണൊ?
Post a Comment