അവള്‍ ഉറങ്ങുകയായിരുന്നു...
ഒരുപാടുറങ്ങിയ കണ്ണുകള്‍ എന്തിനോ,ഇന്നലെ രാത്രിയില്‍ ഉണര്‍ന്നിരുന്നു...
അവളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ അവ അറിയാതെ വിടര്‍ന്നുപൂവിട്ടിരുന്നു..
ഹൃദയം തുറന്നെന്റെ വാക്കുകള്‍ ഒരുപാടു വേഗത്തില്‍ അവളെ പുണര്‍ന്നിരുന്നു...
ഒരിക്കലുമില്ലാത്ത വേദനയില്‍ മനസ്സറിയാതെ അവളെ വരിച്ചിരുന്നു..
എന്നിട്ടും....
അവള്‍ ഉറങ്ങുകയായിരുന്നു...
എന്നുടെ സ്നേഹത്തിന്‍ തീയമ്പുകള്‍ അവളെ തൊടാതെ കടന്നു പോയോ??
എന്നുടെ വാക്കിലെ,നോക്കിലെ നിസ്വനം അവള്‍ കേള്‍ക്കാതിരുന്നുവോ??
അവള്‍ക്കായ് കരുതിയ മൃദു ചുംബനങ്ങള്‍,അവളുടെ ചുണ്ടിനെ നോവിച്ചിരുന്നോ???പക്ഷെ....
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
നിന്‍ നിദ്രയില്‍ ഞാന്‍ സ്വപ്നമായ് മാറാം...
നീ ഉണര്‍ന്നാല്‍ ഞാന്‍ ഉണര്‍ന്നേയിരിക്കാം..
നിന്റെ സ്നേഹത്തിന്‍ ഉറവയായ് തീരാം
2 comments:
:)
നിന്‍ വിഷാദം രാക്കിളിതന്‍ ഗാനമായപ്പോള്‍...
സ്വാന്തനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍...
എന്നിലിടറിയ വാക്യമേതും കേട്ടതില്ലേ നീ...
അന്നു കേട്ടതില്ലേ നീ...
ദാസേട്ടന്‍ പാടിയ 'വെണ്ണിലാവേ നീ കരഞ്ഞത് എന്തിനായിരുന്നു...' എന്ന ഗാനത്തില്‍ നിന്നും...
Post a Comment